ജോർജ്ജ് ഇരുമ്പയം
സാഹിത്യവിമർശകനും മലയാളം പ്രൊഫസറും സാഹിത്യഗവേഷകനുമാണ് ഡോ. ജോർജ് ഇരുമ്പയം.[1]
ജീവിതം
തിരുത്തുകമലയാള സംരക്ഷണവേദി പ്രസിഡന്റും സാഹിത്യനിരൂപണം ത്രൈമാസികാപത്രാധിപരുമായി വളരെക്കാലം പ്രവർത്തിച്ചു. ജനനം 1938 ഡിസംബർ 19-ന് കോട്ടയം ജില്ലയിലെ ഇരുമ്പയത്ത് വൈക്കം പൂവത്തുങ്കൽ വർക്കി-അന്നമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളായി. കാരിക്കോട്-പൊതി-തലയോലപ്പറമ്പു-സ്കൂളുകളിലും (1945-56) പാലാ(56-57) തേവര(58-61) യൂണിവേഴ്സിറ്റി(61-62) മഹാരാജാസ്(62-63) കോളജുകളിലും പഠിച്ചു. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളത്തിലും ഇംഗ്ളീഷിലും മധുര യൂണിവേഴ്സിറ്റിയിൽ നിന്നു ഗാന്ധിയൻചിന്തയിലും എംഎ, കാലിക്കറ്റിൽനിന്നു പി.എച്ച്ഡി, ബിഎ &എംഎ ഒന്നാം റാങ്കിനു ടി.കെ.ജോസഫ്-ഡോ. ഗോദവർമ്മ പുരസ്ക്കാരങ്ങൾ. 1963 മുതൽ കോളജധ്യാപകൻ. കോഴിക്കോടു-തലശ്ശേരി ഗവ. കോളജുകളിൽ മലയാളം പ്രൊഫസറായിരുന്നു. എറണാകുളം മഹാരാജാസിൽനിന്നു വകുപ്പു തലവനായി (1986-94) റിട്ടയർ ചെയ്തു.
നോവലുകളും നിരൂപണഗ്രന്ഥങ്ങളും മറ്റും എഡിറ്റു ചെയ്തു. കേരളാ ഡൈജസ്റ്റ്, കോലായ, സാഹിത്യപരിഷത്ത് ത്രൈമാസികം, സംസ്കാരകേരളം എന്നീ ആനുകാലികങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു. കാലിക്കറ്റ് ബുക്ക്-ക്ളബ്ബ് പ്രസിഡന്റായും പ്രവർത്തിച്ചു. പല[വിശദമാക്കുക] സർക്കാർ - യൂണിവേഴ്സിറ്റി-കമ്മിറ്റികളിലും അക്കാദമിക് കൗൺസിലുകളിലും അംഗമായിരുന്നു. ഗവേഷണത്തിനിടയ്ക്കു കേരളത്തിൽ അടിച്ചിറക്കിയ ആദ്യ മലയാളകൃതിയും (ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ, 1824) ആദ്യ ലത്തീൻ ക്രൈസ്തവനോവലും (പരിഷ്കാരപ്പാതി,1906) കണ്ടെടുത്തു. ഗാന്ധി ആത്മകഥാവിവർത്തനം നാലുവർഷംകൊണ്ടു നാലുലക്ഷം കോപ്പി വിറ്റഴിഞ്ഞു.[2]
സ്വകാര്യ ജീവിതം
തിരുത്തുകഭാര്യ: പ്രൊഫ.തെരേസാ വളവി. മക്കൾ:ജെയ്സൺ, ജീസസ്, സിന്ധു.
കൃതികൾ
തിരുത്തുക- കവിതയുടെ ഭാവി (1968) - നിരൂപണം
- കൃതികൾ
- അറബികടലിലെ കേരളം
(1970 സെപ്തംബറിൽ നാഷണൽ ബുക്ക്സ് പ്രസിദ്ധീകരിച്ചു. യാത്രാവിവരണത്തേക്കാളും വസ്തുതകളുടെ വിവരണം അടങ്ങുന്ന യാത്രവിവരണം. അറബി സമുദ്രത്തിൽ അങ്ങിങ് ചിതറി കിടക്കുന്ന ദ്വീപുകളിലേക്കുള്ള യാത്ര.)
- മഗ്ദലനമറിയവും വള്ളത്തോൾക്കവിതയും (1970) - പഠനം [3]
- ഒരു വിലാപം (1971) - കവിത; വ്യാഖ്യാനം
- നീഗ്രോ ക്രിസ്തു (1974) - നിരൂപണം [3]
- കോലായ രണ്ട് (1975) - നിരൂ;എഡിറ്റർ
- ഉത്തരേന്ത്യൻ നഗരങ്ങൾ പശ്ചിമേന്ത്യൻ ദൃശ്യങ്ങൾ (1978) - യാത്ര
- സഞ്ജയ് മുതൽ രുക്സാന വരെ (1978) - തർജമ
- ഇന്ദുമതീസ്വയംവരം (1979) - നോവൽ;എഡിറ്റർ
- ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ (1981) - നിരൂപണം [3]
- കേസ് ഡയറി (1981) - ഷെർലക് ഹോംസ് തർജമ
- ആദ്യകാല മലയാള നോവൽ (1982) - പഠനം [3]
- നിരൂപണം പുതിയ മുഖം (1982) - എഡി.
- മുപ്പതു കവിതകൾ (1983) - കവിത
- ഉറൂബ് വ്യക്തിയും സാഹിത്യകാരനും (1983) - എഡി.
- പൊറ്റെക്കാട്ട് വ്യക്തിയും സാഹിത്യകാരനും (1984) - എഡി.
- മലയാള നോവൽ പത്തൊൻപതാം നൂറ്റാണ്ടിൽ (1984) - തിസീസ്
- കുന്ദലത (1984) - റൊമാൻസ്; എഡി.
- നാലു നോവലുകൾ (1985) - നോവൽ;എഡിറ്റർ
- കാട്ടാളരിൽ കാപ്പിരി കാമദേവൻ (1987) - നിരൂപണം
- വർത്തമാനപ്പുസ്തകം പാഠവും പഠനങ്ങളും (1987) - എഡി.
- സാഹിത്യ സാമൂഹ്യവിമർശനങ്ങൾ (1990) - നിരൂപണം
- അന്തപ്പായിയുടെ നോവലുകൾ .....ശാരദയും (1991) - എഡി.
- കാനായിലെ വീഞ്ഞ് (1992) - കവിത
- മലയാളവും മലയാളിയും (1992) - ലേഖനങ്ങൾ
- സാഹിത്യനിരൂപണം ജി.എൻ.പിള്ള സ്മാരകഗ്രന്ഥം (1994) - എഡി.
- സാഹിത്യനിരൂപണം 17 (1995) - എഡി.
- നൽകുക ദഃഖം വീണ്ടും (1995) - കവിതകൾ
- ചന്തുമേനോൻ (1996) - ജീവചരിത്രം
- സ്വാതന്ത്ര്യം സാഹിത്യം പത്രപ്രവർത്തനം (1997) - എഡി.
- എന്റെ സത്യാന്വേഷണ പരീക്ഷണകഥ - ഗാന്ധിജി (1997) - തർജമ
- നോവൽ സി.വി.മുതൽ ബഷീർ വരെ (1998) - പഠനങ്ങൾ
- യുഗാന്ത്യത്തിന്റെ മണിമുഴക്കം (2002) - ആത്മീയലേഖനങ്ങൾ
- അടയാളം ക്രൂശിതന്റെ ദർശനം (2005) - ആത്മീയലേഖനങ്ങൾ
- യുഗാന്ത്യവും രണ്ടാംവരവും (2006) - ദർശന-സന്ദേശങൾ
- ആത്മീയാനുഭവങ്ങളും അപ്പസ്തോലപ്രമുഖരും (2008) - ആത്മീയലേഖനങ്ങൾ
- അന്ത്യനാളുകൾ (2009) - ആത്മീയലേഖനങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക- സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2014[4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2010-09-07.
- ↑ http://pib.nic.in/feature/feyr2001/fsep2001/f270920011.html
- ↑ 3.0 3.1 3.2 3.3 കാർത്തിൿ ചന്ദ്രദത്ത് (1999). Who's who of Indian Writers, 1999: A-M [ഇന്ത്യൻ എഴുത്തുകാരൊക്കെ ആരാണ്, 1999: A മുതൽ M വരെ] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: കേന്ദ്ര സാഹിത്യ അക്കാദമി. p. 381. ISBN 8126008733.
- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 2016-02-29.