ജോമോത്സാൻഖാ വന്യജീവി സങ്കേതം

ജോമോത്സാൻഖാ വന്യജീവി സങ്കേതം (മുമ്പ് കാലിംഗ് വന്യജീവി സങ്കേതം) ഭൂട്ടാന്റെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. ആസ്സാമിൻറെ തെക്ക് അതിർത്തിയിൽ സാംദ്രുപ് ജങ്ഖർ ജില്ലയിൽ 334.73 ചതുരശ്ര കിലോമീറ്റർ (129.24 ചതുരശ്ര മൈൽ) വ്യാപിച്ചിരിക്കുന്ന ഈ വന്യജീവി സങ്കേതം 400 മീറ്ററിനും (1,300 അടി), 2,200 മീറ്ററിനും (7,200 അടി) ഇടയിൽ സമുദ്രനിരപ്പിൽ നിന്നു ഉയർന്നു സ്ഥിതിചെയ്യുന്നു.[1][2] ഖാലിംഗ് വന്യജീവി സങ്കേതം, കുറച്ച് ഏക്കർ മാത്രമേ സ്ഥലപരിധിയുള്ളൂവെങ്കിലും ആനകൾ, ഗൗർ (ബോസ് ഗൗറസ്), മറ്റ് ഉഷ്ണമേഖലാ വന്യജീവികൾ എന്നിവയുടെ പ്രധാന ആവാസ കേന്ദ്രമാണ്. ആസാമിന് തൊട്ടടുത്തുള്ള ഖാലിംഗ് റിസർവിൽ താമസിക്കുന്നതായി അറിയപ്പെടുന്ന അപൂർവ പിഗ്മി ഹോഗ് (പോർക്കുല സാൽവാനിയ), ഹിസ്പിഡ് മുയൽ (കാപ്രൊലാഗസ് ഹിസ്പിഡസ്) എന്നിവയും ഇവിടെ കാണപ്പെടുന്നു.

ജോമോത്സാൻഖാ വന്യജീവി സങ്കേതം
Locationസാംദ്രൂപ് ജോങ്ഖർ, ഭൂട്ടാൻ
Area334.73 കി.m2 (129.24 ച മൈ)
WebsiteBhutan Trust Fund for Environmental Conservation
  1. "Parks of Bhutan". Bhutan Trust Fund for Environmental Conservation online. Bhutan Trust Fund. Archived from the original on 2011-07-02. Retrieved 2011-03-26.
  2. "Khaling Neoli Wildlife Sanctuary". Himalaya 2000 online. Bhutan Travel Guide. Retrieved 2011-04-02.