ജോസിയോൻ രാജവംശം ഏകദേശം അഞ്ച് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഒരു കൊറിയൻ രാജവംശമായിരുന്നു. 1392 ജൂലൈയിൽ യി സിയോങ്-ഗൈ സ്ഥാപിച്ച രാജവംശത്തിൻറെ സ്ഥാനത്ത് പിന്നീട് 1897 ഒക്ടോബറിൽ കൊറിയൻ സാമ്രാജ്യം നിലവിൽ വന്നു.[5] ഇന്നത്തെ കായെസോങ് നഗരം നിലനിൽക്കുന്ന പ്രദേശത്ത് തായെജോ രാജാവു സ്ഥാപിച്ച ഗോറിയോ രാജവംശത്തെ (918 – 1392) സ്ഥാനഭ്രഷ്ടമാക്കിയാണ് ഈ രാജവംശം സ്ഥാപിക്കപ്പെട്ടത്. തുടക്കത്തിൽ കൊറിയ പുനർനാമകരണം ചെയ്യപ്പെടുകയും തലസ്ഥാനം ആധുനികകാലത്തെ സിയോളിലേയ്ക്കു മാറ്റുകയും ചെയ്തു. ജർച്ചെൻസ് ജനങ്ങളെ കീഴടക്കിയതോടെ അംനോക്ക്, ടുമാൻ തുടങ്ങിയ നദികൾ രാജ്യത്തിന്റെ ഏറ്റവുംവടക്കുള്ള പ്രകൃതിദത്ത അതിരുകളായി നിർണ്ണയിക്കപ്പെട്ടു. കൊറിയയിലെ അവസാന രാജവംശവും അതിന്റെ ഏറ്റവും കൂടുതൽ കാലം ഭരണത്തിലുണ്ടായിരുന്ന കൺഫൂഷ്യൻ രാജവംശവും ജോസിയോൻ ആയിരുന്നു.

Kingdom of Great Joseon

대조선국 (大朝鮮國)[1]
Dae Joseonguk
1392–1897
ജോസിയോൻ രാജവംശം
Royal standard (1800–1897)
{{{coat_alt}}}
Royal coat of arms കുലചിഹ്നം
Territory of Joseon after Jurchen conquest of King Sejong
Territory of Joseon after Jurchen conquest of King Sejong
തലസ്ഥാനംHanseong[a]
പൊതുവായ ഭാഷകൾKorean
മതം
Confucianism (state ideology)
Buddhism
Shamanism
Christianity (recognized in 1886)
ഗവൺമെൻ്റ്Absolute monarchy[2]
King
 
• 1392–1398
Taejo (1st)
• 1400–1418
Taejong (3rd)
• 1418–1450
Sejong the Great (4th)
• 1776–1800
Jeongjo (22nd)
• 1863–1897
Gojong (26th)
Yeonguijeong 
• 1392–1398
Jeong Do-jeon
• 1431–1449
Hwang Hui
• 1592–1598
Ryu Seong-ryong
• 1793–1801
Chae Je-gong
• 1894
Kim Hong-jip
ചരിത്രം 
22 May 1388–3 June 1388
• Coronation of Taejo
17 July 1392
9 October 1446
1592–1598
1627, 1636–1637
26 February 1876
13 October 1897
22 August 1910
Population
• 1400[3]
5,730,000
• 1500[4]
9,000,000
• 1600[4]
11,000,000
• 1700[4]
13,500,000
• 1800[4]
16,500,000
നാണയവ്യവസ്ഥMun (1633–1892)
Yang (1892–1897)
മുൻപ്
ശേഷം
Goryeo
Korean Empire
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: North Korea
 South Korea

ഇക്കാലത്ത് കൊറിയൻ സമൂഹത്തിൽ ചൈനീസ് കൺഫ്യൂഷ്യൻ ആദർശങ്ങളും സിദ്ധാന്തങ്ങളും ഉൾപ്പെടുത്താൻ ജോസിയോൻ രാജവംശം പ്രോത്സാഹിപ്പിച്ചിരുന്നു. പുതിയ രാജവംശത്തിന്റെ പ്രത്യയശാസ്‌ത്രമായി നിയോ കൺഫ്യൂഷ്യനിസം സ്ഥാപിക്കപ്പെട്ടു. അതനുസരിച്ച്, ബുദ്ധമതം ഇക്കാലത്ത് നിത്സാഹപ്പെടുത്തപ്പെടുകയും ഈ മതവിഭാഗം ഇടക്കിടെ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഇന്നത്തെ കൊറിയൻ പ്രദേശത്ത് ജോസിയോൻ അവരുടെ ഏകീകൃതവും ഫലപ്രദമായ ഭരണം ഉറപ്പിക്കുകയും ക്ലാസിക്കൽ കൊറിയൻ സംസ്ക്കാരം, വ്യാപാരം, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ ഇക്കാലത്ത് അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിരുന്നു.

എങ്കിലും 1590 കളിലെ കൊറിയയിലെ ജപ്പാനീസ് ആക്രമണങ്ങൾ, കൊറിയൻ ഉപദ്വീപിനെ മറികടന്നുള്ള ഒന്നാമത്തേയും രണ്ടാമത്തേയും മഞ്ചു അധിനിവേശങ്ങൾ എന്നിവയാൽ 16, 17 നൂറ്റാണ്ടുകളിൽ‌ ഈ രാജവംശം അതീവ ദുർബലമായിത്തീർന്നു. രാജ്യം ഗുരുതരമായ ഒരു ഒറ്റപ്പെടൽ നയത്തിലൂടെ കടന്നുപോകുകയും പാശ്ചാത്യ സാഹിത്യത്തിൽ ഈ രാജവംശം “ഹെർമിറ്റ് കിംഗ്ഡം” എന്നറിയപ്പെടുകയും ചെയ്തു. മഞ്ചൂറിയയിൽ നിന്നുള്ള ആക്രമണങ്ങൾക്ക് ശേഷം ജോസിയോൻ ഏകദേശം 200 വർഷക്കാലത്തോളം സമാധാനം കൈവരിച്ചിരുന്നു.

  1. Lee, Jun-gyu (이준규) (2009-07-22). (세상사는 이야기) 왜색에 물든 우리 말-(10) (in Korean). Newstown. 1392년부터 1910년까지 한반도 전역을 통치하였던 조선(朝鮮)은 일반적으로 조선 왕조(朝鮮王朝)라 칭하였으며, 어보(御寶), 국서(國書) 등에도 대조선국(大朝鮮國)이라는 명칭을 사용하였었다. (translation) Joseon which had ruled from 1392 to 1910 was commonly referred to as the "Joseon dynasty" while "Great Joseon State" was used in the royal seal, national documents, and others.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. Choi, Sang-hun (27 October 2017). "Interior Space and Furniture of Joseon Upper-class Houses". Ewha Womans University Press. p. 16 – via Google Books. Joseon was an absolute monarchy
  3. 3.0 3.1 권태환 신용하 (1977). 조선왕조시대 인구추정에 관한 일시론.
  4. 4.0 4.1 4.2 4.3 이헌창 (1999). 한국경제통사 52쪽.
  5. "조선". 한국민족문화대백과.

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോസിയോൻ_രാജവംശം&oldid=3989801" എന്ന താളിൽനിന്ന് ശേഖരിച്ചത്