ഗണിതശാസ്ത്രാദ്ധ്യാപകനും ഗവേഷകനുമാണ് ഡോ. ജോർജ് ഗീവർഗ്ഗീസ് ജോസഫ്. കേരള ഗണിതശാസ്ത്ര തത്ത്വങ്ങളുടെ ഉത്ഭവം, ഗണിത ശാസ്ത്ര അറിവുകൾ യുറോപ്പിലേക്ക് വ്യാപിച്ചതിന്റെ സാധ്യതകൾ എന്നിവയെക്കുറിച്ച് പാശ്ചാത്യേതര ഗണിത ശാസ്ത്ര ചരിത്രത്തിൽ ഗവേഷണം നടത്തി. 'ക്രസ്റ്റ് ഓഫ് ദ പീക്കോക്ക്', 'പാസ്സേജ് ടു ഇൻഫിനിറ്റി' തുടങ്ങിയ പുസ്തകങ്ങൾ ഗണിത ചിന്തയിൽ ശ്രദ്ധേയ ചലനങ്ങൾ സൃഷ്ടിച്ചു. ഗണിതശാസ്ത്ര ജ്ഞാനം വികസിച്ചുവന്നത് യൂറോപ്പിനെ കേന്ദ്രീകരിച്ചാണെന്ന "വിഭാഗീയ" ധാരണ തിരുത്തിയെഴുനുള്ള ശ്രമമാണ്‌ ഇദ്ദേഹം തന്റെ ഗ്രന്ഥങ്ങളിലൂടെ നടത്തിയത്. ന്യൂട്ടൻ - ഗ്രിഗറി സീരീസ്, മാധവ – ഗ്രിഗറി സീരീസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിൽ ഇദ്ദേഹത്തിന്റെ സംഭാവന വലുതാണ്.

ജോർജ്ജ് ഗീവർഗ്ഗീസ് ജോസഫ്
തൊഴിൽഗണിതശാസ്ത്രാദ്ധ്യാപകൻ, ഗവേഷകൻ

ജീവിതരേഖ തിരുത്തുക

ലണ്ടനിൽ അഭിഭാഷകനായിരുന്നു ഇദ്ദേഹത്തിന്റെ മുത്തച്ഛൻ. അദ്ദേഹം മഹാത്മാഗാന്ധിയോടൊപ്പം[പ്രവർത്തിക്കാത്ത കണ്ണി] സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഒൻപതുവയസ്സായിരുന്നപ്പോൾ കേരളത്തിൽ നിന്നു പോയ പ്രൊഫ. ജോസഫ് ജംഗ്ലണ്ടിലെ ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലേയും മാഞ്ചസ്റ്റർ യുണിവേഴ്‌സിറ്റിയിലേയും പഠനശേഷം കെനിയയിലേക്ക് മടങ്ങി. കെനിയയിൽ അദ്ധ്യാപകനായിരിക്കുമ്പോൾ യുറോപ്യേതര ഗണിതശാസ്ത്ര ചരിത്രത്തിൽ താൽപര്യം പ്രകടിപ്പിച്ച അദ്ദേഹം മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി. അവിടെ നിന്ന് വിരമിച്ചു.

ഗണിതശാസ്ത്രാധിഷ്ഠിത പ്രോഗ്രാമിംഗ്, ജനസംഖ്യാശാസ്ത്രം[പ്രവർത്തിക്കാത്ത കണ്ണി], അപ്ലൈഡ് മാത്തമെറ്റിക്‌സ് , സ്റ്റാറ്റിസ്സ്റ്റിക് തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പ്രൊഫ.ജോസഫിന്റെ പഠിപ്പിക്കലുകളും ഗവേഷണങ്ങളും. ആഫിക്കൻ സർവ്വകലാശാലകളിലും പാപുവ ന്യൂ ഗിനി, ന്യൂസിലാന്റ് സർവ്വകലാശാലകളിലും നിരവധി പ്രഭാഷണങ്ങൾക്കു നേതൃത്വം നൽകി.

മധ്യകാലഘട്ടത്തിൽ ഇന്ത്യ, ചൈന,ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലുണ്ടായ ഗണിതശാസ്ത്ര വളർച്ചയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രൊഫ. ജോസഫിന്റെ പുസ്തകം ഏഷ്യയിലും യുറോപ്പിലുമായി വിവിധ ഭാഷകളിൽ വിവർത്തനം ചെയതിട്ടുണ്ട്. 'ദ ക്രെസ്റ്റ് ഓഫ് ദി പീക്കോക്ക് : നോൺ യുറോപ്യൻ റൂട്ട്‌സ് ഓഫ് മാത്തമെറ്റിക്‌സ്', 'എ പാസേജ് ടു ഇൻഫിനിറ്റി: മിഡീവൽ ഇന്ത്യൻ മാത്തമെറ്റിക്‌സ് ഫ്രെം കേരള ആൻഡ് ഇറ്റ്‌സ് ഇംപാക്ട്' എന്നീ പുസ്തകങ്ങൾ കിഴക്കൻ രാജ്യങ്ങളിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേയ്ക്കുള്ള വിവര കൈമാറ്റത്തിന്റെ വിവരണമാണ്.[1]

കൃതികൾ തിരുത്തുക

  • 'ദ ക്രെസ്റ്റ് ഓഫ് ദി പീക്കോക്ക് : നോൺ യുറോപ്യൻ റൂട്ട്‌സ് ഓഫ് മാത്തമെറ്റിക്‌സ്'
  • 'എ പാസേജ് ടു ഇൻഫിനിറ്റി: മിഡീവൽ ഇന്ത്യൻ മാത്തമെറ്റിക്‌സ് ഫ്രെം കേരള ആൻഡ് ഇറ്റ്‌സ് ഇംപാക്ട്'
  • 'ജോർജ്ജ് ജോസഫ്: ലൈഫ് ആൻഡ് ടൈസ് ഓഫ് എ കേരള ക്രിസ്റ്റ്യൻ നാഷണലിസ്റ്റ്'

പുരസ്കാരങ്ങൾ തിരുത്തുക

രണ്ടുതവണ ഇന്ത്യയിലെ റോയൽ സൊസൈറ്റിയുടെ വിസിറ്റിംഗ് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. http://www.dcbooks.com/blog/page/599/[പ്രവർത്തിക്കാത്ത കണ്ണി]