ജോയ്സ് മെനാഡ്

അമേരിക്കന്‍ എഴുത്തുകാരന്‍

ഡഫ്നി ജോയ്സ് മെനാഡ് (ജനനം നവംബർ 5, 1953) ഒരു അമേരിക്കൻ നോവലിസ്റ്റും പത്രപ്രവർത്തകയുമാണ്. 1970ൽ സെവന്റ്റീൻ മാസിക ദ ന്യൂയോർക്ക് ടൈംസ് എന്നിവയുൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങൾക്കായി എഴുതിക്കൊണ്ടാണ് അവർ തന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്. ജെ. ഡി സാലിംഗർ എന്ന പ്രശസ്തനായ എഴുത്തുകാരനുമായുള്ള ബന്ധം വിവരിക്കുന്ന അറ്റ് ഹോം ഇൻ ദ വേൾഡ്' എന്ന ഓർമക്കുറിപ്പ് 1998ൽ പ്രസിദ്ധീകരിച്ചപ്പോൾ വ്യാപകമായ മാദ്ധ്യമശ്രദ്ധയാകർഷിച്ചു.

ജോയ്സ് മെനാഡ്
Maynard at the 2010 Texas Book Festival
Maynard at the 2010 Texas Book Festival
ജനനം (1953-11-05) നവംബർ 5, 1953  (71 വയസ്സ്)
Durham, New Hampshire, United States
തൊഴിൽNovelist, memoirist, journalist
ദേശീയതഅമേരിക്കൻ
Period1981–present
GenreFiction, memoir, true crime, young adult
ശ്രദ്ധേയമായ രചന(കൾ)To Die For, At Home in the World
Years active1972–present
പങ്കാളി
  • Steve Bethel (1977–1989)
  • Jim Barringer (2013–2016)
കുട്ടികൾ
വെബ്സൈറ്റ്
joycemaynard.com


മെനാഡിന്റെ ലേബർ ഡേ (2009) എന്ന നോവൽ 2013ൽ അതേ പേരിൽ ജേസൺ റെയ്റ്റ്മൻ സിനിമയാക്കിയിട്ടുണ്ട്. അവരുടെ അടുത്ത കാലത്തെ നോവലുകൾ ദ ഗുഡ് ഡോട്ടേഴ്സ് (2010), ആഫ്റ്റർ ഹെർ (2013), അണ്ടർ ദ ഇൻഫ്ലുവൻസ് (2016) എന്നിവയാണ്.

ആദ്യകാല ജീവിതം

തിരുത്തുക

ഡർഹമിൽ( ന്യൂ ഹാമ്പ്ഷയർ) പത്രപ്രവർത്തകയായ ഫ്രെഡെൽ, ചിത്രകാരനും ഇംഗ്ലീഷ് അദ്ധ്യാപകനുമായ മാക്സ് മെനാഡ് എന്നിവരുടെ മകളായി ജനിച്ചു. അവരുടെ പിതാവ് ഇംഗ്ലീഷ് മിഷണറിമാരുടെ മകനായി ഇന്ത്യയിലാണ് ജനിച്ചത്. ഇവർ പിന്നീട് കാനഡയിലേക്ക് കുടിയേറി. അമ്മ റഷ്യയിലെ ജൂത കുടിയേറ്റക്കാരുടെ മകളായി ജനിച്ചു.[1][2].[3][4][5]

ഓയ്സ്റ്റർ റിവർ സ്കൂൾ ഡിസ്റ്റ്രിക്റ്റ്, ഫിലിപ്സ് എക്സെറ്റർ അക്കാഡമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്തു. 1966, 1967, 1968, 1970, 1971 വർഷങ്ങളിൽ കലയ്ക്കും എഴുത്തിനുമായുള്ള പുരസ്കാരങ്ങൾ നേടി. കൗമാരകാലത്ത് സ്ഥിരമായി സെവന്റീൻ മാസികയ്ക്കായി എഴുതിയിരുന്നു. 1971ൽ യേൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന സമയത്ത് ദ ന്യൂയോർക്ക് ടൈംസ് മാസികയ്ക്ക് തന്റെ സൃഷ്ടികൾ അയച്ചുകൊടുത്തു. മാസിക അവരോട് 'ആൻ എയ്റ്റീൻ ഇയർ ഓൾഡ് ലുക്സ് ബാക്ക് ഓൺ ലൈഫ്' (An Eighteen Year Old Looks Back on Life) എന്ന ശീർഷകത്തിൽ ഒരു ലേഖനമെഴുതാൻ ആവശ്യപ്പെടുകയും അത് 1972 ഏപ്രിൽ 23 ന്റെ പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഈ ലേഖനം വായിച്ച, അന്ന് 53 വയസ്സുണ്ടായിരുന്ന കഥാകാരനായ ജെ.ഡി. സാലിംഗറിന്റെ ഒരു എഴുത്ത് മെനാഡിന് കിട്ടി. അവരുടെ എഴുത്തിനെ പ്രശംസിക്കുന്നതായിരുന്നു കത്ത്.[6]

സാലിംഗർ

തിരുത്തുക

മെനാഡും സാലിംഗറും കത്തുകളിലൂടെ ബന്ധം തുടർന്നു. യേലിലെ ആദ്യ വർഷത്തിനു ശേഷം അവർ സാലിംഗറിന്റെ വീട്ടിലേക്ക് താമസം മാറ്റി. 1967ൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്ന സാലിംഗറിനോടൊപ്പം മെനാഡ് 18 മാസം താമസിച്ചു. ഈ കാലയളവിൽ അവർ തന്റെ ആദ്യ പുസ്തകം രചിച്ചു (എ ക്രോണിക്കിൾ ഓഫ് ഗ്രോയിംഗ് ഓൾഡ് ഇൻ ദ സിക്സ്റ്റീസ് -A Chronicle of Growing Up Old in the Sixties).

തന്നോടൊപ്പം താമസിച്ച കാലയളവിൽ സാലിംഗർ മെനാഡിന്റെ പഴയ ജീവിതവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. യേലിലെ വിദ്യാഭ്യാസം ഉപേക്ഷിക്കപ്പെട്ടു. അവരെ നിരന്തരം ശകാരിക്കുകയും കൊച്ചാക്കുകയും തളർത്തുകയും ചെയ്തു. തന്റെ മക്കളുമായി അധികമൊന്നും പ്രായവ്യത്യാസമില്ലാത്ത മെനാഡുമൊത്തുള്ള ജീവിതം വൈകാതെ സാലിംഗർക്ക് മടുത്തു. ഒരു ഒഴിവുകാലത്ത് മെനാഡിന് എങ്ങോട്ട് വേണമെങ്കിലും പോകാമെന്ന് പറഞ്ഞ് ടിക്കറ്റ് അയച്ച് കൊടുത്തുകൊണ്ട് ബന്ധം അവസാനിപ്പിച്ചു.

മെനാഡ് ഈ ബന്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ 25 വർഷം മറച്ചു വെച്ചു.1998ൽ ഇതിനെക്കുറിച്ച് മെനാഡ് എഴുതിയശേഷം സാലിംഗറുടെ കത്തുകൾ സോഫ്റ്റ്‌വേർ ഡെവലപ്പറായ പീറ്റർ നോർട്ടൺ $156,500 കൊടുത്ത് വാങ്ങി സാലിംഗർക്ക് തിരിച്ചുകൊടുത്തു..[7] 1998ൽ മെനാഡ് ഈ അനുഭവത്തെക്കുറിച്ച് അറ്റ് ഹോം ഇൻ ദ വേൾഡ് (At Home in the World) എന്ന ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ മാദ്ധ്യമങ്ങൾ അവരെ ആക്രമിക്കുകയാണുണ്ടായത്. സാലിംഗറിൽ നിന്ന് ബന്ധം വേർപിരിഞ്ഞ് 46 വർഷങ്ങൾക്ക് ശേഷം ജോയ്സ് മെനാഡ് യേലിലെ തന്റെ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടും അവർ മാദ്ധ്യമശ്രദ്ധയിലെത്തി..[8]

അവലംബങ്ങൾ

തിരുത്തുക
  1. "Fredelle Maynard: Archives & Special Collections : Libraries : University of Manitoba". www.umanitoba.ca. Archived from the original on January 10, 2014. Retrieved February 14, 2014.
  2. Salerno, Shane; Shields, David (2013). Salinger (First Simon & Schuster hardcover ed.). New York, NY [etc.]: Simon & Schuster. ISBN 9781476744834.
  3. Maynard, Joyce. "At Home in the World". www.nytimes.com. Retrieved February 14, 2014.
  4. Maynard, Joyce. "Parenting - A Mother's Days: My Mother at Fifty". www.joycemaynard.com. Archived from the original on 2014-01-10. Retrieved February 14, 2014.
  5. Maynard, Joyce (September 22, 2006). "A Letter from Author Joyce Maynard". www.joycemaynard.com. Archived from the original on 2014-01-10. Retrieved February 14, 2014.
  6. Maynard, Joyce (23 April 1973). "An 18-Year-Old Looks Back On Life". archive.nytimes.com. Retrieved 2018-03-25. {{cite web}}: Cite has empty unknown parameter: |dead-url= (help)
  7. "Salinger letters bring $156,500 at auction". www.cnn.com. Retrieved April 12, 2007.
  8. https://www.vogue.com/article/joyce-maynard-yale-after-jd-salinger-metoo-the-best-of-us
"https://ml.wikipedia.org/w/index.php?title=ജോയ്സ്_മെനാഡ്&oldid=3779155" എന്ന താളിൽനിന്ന് ശേഖരിച്ചത്