യൂറോപ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജർമൻ മലയാളിയുമാണ് ജോസ് പുന്നാംപറമ്പിൽ. 2016 ലെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്തായിരുന്നു പുരസ്കാരം. 1986 ൽ ജർമനിയിൽ നടന്ന ലോക മലയാള സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു. ജർമനിയിലെ പഴക്കമേറിയ യൂണിവേഴ്‌സിറ്റിയായ ട്യൂബിംഗൻ യൂണിവേഴ്‌സിറ്റിയിൽ ഒരു മലയാളം ചെയർ (ഗുണ്ടർട്ട് ചെയർ) സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായിരുന്നു.

ജീവിതരേഖ തിരുത്തുക

ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തിൽ 1936 മെയ് 10 ന് ജനിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്‌ളീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തരബിരുദം നേടി.. മുംബെയിൽ സർക്കാർ ഉദ്യോഗസ്ഥനായും കോളേജ് അധ്യാപകനായും ജോലി ചെയ്തു. പിന്നീട് ജർമനിയിൽ കുടിയേറി. ഫ്രീലാൻസ് ജേർണലിസ്റ്റായി ജർമനിയിൽ അഞ്ചുവർഷം ജോലി നോക്കി. 1994 മുതൽ കൊളോൺ കാരിത്താസിന്റെ ലേബലിൽ ജർമനിയിൽ നിന്നും ജർമൻ ഭാഷയിൽ പ്രസിദ്ധീകരിയ്ക്കുന്ന മൈനെ വേൽറ്റ്(എന്റെ ലോകം) മാസികയുടെ മുഖ്യപത്രാധിപരാണ്. ദീർഘ കാലമായി ഇൻഡോ ജർമൻ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങൾ ജർമൻ ഭാഷയിലും രണ്ടു പുസ്തകങ്ങൾ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]

കൃതികൾ തിരുത്തുക

  • സമൃദ്ധിയിൽ ഒറ്റയ്ക്ക്
  • Malayalam für Kerala, Wort für Wort- with Christina Kamp (ജർമ്മൻ)
  • Reise Know-How Kauderwelsch: Malayalam - AusspracheTrainer with Christina Kamp (ജർമ്മൻ)
  • Meine Welt - deine Welt. Eine Welt für alle: Erfahrungen, Einsichten und Meinungen eines indischen Migranten (ജർമ്മൻ)
  • Drei Blinde beschreiben den Elefanten: Kerala erzählt (ജർമ്മൻ)
  • InderKinder: Über das Aufwachsen und Leben in Deutschland (ജർമ്മൻ)

അവലംബം തിരുത്തുക

  1. കുമ്പിളുവേലിൽ*, ജോസ് (Feb 22, 2018). "ജർമൻ മലയാളികൾക്കഭിമാനമായി ജോസ് പുന്നാംപറമ്പിൽ". Archived from the original on 2018-02-24. Retrieved Feb 24, 2018.
"https://ml.wikipedia.org/w/index.php?title=ജോസ്_പുന്നാംപറമ്പിൽ&oldid=3804592" എന്ന താളിൽനിന്ന് ശേഖരിച്ചത്