കാൾ കൈസെർലിങ്

(ജൊഹാൻ കാൾ കൈസെർലിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജർമൻകാരനായ പതോളജിസ്റ്റ് ആയിരുന്നു ജൊഹാൻ കാൾ കൈസെർലിങ് (ജീവിതകാലം: ഫെബ്രുവരി 3, 1869 - ഓഗസ്റ്റ് 20, 1942).

കാൾ കൈസർലിംഗ് (1869-1942)

മ്യൂണിച്ച്, കിയൽ, ബെർലിൻ എന്നിവിടങ്ങളിൽ വൈദ്യശാസ്ത്രപഠനം നടത്തിയ അദ്ദേഹം 1893 ൽ മെഡിക്കൽ ഡോക്ടറേറ്റ് നേടി. 1902-ൽ ബെർലിൻ സർവകലാശാലയിൽ അദ്ധ്യാപകനായി. 1912 മുതൽ കോനിഗ്സ്‍ബർഗ് സർവ്വകലാശാലയിൽ പ്രൊഫസറായി.

സ്വാഭാവിക നിറം മാറ്റാതെ ഹിസ്റ്റോളജിക്കൽ, പാത്തോളജിക്കൽ സ്പെസിമെൻ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗമായ "കൈസർലിംഗിന്റെ ഫിക്സേറ്റീവ്" എന്നതുമായി അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. ഫോർമാലിൻ, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം അസറ്റേറ്റ് എന്നിവയുടെ ജലീയലായനിയാണ് ഈ ഫിക്സേറ്റീവ്. ഫോട്ടോമൈക്രോഗ്രാഫി രംഗത്തെ പ്രവർത്തനത്തിലൂടെയും കൈസർലിംഗ് അറിയപ്പെടുന്നു.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
    • Praktikum der wissenschaftlichen Photographie, 1898.
    • Lehrbuch der Mikrophotographie nebst Bemerkungen über Vergrösserung und Projektion, 1903.
    • Die mikrophotographischen Apparate und ihre Handhabung, 1918
"https://ml.wikipedia.org/w/index.php?title=കാൾ_കൈസെർലിങ്&oldid=3466477" എന്ന താളിൽനിന്ന് ശേഖരിച്ചത്