ജോർജ്ജ് വാഷിംഗ്ടൺ കാർവർ

(ജോർജ്ജ് വാഷിങ്ടൺ കാർവർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കറുത്ത ലിയനാർഡോ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ സസ്യശാസ്ത്രജ്ഞനും അധ്യാപകനും രസതന്ത്രജ്ഞനും ആയിരുന്നു ജോർജ്ജ് വാഷിംഗ്ടൺ കാർവർ.

ജോർജ്ജ് വാഷിംഗ്ടൺ കാർവർ
Photograph of George Washington Carver taken by Frances Benjamin Johnston in 1906.
ജനനം1864 (1864)[1]
മരണംജനുവരി 5, 1943(1943-01-05) (പ്രായം 78–79)

1864 ൽ അടിമത്തത്തിൽ ജനിച്ച അദ്ദേഹം , കഷ്ടപ്പാടുകൾ സഹിച്ച് വിദ്യാഭ്യാസം നേടി. പരുത്തി കൃഷി കാരണം നശിച്ച് പോയ അലബാമയിലെ മണ്ണിനെ പുനരുജ്ജീവിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം കാർവർ മറ്റു പല പരീക്ഷണങ്ങളും നടത്തി. നിലക്കടല , സോയാബീൻ,മധുരക്കിഴങ്ങ് തുടങ്ങിയ വിളകളിൽ അദ്ദേഹം ഗവേഷണം നടത്തി. 24 വ്യത്യസ്തതരം നൂതന ഉലപ്പന്നങ്ങൾ അദ്ദേഹം നിലക്കടലയിൽ നിന്നും സംശ്ലേഷണം ചെയ്തെടുത്തു. 28 തരം സസ്യങ്ങളിൽ നിന്നും 536 തരം വ്യത്യസ്ത ചായങ്ങൾ കാർവർ നിർമ്മിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ നിലക്കടല കർഷകരെ വളരെ അധികം സഹായിച്ചു. പൈൻ മരങ്ങളിൽ നിന്നും പുതിയ തരം കടലാസ് നിർമ്മിക്കാം എന്നും അദ്ദേഹം കണ്ടെത്തി.

1941ൽ അദ്ദേഹത്തിന്റെ കഴിവുകളെ പ്രശംസിച്ച്കൊണ്ട് ടൈംസ് മാഗസിൻ അദ്ദേഹത്തിനു കറുത്ത ലിയനാർഡോ എന്ന അപരനാമം നൽകി.

  1. "About GWC: A Tour of His Life". George Washington Carver National Monument. National Park Service. Archived from the original on 2008-02-01. Retrieved 2014-11-25. George Washington Carver did not know the exact date of his birth, but he thought it was in January 1864 (some evidence indicates July 1861, but not conclusively). He knew it was sometime before slavery was abolished in Missouri, which occurred in January 1865.
  2. Israel, Charlene (15 February 2011). "George Washington Carver: Master Inventor, Artist". CBN News. Christian Broadcasting Network. Retrieved 3 November 2013.{{cite web}}: CS1 maint: url-status (link)
  • സൂചിമുഖി മാസിക , ഒക്ടോബർ ൨൦൧൪ , താൾ ൧൪-൧൬