ജൈവദീപ്തി രാസപ്രവർത്തനത്തിലൂടെ ജീവികൾ പ്രകാശം ഉത്പാദിപ്പിക്കുന്ന പ്രതിഭാസം. മിന്നാമിനുങ്ങിന്റെ പ്രകാശമാണ് ജൈവദീപ്തിക്ക് ഏറ്റവും സാധാരണമായ ഉദാഹരണം. ആഴക്കടലിൽ വസിക്കുന്ന പല ജീവികളും ജൈവദീപ്തി പ്രകടിപ്പിക്കുന്നവരാണ്. സ്വന്തം ശരീരത്തിലുള്ള മാറ്റങ്ങൾ ഉപയോഗിച്ച് ചില ജീവികൾ ജൈവദീപ്തി പ്രകടപ്പിക്കുമ്പോൾ മറ്റുചിലവ സ്വന്തം ശരീരത്തിൽ വസിക്കുന്ന ബാക്റ്റീരിയകളെയും മറ്റുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ചിലതരം കൂണുകളും ജൈവദീപ്തി പുറപ്പെടുവിക്കുന്നവരാണ്. [1]

മിന്നാമിനുങ്ങ്

ശാസ്ത്രം

തിരുത്തുക

ജൈവരാസപ്രവർത്തനത്തിന്റെ ഫലമായി ഫോട്ടോണുകൾ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണിത്. ലൂസിഫെറിൻ എന്ന ഒരു തരം പ്രോട്ടീൻ ലൂസിഫെറേസ് എന്ന എൻസൈമിന്റെ സാന്നിദ്ധ്യത്തിൽ ഓക്സിജനുമായി സംയോജിക്കുമ്പോഴാണ് ഫോട്ടോണുകൾ പുറത്തുവരുന്നത്. മിക്കവാറും ഏകവർണപ്രകാശമായിരിക്കും ഇങ്ങനെ പുറത്തു വരുന്നത്. ഡ്യൂബോയ്സ് എന്ന ശാസ്ത്രജ്ഞനാണ് ജൈവദീപ്തിക്കു പുറകിലെ രഹസ്യത്തെ വെളിച്ചത്തു കൊണ്ടുവന്നത്. മിന്നാമിനുങ്ങിലായിരുന്നു അദ്ദേഹം പഠനം നടത്തിയത്. [2]

ഇരതേടുന്നതിനും സഞ്ചരിക്കുന്നതിനും കടലിലെ ജീവികൾ ജൈവദീപ്തിയെ പ്രയോജനപ്പെടുത്തുന്നു. ഇണയെ ആകർഷിക്കുക എന്നതാണ് പല ജീവികളിലും ജൈവദീപ്തിയുടെ ഉദ്ദേശ്യം. ശത്രുക്കളിൽ നിന്നും രക്ഷനേടാനായും ചില ജീവികൾ ഈ പ്രകാശം ഉപയോഗിക്കാറുണ്ട്. ബാക്റ്റീരിയകൾ, ചിലതരം ഫംഗസുകൾ തുടങ്ങിയവയുടെ ജൈവദീപ്തിയുടെ ആവശ്യം എന്താണെന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്.

  1. ബാലകൈരളി വിജ്ഞാനകോശം - ജീവലോകം. പ്രസാധനം - കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. p. 13. {{cite book}}: Cite has empty unknown parameters: |coauthors= and |month= (help)
  2. നാഷണൽ ജ്യോഗ്രഫി.കോ.ഇൻ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജൈവദീപ്തി&oldid=3975331" എന്ന താളിൽനിന്ന് ശേഖരിച്ചത്