വാസ്തുവിദ്യയുമായ് ബന്ധപ്പെട്ട ഒരു താത്ത്വികദർശനമാണ് ജൈവ വാസ്തുവിദ്യ(Organic architecture). മനുഷ്യന്റെ വാസസ്ഥാനവും പ്രകൃതിയും തമ്മിൽ പൊരുത്തമുണ്ടാവണം എന്ന ആശയത്തെയാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. ഭൂപ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങിച്ചേരുംവിധമാണ് ജൈവ വാസ്തുവിദ്യയിൽ കെട്ടിടങ്ങൾ രൂപകല്പന ചെയ്യുന്നത്.

ഫോളിങ്ങ് വാട്ടർ

ചരിത്രം

തിരുത്തുക

ഫ്രാങ്ക് ലോയ്ഡ് റൈറ്റിനെയാണ് ജൈവ വാസ്തുവിദ്യയുടെ പിതാവായ് കണക്കാക്കുന്നത്. ഇദ്ദേഹത്തിന്റെ സൃഷ്ടിയായ് ഫോളിങ്ങ് വാട്ടർ എന്ന ഭവനം ജൈവവാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായാണ് കണക്കാക്കുന്നത്. ജൈവ വാസ്തുവിദ്യയെകുറിച്ച് ഇദ്ദേഹം നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്

പ്രശസ്ത ജൈവ വാസ്തുശില്പികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൈവ_വാസ്തുവിദ്യ&oldid=1692389" എന്ന താളിൽനിന്ന് ശേഖരിച്ചത്