ജോർജ്ജിയൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്

ജോർജ്ജിയയിലെ ഒരു പ്രധാന പഠന കേന്ദ്രമാണ് ജോർജ്ജിയൻ നാഷണൽ അക്കാദമി ഓഫ് സയൻസസ് - Georgian National Academy of Sciences (GNAS) (Georgian: საქართველოს მეცნიერებათა ეროვნული აკადემია, translit.: sakartvelos metsnierebata erovnuli ak'ademia). രാജ്യ തലസ്ഥാനമായ റ്റ്ബിലിസിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1990 നവംബർ വരെ ജോർജിയൻ എസ്എസ്ആർ അക്കാദമി ഓഫ് സയൻസസ് എന്നായിരുന്നു ഇതിന്റെ പേര്. ജോർജിയയിലെ ശാസ്ത്ര ഗവേഷണത്തെ ഏകോപിപ്പിക്കുകയും വിദേശ രാജ്യങ്ങളിലെ ശാസ്ത്ര കേന്ദ്രങ്ങളുമായി ബന്ധം വികസിപ്പിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.[1]

ജോർജ്ജിയൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്, റ്റ്ബിലിസി

ചരിത്രംതിരുത്തുക

1941 ഫെബ്രുവരി 10നാണ്‌ അക്കാദമി സ്ഥാപിതമായത്. [2] ജിയോർജി അഖ്‌വ്‌ലെഡിയാനി (ഭാഷാശാസ്ത്രം), ഇവാൻ ബെരിറ്റാഷ്‌വിലി (ഫിസിയോളജി), അർനോൾഡ് ചിക്കോബാവ (ഐബറോകൊക്കേഷ്യൻ ഭാഷകൾ), ജിയോർജി ചുബിനാഷ്വിലി (കല), സൈമൺ ജനാഷിയ (ചരിത്രം), അലക്‌സാണ്ടർ ജാനലിഡ്‌സെ (ജിയോളജി), കോർനെലി കെകെലിഡ്‌സെ (ഫിലോളജി) , താരാസി ക്വാരത്സ്‌കെലിയ (ഉപ ഉഷ്ണമേഖലാ സംസ്‌കാരങ്ങൾ), നിക്കോ മുസ്‌കെലിഷ്വിലി (ഗണിതശാസ്ത്രം, മെക്കാനിക്‌സ്; അക്കാദമിയുടെ ആദ്യ പ്രസിഡന്റ്), ഇലിയ വെക്വ (ഗണിതശാസ്ത്രം; അക്കാദമിയുടെ രണ്ടാം പ്രസിഡന്റ്), അകാക്കി ഷാനിഡ്‌സെ (ഭാഷാശാസ്ത്രം), അലക്‌സാണ്ടർ ടാൽക്രലിഡ്ജ് (ധാതുശാസ്ത്രം), ദിമിത്രി ഉസ്‌നാഡ്‌സെ (മനശാസ്ത്രം) ), കിരിയാക് സാവ്രീവ് (കൺസ്ട്രക്റ്റീവ് മെക്കാനിക്‌സ്), ഫിലിപ്പ് സൈറ്റ്‌സെവ് (സുവോളജി) എന്നിവരായിരുന്നു അക്കാദമിയുടെ സ്ഥാപക അംഗങ്ങൾ. എക്വിടൈം തകൈഷ്വിലി (ചരിത്രം), ഷാൽവ നട്ട്‌സുബിഡ്‌സെ (തത്ത്വചിന്ത), ജിയോർജി സെറെറ്റെലി (ഓറിയന്റൽ സ്റ്റഡീസ്), സൈമൺ കചിഷ്വിലി (ക്ലാസിക്കൽ ഫിലോളജി), കോൺസ്റ്റന്റൈൻ ഗാംസഖുർദിയ (സാഹിത്യം), ജിയോർജി മെലികിഷ്വിലി (ചരിത്രം), നിക്കോളോസ് ബെർഡ്‌സെനാസ്വിലി മൽഖാസ് അബ്ദുഷെലിഷ്വിലി (നരവംശശാസ്ത്രം), ഗുറാം മിച്ച്‌ലിഡ്‌സെ (പാലിയോബയോളജി), ലെവൻ ചിലാശ്വിലി (പുരാവസ്തു) എന്നിവർ അക്കാദമിയിലെ മറ്റ് ശ്രദ്ധേയരായ അംഗങ്ങളിൽ ഉൾപ്പെടുന്നു

നിലവിലെ അംഗങ്ങൾതിരുത്തുക

പ്രശസ്ത ശാസ്ത്രജ്ഞരായ തമാസ് ഗാംക്രലിഡ്‌സെ (ഭാഷാശാസ്ത്രം), ഡേവിഡ് മസ്‌കെലിഷ്വിലി (ചരിത്രം), റെവാസ് ഗാംക്രലിഡ്‌സെ (ഗണിതശാസ്ത്രം), സൈമൺ ഖെചിനാഷ്‌വിലി (മെഡൽ), ജോർജ്ജ് നഖുത്‌രിഷ്വിലി (സസ്യശാസ്ത്രം), വഌഡിമർ പപ്പവ (സാമ്പത്തിക ശാസ്ത്രം), ഡേവിഡ് ലോർഡ്കിപാനിഡ്‌സെ (പാലിയോആന്ത്രോപോളജി) എന്നിവർ അടങ്ങുന്ന അംഗങ്ങളാണ് ഇപ്പോൾ അക്കാദമിയിലുള്ളത്.[3]

അവലംബംതിരുത്തുക

  1. "About Georgian Academy of Sciences". മൂലതാളിൽ നിന്നും 2017-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-06.
  2. http://science.org.ge/?page_id=2491&lang=en
  3. "Members of Georgian Academy of Sciences". മൂലതാളിൽ നിന്നും 2007-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-06.