ജോയ് തമലം
കവിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമാണ് ജോയ് തമലം. സാഹിത്യ മേഖലയിലെ സംഭാവനകൾക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരമായ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. [1]
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരത്ത് ജനിച്ചു. അമ്മ ഭാമിനി. അച്ഛൻ ശ്രീധരൻ. മാർ ഇവാനിയോസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠനം. 'അഗ്‌നിശലഭങ്ങൾ' എന്ന കാവ്യഗ്രന്ഥത്തിന്റെ രചനക്കായിരുന്നു പുരസ്കാരം. നിരവധി ചലച്ചിത്ര ങ്ങൾക്കും ടെലിസീരിയലുകൾക്കും മ്യൂസിക് വീഡിയോകൾക്കും ടെലിവിഷൻഷോകൾക്കും ഗാനങ്ങളെഴുതിയിട്ടുണ്ട്. കുവൈറ്റിലും ഖത്തറിലും റേഡിയോകളിൽ ജോലി നോക്കിയിരുന്നു. റേഡിയോ നാടകം ഉൾപ്പെടെ നിരവധി റേഡിയോ പരിപാടികൾക്ക് സ്‌ക്രിപ്റ്റും ഗാനങ്ങളും എഴുതി. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും കവിതകളും കഥകളുമായി സജീവം. ന്യൂസ് 18 കേരളത്തിൽ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റായി പ്രവർത്തിക്കുന്നു.[2]
കൃതികൾ
തിരുത്തുക- അഗ്‌നിശലഭങ്ങൾ (കവിതാസമാഹാരം)
- പിറവി
- ഷിത്തോറിയന്റെ സ്റ്റഡി ലീവ്
- എന്റെ കവിത
- കാടൊരു ത്രീഡി ചിത്രം
- കാഴ്ച (കുട്ടികളുടെ നാടകം)
- ഇടയവഴിയിൽ ഇടറാതെ (എഡിറ്റർ - മാർ ഇവാനിയോസ് തിരുമേനിയെക്കുറിച്ചുള്ള വിശ്വാസികളുടെ പ്രസംഗം)
പുരസ്കാരങ്ങൾ
തിരുത്തുകകവിതയ്ക്ക് ആശാൻ പുരസ്‌കാരം (2014). ദൃശ്യമാധ്യമ പ്രവർത്തകനെന്ന നിലയിൽ മികച്ച റിപ്പോർട്ടിങ്ങിന് സംസ്ഥാന പുരസ്‌കാരം, വി കെ മാധവൻകുട്ടി കേരളീയം ദേശീയ പുരസ്‌കാരം (2006). മികച്ച ക്രൈംഷോ അവതരണത്തിന് നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായി. ഡോക്യുമെന്ററി സംവിധാ നത്തിന് ക്രിട്ടിക്‌സ് അവാർഡ് (2004), സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം(2020).
ജോയ് തമലം രചിച്ച 'അഗ്‌നിശലഭങ്ങൾ' എന്ന കാവ്യഗ്രന്ഥം സൂക്ഷമ ബിംബങ്ങൾകൊണ്ടും ശില്പ ഭദ്രതകൊണ്ടും പ്രശംസയർഹിക്കുന്നു. തീഷ്ണമായ ഭാവസങ്കലപനങ്ങൾ, പുതിയകാലത്തെ അടയാളപ്പെടുത്തുന്ന കാവ്യവിഷയങ്ങൾ, നൂതനത്വമുള്ള ഭാഷയും ഭാവനയും, ഓരോ കവിതയ്ക്കും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തിയത് ഈ കാവ്യത്തിന് വേറിട്ടൊരുമാനം സമ്മാനിക്കുന്നു എന്നത് പരിഗണിച്ചാണ് ജോയ് തമലം രചിച്ച 'അഗ്‌നിശലഭങ്ങൾ' എന്ന കാവ്യഗ്രന്ഥം 2018 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹമായത്.
അവലംബം
തിരുത്തുക- ↑ "കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമിവിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം ജോയ് തമലമടക്കം 25 പേർക്ക്". News 18. September 28, 2020. Archived from the original on 2020-10-07. Retrieved October 7, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ജോയ് തമലം". ചിന്ത പബ്ലീഷേഴ്സ്. September 28, 2020. Archived from the original on 2020-10-14. Retrieved October 7, 2020.