1997-ലെ ശാന്തിക്കുളള നോബൽ പുരസ്കാരം നേടിയ വനിതയാണ് ജോഡി വില്യംസ്. പൊട്ടിത്തെറിക്കുന്ന ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾക്കെതിരായാണ്(landmines) ജോഡി വില്യംസ് ശബ്ദമുയർത്തിയത്. യുദ്ധം നിറുത്തലാക്കിയാലും, സമാധാനം പ്രഖ്യാപിച്ചു കഴിഞ്ഞാലും നിദ്ദോഷരായ ജനങ്ങളെ കൊന്നൊടുക്കുകയോ അംഗഹീനരാക്കുകയോ ചെയ്യുന്ന ഈ യുദ്ധക്കോപ്പിന് നിരോധനമെർപ്പെടുത്താൻ അവർ രാഷ്ട്രനേതാക്കളോട് ആഹ്വാനം ചെയ്തു. [1]. അവർ രൂപീകരിച്ച ICBL ( International campaign to Ban Landmines)എന്ന അന്താരാഷ്ട്ര സംഘടനയും ജോഡി വില്യംസിനോടൊപ്പം ഈ സമ്മാനത്തിന് അർഹമായി.

ജോഡി വില്യംസ്
Williams in May 2010.
ജനനം (1950-10-09) ഒക്ടോബർ 9, 1950  (74 വയസ്സ്)
ദേശീയതUnited States
വിദ്യാഭ്യാസം
അറിയപ്പെടുന്നത്1997 Nobel Peace Prize

ജീവിതരേഖ

തിരുത്തുക

1950 ഒക്റ്റോബർ 9-നാണ് ജോഡി ജനിച്ചത്. ജോൺ ഹോപ്കിന്സ് യൂണിവഴ്സിറ്റിയിൽ നിന്ന് അന്താരാഷ്ട്ര സമ്പക്കങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തു. മനുഷ്യാവകാശങ്ങൾ അനുവദിച്ചു കിട്ടാനും നിലനിറുത്താനുമായുളള പല പ്രസ്ഥാനങ്ങളിലും സജീവ പങ്കു വഹിച്ചിട്ടുണ്ട്.[2]

ICBL, ലാന്ഡ്മൈൻ നിരോധനത്തിനായുളള അന്താരാഷ്ട്ര സംഘടന

തിരുത്തുക
  1. ജോഡി വില്യംസ് നോബൽ പ്രഭാഷണം
  2. ജോഡി വില്യംസ്
"https://ml.wikipedia.org/w/index.php?title=ജോഡി_വില്യംസ്&oldid=2266533" എന്ന താളിൽനിന്ന് ശേഖരിച്ചത്