ജോൺസി ഇലത്തവള
കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ ബോണക്കാട് പ്രദേശത്ത് കണ്ടെത്തിയ Raorchestes ജീനസിൽ പെട്ട ഒരിനം തവളയാണ് ജോൺസി ഇലത്തവള[1].. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന ജോൺസി എന്ന പേരിൽ അറിയപ്പെടുന്ന ജോൺ സി. ജേക്കബിനോടുള്ള ബഹുമാനാർത്ഥം ഇതിന് ജോൺസി ഇലത്തവള (Raorchestes johnceei) എന്ന് പേര് നൽകിയിരിക്കുന്നു[2]
ജോൺസി ഇലത്തവള | |
---|---|
ജോൺസി ഇലത്തവള | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Raorchestes |
Species: | R. johnceei
|
Binomial name | |
Raorchestes johnceei Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot, and Kalesh, 2011
|
സ്വഭാവും രൂപവും
തിരുത്തുകപല നിറങ്ങളിൽ ഇവയെ കാണാമെങ്കിലും കൂടുതലും തവിട്ട് കലർന്ന ചുവപ്പിൻറെ വിവിധ നിറഭേദങ്ങളിലാണ് ഇവയുടെ ആൺ തവളകളെ പൊതുവെ കാണാൻ സാധികുന്നത്. പെൺതവളകൾ പലപ്പോഴും മങ്ങിയ വെളുപ്പിൽ ചാര നിറത്തിലുള്ള അടയാളങ്ങളോട് കൂടിയ ശരീരത്തോടുകൂടിയാണ് കാണാറ്. എങ്കിലും കൈകാലുകളുടെ ഇടയിൽ ശരീരതിനിരുവശവും വെള്ളയിൽ (അല്ലെങ്കിൽ തവിട്ടു നിറത്തിൽ) കടും പച്ച അടയാളങ്ങൾ ഉണ്ടാകും. മാംസ നിറമുള്ള ശരിരത്തിനു മുകളിൽ നിന്ന് തുടങ്ങി ശരീരത്തിനറ്റം വരെ തവിട്ടു നിറത്തിലലുള്ള പട്ടയുണ്ട്. അതിൽ തന്നെ പുറം ഭാഗത്തായി കടും തവിട്ടു നിറത്തിൽ ശരീരത്തിൻറെ വശങ്ങളോട് ചേർന്ന് കടും തവിട്ടു നിറത്തിൽ സമദൂരത്തിൽ രണ്ടു വശത്തും നീളത്തിൽ ചെറിയ അടയാളങ്ങളുണ്ട്. മൂക്കിൽ നിന്ന് തുടങ്ങുന്ന പിങ്ക് കലർന്ന മാംസംനിറം കണ്ണുകൾക്ക് മുകളിലുടെ പോയി ശരിരത്തിനിരുവശങ്ങളിലേക്കും വയറിലേക്കും എത്തിനിൽകുന്നു. കൈകാലുകളുടെ ഇടയിൽ കടും പച്ച അടയാളങ്ങളുണ്ട്. മങ്ങിയ വെളുത്ത നിറമുള്ള ശരിരത്തിനടിവശം ചാര നിറത്തിലുള്ള ചെറിയ പാടുകളും ഉണ്ട്. തവിട്ടു നിറമുള്ള കണ്ണുകളുടെ ചുറ്റും വയലെറ്റ് കലർന്ന നീല നിറം കാണാം, വായുടെ മുകളിൽ നിന്ന് തുടങ്ങി ചെവിയുടെ അടിയിലുടെ കൈകൾ തുടങ്ങുന്നിടം വരെ തവിട്ട് നിറമാണ്. മാംസ നിറമുള്ള കൈകാലുകളിൽ ഇളം തവിട്ടു നിറമാണ്. മാംസ നിറമുള്ള കൈകാലുകളിൽ ഇളം തവിട്ടു നിറത്തിലും കടും തവിട്ടു നിറത്തിലും ഉള്ള ചെറിയ പട്ടകൾ കാണാം. വിരലുകളുടെ അഗ്രഭാഗങ്ങൾ പരന്നത്തും വീതി കൂടുതലും ആണ്. ഇത് മരങ്ങളിലും ഇലത്തലപ്പുകളിലും ജീവിക്കാൻ ഇവയെ സഹായിക്കുന്നു.
പ്രജനനം
തിരുത്തുകമുതിർന്ന ആൺ തവള പ്രജനന സമയത്ത് തറയിൽ നിന്ന് ഒന്ന് മുതൽ രണ്ടു മീറ്റർ വരെ ഉയരം വരുന്ന മരചില്ലകളിലും ഇലത്തലപ്പുകലും ഇരുന്നു സ്വന സഞ്ചി വീർപ്പിച്ച് ഉച്ചത്തിൽ കരയും. ക്വാക്ക് കക്ക് കക്ക് കക്ക് എന്ന ശബ്ദം പുറപ്പെടുവിക്കുന്ന പോലുള്ള കരച്ചിൽ അഗസ്ത്യമലയിലെ എന്നല്ല പശ്ചിമഘട്ടിലെ തന്നെ ഇലത്തവലകളിൽ ഏറ്റവും ശബ്ദം കൂടിയതാണെന്ന് നിസ്സംശയം പറയാം. ഇലകളുടെ അടിയിൽ, ശിഘരങ്ങളുടെ ഇടയിൽ ഇടുന്ന പത്തിരുപതു മുട്ടകൾ വിരിഞ്ഞു വരുന്നത് തവളകുഞ്ഞുങ്ങളാണ്. ജീവിക്കാൻ ഈർപ്പം ഉള്ള കാലാവസ്ഥ അത്യാവിശമെങ്കിലും മുട്ടയിടാൻ ഇവയ്ക്കു വെള്ളത്തിലേക്ക് മടങ്ങേണ്ട ആവിശ്യമില്ല.
ആവാസം
തിരുത്തുകപശ്ചിമഘട്ടത്തിൻറെ തെക്കേ അറ്റം മുതൽ ചെങ്കോട്ട ഗ്യാപ്പ് വരെ ഉള്ള അഗസ്ത്യമല മലനിരകളിൽ ആയിരം മീറ്റർ ഉയരമുള്ള നിത്യഹരിത വനപ്രദേശങ്ങളിലാണ് ഇവയ കാണുവാൻ സാധിക്കുക.[3]
അവലംബം
തിരുത്തുക- ↑ Frost, Darrel R. (2014). "Raorchestes johnceei Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot, and Kalesh, 2011". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 25 September 2014.
- ↑ Manoj, E. M. (August 7, 2011). "New species of frogs found in Western Ghats". The Hindu. Retrieved 26 September 2014.
- ↑ ദാസ്, സന്ദീപ്. കൂട് മാസിക (ലക്കം 7). തൃശൂർ: മുരളീധരൻ v. p. 43.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Raorchestes johnceei എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Raorchestes johnceei എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)