ജോഹർ ബാഹ്രു
ജോഹർ ബാഹ്രു (Malaysian pronunciation: [ˈd͡ʒohor ˈbahru], Jawi: جوهر بهرو, ചൈനീസ്: 新山, Tamil: ஜொஹோர் பாரு) മലേഷ്യയിലെ ജോഹർ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമാണ്. ഈ നഗരം മുമ്പ് താഞ്ചുങ്ങ് പുത്തെറി അല്ലെങ്കിൽ ഇസ്കന്ദർ പുത്തെറി എന്നറിയപ്പെട്ടിരുന്നു. ഇത് മലേഷ്യൻ പെനിൻസുലയുടെ ഏറ്റവു തെക്കേ അറ്റത്തുള്ള നഗരമാണ്. ജോഹർ ബാഹ്രുവിലെ ജനസംഖ്യ 497,097 ആണ്. മെട്രോപ്പോളിറ്റൻ പ്രദേശത്തെ ജനസംഖ്യ സംഖ്യയായ 1,638,219 പ്രകാരം ഇത് രാജ്യത്തെ മൂന്നാമത്തെ ജനസംഖ്യ കൂടുതലുള്ള നഗരമാണ്.[4][5] ജോഹർ സുൽത്താനേറ്റ്, തെമെൻഗോങ്ങ് (സർവ്വ സൈന്യാധിപൻ) ആയിരുന്ന ഡായെങ്ങ് സ്വാധീനത്തിൻ കീഴിലായിരുന്നപ്പോൾ ഇസ്കന്ദർ പുത്തേരി എന്ന പേരിൽ 1855 ലാണ് ജോഹർ സ്ഥാപിക്കപ്പെട്ടത്. സുൽത്താനേറ്റിൻറെ ഭരണകേന്ദ്രം, തലസ്ഥാനമായിരുന്ന തെലോക് ബ്ലാൻഗായിൽ നിന്ന് 1862 ൽ ഇവിടേയ്ക്കു മാറ്റി സ്ഥപിച്ച കാലത്താണ് ഈ പ്രദേശത്തിന് "ജോഹർ ബാഹ്രു" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.[6]
ജോഹർ ബാഹ്രു | |||
---|---|---|---|
City and State Capital | |||
Other transcription(s) | |||
• Jawi | جوهر بهرو | ||
• Simplified Chinese | 新山 | ||
• Tamil | ஜொஹோர் பாரு | ||
Clockwise from top: Johor Bahru city centre, Sultan Ibrahim Building, City Rainforest, Straits of Johor view from top of the Johor–Singapore Causeway and city street. | |||
| |||
Nickname(s): JB, Bandaraya Selatan (Southern City) | |||
Motto(s): Johor Bahru Bandar Raya Bertaraf Antarabangsa, Berbudaya dan Lestari (ഇംഗ്ലീഷ്: Johor Bahru, A City of International Standards by 2020) | |||
Location of Johor Bahru in Peninsular Malaysia | |||
Coordinates: 1°29′N 103°44′E / 1.483°N 103.733°E | |||
Country | Malaysia | ||
State | Johor | ||
District | Johor Bahru | ||
Administrative areas | List | ||
Founded | 10 March 1855 (as Tanjung Puteri) | ||
Granted municipality status | 1 April 1977 | ||
Granted city status | 1 January 1994 | ||
• ഭരണസമിതി | Johor Bahru City Council | ||
• Mayor | A. Rahim Nin | ||
• City and State Capital | 220.00 ച.കി.മീ.(84.94 ച മൈ) | ||
ഉയരം | 32 മീ(105 അടി) | ||
(2010)[3] | |||
• City and State Capital | 497,067 | ||
• നഗരപ്രദേശം | 1,277,244 (3rd) | ||
• മെട്രോപ്രദേശം | 1,638,219 | ||
Demonym(s) | Johor Bahruans | ||
സമയമേഖല | UTC+8 (MST) | ||
• Summer (DST) | UTC+8 (Not observed) | ||
Postal code | 79xxx to 81xxx | ||
Area code(s) | 07 | ||
Vehicle registration | J | ||
വെബ്സൈറ്റ് | mbjb |
സുൽത്താൻ അബൂബക്കറിൻറെ ഭരണകാലത്ത്, നഗരത്തിനുള്ളിൽ വികസന പ്രവർത്തനങ്ങളും ആധുനികവത്കരണവും നടന്നിരുന്നു. ഭരണനിർവ്വഹണ കെട്ടിടങ്ങൾ, വിദ്യാലയങ്ങൾ, മതപരമായ കെട്ടിടങ്ങൾ, സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ തുടങ്ങിയവ പോലെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 1942 മുതൽ 1945 വരെയുള്ള കാലത്ത് ജോഹർ ബാഹ്രു ജപ്പാൻ സൈന്യത്തിൻറെ അധിനിവേശത്തിലായിരുന്നു. യുദ്ധാനന്തരം 1946 ൽ യുണൈറ്റഡ് മലയ നാഷണൽ ഓർഗനൈസേഷൻ (UMNO) എന്ന ഒരു രാഷ്ട്രീയ പാർട്ടി ജന്മമെടുത്തതോടെ മലയ ദേശീയതയുടെ കളിത്തൊട്ടിലായി ജോഹർ ബാഹ്രു മാറുകയും ചെയ്തു.
1963 ൽ മലേഷ്യയുടെ രൂപീകരണത്തിനു ശേഷം, ജോഹർ ബാഹ്രു തന്റെ സംസ്ഥാന നഗരമെന്ന പദവി നിലനിർത്തുകയും 1994 ൽ നഗര പദവി ലഭിക്കുകയും ചെയ്തു. 1990 കളിൽ ഒരു കേന്ദ്ര ബിസിനസ് ജില്ല നഗര കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തിരുന്നു. 2006 ൽ "ഇസ്കന്ദർ മലേഷ്യ" ആവിഷ്കരിക്കപ്പെട്ടതിനു ശേഷം കൂടുതൽ വികസന ഫണ്ടുകൾ ഈ നഗരത്തിലേക്ക് ഒഴുകിയെത്തി.
പദോത്പത്തി
തിരുത്തുകഇന്നത്തെ ജോഹർ ബാഹ്രു മേഖല യഥാർത്ഥത്തിൽ അറിയപ്പെട്ടിരുന്നത് തഞ്ചുങ് പുത്തെറി എന്നായിരുന്നു. ഇത് മലയ വംശക്കാരുടെ ഒരു മത്സ്യബന്ധനഗ്രാമമായിരുന്നു. തെമെങ്കോങ് ഡായെങ് 1858 ൽ ഈ പ്രദേശത്തെത്തുകയും സുൽത്താൻ അലിയിൽ[7] നിന്ന് ഈ പ്രദേശത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തശേഷം, ഈ സ്ഥലത്തിന്റെ തഞ്ചുങ് പുത്തെറി എന്ന പേരുമാറ്റി ഇസ്കന്ദർ പുത്തെറി എന്നു നാമകരണം ചെയ്തു. തെമെങ്കോങ് ഡായെങ്ങിന്റെ മരണശേഷം സുൽത്താൻ അബൂ ബക്കർ ഇതിനെ ജോഹർ ബാഹ്രു എന്നു പുനർനാമകരണം ചെയ്തു.[8] നഗരത്തിന്റെ പേരിനു പിന്നിലെ “Bahru” വിന്റെ അർത്ഥം മലയൻ ഭാഷയിൽ “പുതിയ” എന്നാണ്. ഇതു സാധാരണ ലിപിവിന്യാസത്തിൽ “baur” എന്നെഴുതുന്നു. എന്നാൽ ജോഹർ ഭാരു, ഇന്തോനേഷ്യൻ പേരായ പെകൻബാരു എന്നിങ്ങനെയുള്ള സ്ഥലനാമങ്ങൾക്കൊപ്പം ഈ വാക്ക് നിരവധി വകഭേദങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. ബ്രിട്ടീഷുകാർ ഈ നഗരത്തെ “Johore Bahru” എന്നുഛരിക്കുവാനാണ് താൽപര്യപ്പെട്ടത്.[9] എന്നാൽ ഇപ്പോഴത്തെ അംഗീകരിക്കപ്പെട്ട പാശ്ചാത്യ അക്ഷരമാല Johor Bahru ആണ്, കാരണം മലയ ഭാഷയിൽ “Johore” എന്നത് അവസാനത്തെ “e” ഇല്ലാതെ “Johor” എന്നാണ് ഉഛരിക്കാറുള്ളത്.[10][11] നഗരത്തിന്റെ പേര് “Johor Baru” “Johor Baharu” എന്നിങ്ങനെയും ഉഛരിക്കാറുണ്ട്.[12][13]
ജോഹർ ബാഹ്രുവിലെ ചൈനീസ് സമൂഹം, ഈ നഗരത്തെ ഒരിക്കൽ “ലിറ്റിൽ സ്വാറ്റോ” (ഷാറ്റൌ) എന്ന പേരിൽ ഒരിക്കൽ വിളിച്ചിരുന്നു. എന്തെന്നാൽ, ജോഹർ ബാഹ്രുവിലുള്ള ഭൂരിപക്ഷം ചൈനീസ് താമസക്കാരും “Teochew” ജനങ്ങളിൽപ്പെട്ടവരും അവരുടെ മുൻഗാമികൾ ചൈനയിലെ “Shantou” വിൽനിന്നുള്ളവരുമാണ്. 1800 കളുടെ മധ്യത്തിൽ, ടെമെങ്കോങ് ഡായെങ് ഇബ്രാഹിമിന്റെ ഭരണകാലത്താണ് അവർ ഇവിടെയെത്തിയത്.[14]
ചരിത്രം
തിരുത്തുകമലയൻ വംശജരും തദ്ദേശീയ ബുഗിസും തമ്മിൽ ഒരു തർക്കമുണ്ടായതിനാൽ, 1819-ൽ ജൊഹോർ-റിയൌ സാമ്രാജ്യം പിളരുകയും, പ്രധാന കരയിലെ ജൊഹാർ സുൽത്താനേറ്റ് തെമിങ്കോങ്ങ് ഡായെങ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലും റിയൌ-ലിങ്ഗ സുൽത്താനത്ത് ബുഗികളുടേയും നിയന്ത്രണത്തിലായിത്തീർന്നു.[15] തെമങ്കോങ്, അദ്ദേഹത്തിന്റെ കീഴിൽ ഒരു രാജവംശവും ജൊഹാർ സുൽത്താനേറ്റിനുവേണ്ടി ഒരു പുതിയ ഭരണകേന്ദ്രം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചു.[16] ബ്രിട്ടീഷുകാർ സിങ്കപ്പൂരിലൂരിലെ വ്യാപാരപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചിരുന്നു. ബ്രിട്ടീഷുകാരുമായി നേരത്തേതന്നെ തെമങ്കോങ് അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ അദ്ദേഹത്തിനു പ്രാമുഖ്യം കിട്ടുന്ന തരത്തിൽ 1855 മാർച്ച് 10 ന് സുൽത്താൻ അലി, തെമങ്കോങ് ഇബ്രാഹിം എന്നിവർ തമ്മിൽ സിംഗപ്പൂരിൽവച്ച് ഒരു ഉടമ്പടി ഒപ്പുവച്ചു.[17] കരാറനുസരിച്ച്, സുൽത്താൻ അലി ജൊഹാറിലെ സുൽത്താൻ പദം അലങ്കരിക്കുകയും അദ്ദേഹത്തിന് 5,000 സ്പാനിഷ് ഡോളർ പ്രതിമാസം 500 ഡോളർ, ബത്ത എന്ന നിലയിൽ ലഭിക്കുകയും ചെയ്യുമായിരുന്നു.[18] പകരമായി സുൽത്താൻ അലി, ജോഹർ പ്രദേശത്തിന്റെ പരമാധികാരം (അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുളള ഒരേയൊരു പ്രദേശമായ മുവാറിലെ “കെസാങ്” ഒഴികെ) ഇബ്രാഹിം തെമങ്കോങിനു വിട്ടു നൽകണം എന്നതായിരുന്നു കരാറിലെ വ്യവസ്ഥ.[19][20] ഇരുപക്ഷവും ഈ കരാർ അംഗീകിരിച്ചതിനുശേഷ ഈ പ്രദേശം തെമങ്കോങ് ഏറ്റെടുക്കുകയും ഇക്കന്ദർ പുത്തെറി എന്നു പുനർനാമകരണം ചെയ്ത് സിംഗപ്പൂരിലെ ടെലോക് ബ്ലാങ്കായിൽ നിന്നു ഭരണം നടത്തുകയും ചെയ്തു.[21]
ബ്രിട്ടീഷ് ഭരണം
തിരുത്തുകഅബൂബക്കർ ഭരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ സുൽത്താനെന്നതിലുപരി ഒരു മഹാരാജാ ആയി മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. 1855-ൽ ബ്രിട്ടീഷ് കൊളോണിയൽ ഓഫീസ്, അദ്ദേഹം ക്വീൻ വിക്ടോറിയയുമായി കൂടിക്കാഴ്ച നടത്തിയശേഷം സുൽത്താൻ എന്ന പദവി അംഗീകരിച്ചു.[22]
അവലംബം
തിരുത്തുക- ↑ "Background (Total Area)". Johor Bahru City Council. Archived from the original on 22 August 2015. Retrieved 22 August 2015.
- ↑ "Malaysia Elevation Map (Elevation of Johor Bahru)". Flood Map : Water Level Elevation Map. Archived from the original on 22 August 2015. Retrieved 22 August 2015.
- ↑ "Total population by ethnic group, Local Authority area and state, Malaysia" (PDF). Statistics Department, Malaysia. 2010. Archived from the original (PDF) on 14 November 2013. Retrieved 12 March 2012.
- ↑ "Biggest Cities In Malaysia". WorldAtlas. Retrieved 2016-11-28.
- ↑ hermes (2016-03-24). "JB can be Malaysia's second-biggest city: Johor Sultan". The Straits Times. Retrieved 2016-11-29.
- ↑ "Background of Johor Bahru City Council and History of Johor Bahru" (PDF). Malaysian Digital Repository. 12 March 2013. Archived from the original (PDF) on 27 June 2015. Retrieved 27 June 2015.
- ↑ Zainol Abidin Idid (Syed.). Pemeliharaan warisan rupa bandar: panduan mengenali warisan rupa bandar berasaskan inventori bangunan warisan Malaysia (in Malay). Badan Warisan Malaysia. ISBN 978-983-99554-1-5.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Background of Johor Bahru City Council and History of Johor Bahru" (PDF). Malaysian Digital Repository. 12 March 2013. Archived from the original (PDF) on 27 June 2015. Retrieved 27 June 2015.
- ↑ Margaret W. Young; Susan L. Stetler; United States. Department of State (October 1985). Cities of the world: a compilation of current information on cultural, geograph. and polit. conditions in the countries and cities of 6 continents, based on the Dep. of State's "Post Reports". Gale. ISBN 978-0-8103-2059-8.
- ↑ Gordon D. Feir (10 September 2014). Translating the Devil: Captain Llewellyn C Fletcher Canadian Army Intelligence Corps In Post War Malaysia and Singapore. Lulu Publishing Services. pp. 378–. ISBN 978-1-4834-1507-9.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Cheah Boon Kheng (1 January 2012). Red Star Over Malaya: Resistance and Social Conflict During and After the Japanese Occupation, 1941–1946. NUS Press. pp. 13–. ISBN 978-9971-69-508-8.
- ↑ Carl Parkes (1994). Southeast Asia Handbook. Moon Publications.
- ↑ Faridah Abdul Rashid (2012). Biography of the Early Malay Doctors 1900–1957 Malaya And Singapore. Xlibris Corporation. pp. 383–. ISBN 978-1-4771-5994-1.
- ↑ "Keeping the art of Teochew opera alive". New Straits Times. AsiaOne. 24 July 2010. Archived from the original on 24 July 2015. Retrieved 24 July 2015.
- ↑ Swaran Ludher (22 January 2015). THEY CAME TO MALAYA. Xlibris Corporation. pp. 60–. ISBN 978-1-5035-0036-5.
- ↑ M. A. Fawzi Mohd. Basri (1988). Johor, 1855–1917: pentadbiran dan perkembangannya (in Malay). Fajar Bakti. ISBN 978-967-933-717-4.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Johor Treaty is signed". National Library Board. 10 March 1855. Archived from the original on 30 June 2015. Retrieved 30 June 2015.
- ↑ Abdul Ghani Hamid (3 October 1988). "Tengku Ali serah Johor kepada Temenggung (Kenangan Sejarah)" (in Malay). Berita Harian. Retrieved 30 June 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ Swaran Ludher (22 January 2015). THEY CAME TO MALAYA. Xlibris Corporation. pp. 60–. ISBN 978-1-5035-0036-5.
- ↑ Abdul Ghani Hamid (3 October 1988). "Tengku Ali serah Johor kepada Temenggung (Kenangan Sejarah)" (in Malay). Berita Harian. Retrieved 30 June 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Background of Johor Bahru City Council and History of Johor Bahru" (PDF). Malaysian Digital Repository. 12 March 2013. Archived from the original (PDF) on 27 June 2015. Retrieved 27 June 2015.
- ↑ Muzaffar Husain Syed; Syed Saud Akhtar; B D Usmani (14 September 2011). Concise History of Islam. Vij Books India Pvt Ltd. pp. 316–. ISBN 978-93-82573-47-0.