ജോവാൻ ബെന്നറ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജോവാൻ ജെറാൾഡിൻ ബെന്നറ്റ് (ജീവിതകാലം: ഫെബ്രുവരി 27, 1910 - ഡിസംബർ 7, 1990) ഒരു അമേരിക്കൻ നാടക, സിനിമാ, ടെലിവിഷൻ നടിയായിരുന്നു. ഒരു ഷോ-ബിസിനസ് കുടുംബത്തിൽ നിന്നുള്ള മൂന്ന് നടിമാരായ സഹോദരങ്ങളിൽ ഒരാളായിരുന്നു അവർ. നാടകങ്ങളിലൂടെ തന്റെ കരിയർ കരുപ്പിടിപ്പിച്ച ബെന്നറ്റ് നിശബ്ദ സിനിമകളുടെ കാലഘട്ടത്തിൽ നിന്നും ശബ്ദസിനിമകളുടെ യുഗത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഏകദേശം 70-ലധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാൻ ഹണ്ട് (1941), ദി വുമൺ ഇൻ ദി വിൻഡോ (1944), സ്കാർലറ്റ് സ്ട്രീറ്റ് (1945) എന്നിവയുൾപ്പെടെയുള്ള സംവിധായകൻ ഫ്രിറ്റ്സ് ലാങ്ങിന്റെ ചലച്ചിത്രങ്ങളിലെ സർപ്പസുന്ദരിമാരുടെ വേഷങ്ങൾക്കും 1968-ൽ എമ്മി അവാർഡ് നാമനിർദ്ദേശം ലഭിച്ച 1960-കളിലെ ഗോതിക് സോപ്പ് ഓപ്പറയായ ഡാർക്ക് ഷാഡോസിലെ എലിസബത്ത് കോളിൻസ് സ്റ്റൊഡാർഡ് (ഒപ്പം പൂർവ്വികരായ നവോമി കോളിൻസ്, ജൂഡിത്ത് കോളിൻസ്, ഫ്ലോറ കോളിൻസ്, ഫ്ലോറ കോളിൻസ് പി.ടി എന്നീ വേഷങ്ങളും) എന്ന ടെലിവിഷൻ വേഷത്തിൻറേയും പേരിലാണ് അവർ ഏറ്റവും നന്നായി ഓർമ്മിക്കപ്പെടുന്നത്.

ജോവാൻ ബെന്നറ്റ്
ബെന്നറ്റ് ഫോട്ടോപ്ലേ മാഗസിൻറെ 1932 ഡിസംബർ ലക്കത്തിലെ ഒരു ചിത്രം.
ജനനം
ജോവാൻ ജെറാൾഡിൻ ബെന്നറ്റ്

(1910-02-27)ഫെബ്രുവരി 27, 1910
മരണംഡിസംബർ 7, 1990(1990-12-07) (പ്രായം 80)
അന്ത്യ വിശ്രമംപ്ലസന്റ് വ്യൂ സെമിത്തേരി, ലൈം, കണക്റ്റിക്കട്ട്, യു.എസ്.
തൊഴിൽനടി
സജീവ കാലം1916–1982
ജീവിതപങ്കാളി(കൾ)
ജോൺ മരിയൻ ഫോക്സ്
(m. 1926; div. 1928)
(m. 1932; div. 1937)
(m. 1940; div. 1965)
ഡേവിഡ് വൈൽഡ്
(m. 1978)
കുട്ടികൾ4[1]
മാതാപിതാക്ക(ൾ)റിച്ചാർഡ് ബെന്നറ്റ്
അഡ്രിയൻ മോറിസൺ
ബന്ധുക്കൾലൂയിസ് മോറിസൺ (മുത്തച്ഛൻ)
കോൺസ്റ്റൻസ് ബെന്നറ്റ് (സഹോദരി)
ബാർബറ ബെന്നറ്റ് (സഹോദരി)
മോർട്ടൺ ഡൗണി ജൂനിയർ (മരുമകൻ)
വെബ്സൈറ്റ്joanbennett.com

ആദ്യകാലം

തിരുത്തുക
 
റിച്ചാർഡ് ബെന്നറ്റ് തന്റെ മൂന്ന് പെൺമക്കളോടൊപ്പം (ഇടത്തുനിന്ന്), കോൺസ്റ്റൻസ്, ജോവാൻ, ബാർബറ (1918).

നടൻ റിച്ചാർഡ് ബെന്നറ്റിന്റെയും നടിയും സാഹിത്യ ദല്ലാളുമായിരുന്ന അഡ്രിയെൻ മോറിസണിന്റെയും മൂന്ന് പെൺമക്കളിൽ ഇളയവളായി 1910 ഫെബ്രുവരി 27-ന് ന്യൂജേഴ്‌സിയിലെ ഫോർട്ട് ലീയിലെ പാലിസേഡ് വിഭാഗത്തിലാണ് ജോവാൻ ജെറാൾഡിൻ ബെന്നറ്റ് ജനിച്ചത്.[2] അവളുടെ മൂത്ത സഹോദരിമാർ നടി കോൺസ്റ്റൻസ് ബെന്നറ്റ്, നടിയും നർത്തകിയും അതുപോലെതന്നെ ഗായകൻ മോർട്ടൺ ഡൗണിയുടെ ആദ്യ ഭാര്യയും മോർട്ടൺ ഡൗണി ജൂനിയറിന്റെ അമ്മയുമായിരുന്ന ബാർബറ ബെന്നറ്റ് എന്നിവരായിരുന്നു. പ്രസിദ്ധമായ ഒരു നാടക കുടുംബത്തിന്റെ ഭാഗമായ, ബെന്നറ്റിന്റെ മാതൃ മുത്തച്ഛൻ 1860 കളുടെ അവസാനത്തിൽ നാടക പ്രവേശനം നടത്തിയ, ജമൈക്കയിൽ ജനിച്ച ഷേക്സ്പിയർ നടൻ ലൂയിസ് മോറിസൺ ആയിരുന്നു. അവളുടെ മാതൃ മുത്തശ്ശിയായിരുന്ന നടി റോസ് വുഡിന്റെ പാരമ്പര്യത്തിൽ ഈ തൊഴിൽ പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ സഞ്ചാര സംഗീതജ്ഞരിലേയ്ക്കെത്തുന്നു.

പിതാവിന്റെ നാടകത്തെ ആസ്പദമാക്കി അതേ പേരിൽ നിർമ്മിക്കപ്പെട്ട ദി വാലി ഓഫ് ഡിസിഷൻ (1916) എന്ന നിശബ്ദ ചിത്രത്തിലാണ് ബെന്നറ്റ് ആദ്യമായി തന്റെ മാതാപിതാക്കളോടും സഹോദരിമാർക്കുമൊപ്പം പ്രത്യക്ഷപ്പെട്ടത്. മാൻഹാട്ടനിലെ മിസ് ഹോപ്കിൻസ് സ്കൂൾ ഫോർ ഗേൾസ്, തുടർന്ന് കണക്റ്റിക്കട്ടിലെ വാട്ടർബറിയിലുള്ള സെന്റ് മാർഗരറ്റ്സ് ബോർഡിംഗ് സ്കൂൾ, ഫ്രാൻസിലെ വെർസൈൽസിലെ ഫിനിഷിംഗ് സ്കൂളായ എൽ'ഹെർമിറ്റേജ് എന്നിവിടങ്ങളിലാണ് അവൾ വിദ്യാഭ്യാസം ചെയ്തത്.

1926 സെപ്തംബർ 15-ന്, 16-കാരിയായ ബെന്നറ്റ് ലണ്ടനിൽ വെച്ച് ജോൺ എം. ഫോക്സിനെ വിവാഹം കഴിച്ചു. 1928 ജൂലൈ 30-ന് ലോസ് ഏഞ്ചൽസിൽ വെച്ച് മദ്യപാനത്തിന്റെ പേരിൽ അവർ വിവാഹമോചനം നേടി.[3] അവർക്ക് അഡ്രിയൻ റാൾസ്റ്റൺ ഫോക്സ് (ജനനം ഫെബ്രുവരി 20, 1928) എന്ന പേരിൽ ഒരു കുട്ടി ഉണ്ടായിരുന്നു. കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോൾ ഡയാന ബെന്നറ്റ് മാർക്കി എന്ന് പുനർനാമകരണം ചെയ്യാൻ ബെന്നറ്റിന് കോടതിയിൽ അനുമതി ലഭിച്ചു.[4] 1944-ൽ അവളുടെ പേര് ഡയാന ബെന്നറ്റ് വാംഗർ എന്നായി മാറി.[5]

1990 ഡിസംബർ 7-ന് വെള്ളിയാഴ്ച വൈകുന്നേരം 80-ആം വയസ്സിൽ ന്യൂയോർക്കിലെ സ്കാർസ്‌ഡെയ്‌ലിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ബെന്നറ്റ് അന്തരിച്ചു.[6]

  1. Lesher, David (9 December 1990). "Joan Bennett, Movie, Stage, TV Star, Dies". Los Angeles Times. Retrieved 2 April 2022.
  2. "Actress Joan Bennett Dead At 80", Associated Press, December 10, 1990. Accessed December 12, 2013. "The actress, born in Fort Lee, N.J., made her 1928 debut in the Broadway play Jarnegan."
  3. "Daughter Of Actor Divorced: Joan Bennett Fox Wins Decree on Charges of Mate's Intoxication". Los Angeles Times. July 31, 1928. p. A20.
  4. "Wins Fight Over Daughter's Surname: Child Given New Name, Young Daughter Becomes Diana Markey Under Court Decision", Los Angeles Times, August 22, 1936, p. 3.
  5. "Wanger Moves to Adopt Child of Joan Bennett", Los Angeles Times, April 18, 1944, p. 2.
  6. Flint, Peter B. (December 9, 1990). "Joan Bennett, Whose Roles Ripened From Sweet to Siren, Dies at 80". The New York Times. p. A52. Archived from the original on May 25, 2015.
"https://ml.wikipedia.org/w/index.php?title=ജോവാൻ_ബെന്നറ്റ്&oldid=3976210" എന്ന താളിൽനിന്ന് ശേഖരിച്ചത്