ജേ മൈനർ (ജനനം:1932 മരണം:1994) മൾട്ടി മീഡിയ ചിപ്പുകളുടെ മേഖലയിൽ പ്രശസ്തനായ അമേരിക്കൻ ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈനറാണ് ജേ ഗ്ളെൻ മൈനർ, റിമോട്ട് കണ്ട്രോൾ പേസ് മേക്കർ പോലുള്ള കണ്ടുപിടിത്തങ്ങൾ കൊണ്ട് മെഡിക്കൽ സയൻസ് രംഗത്ത് ശ്രദ്ധേയനായി. എല്ലാ സർക്യൂട്ട് കമ്പോണൻറുകളും ഒരൊറ്റ ചിപ്പിൽ ഒതുങ്ങുന്ന ഒരു രൂപ കല്പ്പനയാണ്. ടിഐഎ(TIA) എന്നറിയപ്പെടുന്നത്.അമിഗാ എന്നൊരു ഗെയിം കൺസോൾ നിർമ്മാണ കമ്പനി മൈനർ തുടങ്ങി. ഗെയി കൺസോളുകൾക്ക് വേണ്ടിയുള്ള ജോയ്സ്റ്റിക്കുകളും മൈനറുടെ സംഘം വികസിപ്പിച്ചെടുത്തു.

ജെയ് ഗ്ലെൻ മൈനർ
Jay Miner in 1990
1990-ൽ ജെയ് മൈനർ
ജനനം(1932-05-31)മേയ് 31, 1932
മരണംജൂൺ 20, 1994(1994-06-20) (പ്രായം 62)
കലാലയംUC Berkeley
തൊഴിൽIntegrated circuit designer
അറിയപ്പെടുന്നത്"Father of the Amiga"
അറിയപ്പെടുന്ന കൃതി
Atari 2600 TIA chip
Atari 8-bit family
Amiga
ജീവിതപങ്കാളി(കൾ)Caroline Miner (1952–1994)
ഒപ്പ്
Jay Miner's signature from the top cover of a Commodore Amiga 1000 computer, along with his dog Mitchy's pawprint.

1970കളിൽ ജേ മൈനർ ഗെയിം കൺസോൾ നിർമ്മാണ കമ്പനിയായ അടാരിയിൽ ജോലിക്കു ചേർന്നു.അവിടെ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ടിഐഎ വികസിപ്പിച്ചെടുത്തത്.[1]

മുൻകാലജീവിതം

തിരുത്തുക

ഹൈസ്കൂളിൽ നിന്ന് യു.എസ് കോസ്റ്റ് ഗാർഡിൽ ചേർന്നതിന് ശേഷം ജെയ് മൈനർ തന്റെ ആദ്യത്തെ ഔപചാരിക ഇലക്ട്രോണിക്സ് വിദ്യാഭ്യാസം നേടി. അദ്ദേഹത്തിന്റെ സേവനത്തെത്തുടർന്ന് അദ്ദേഹം നോർത്ത് അറ്റ്ലാന്റിക് കാലാവസ്ഥാ പട്രോളിംഗിന്റെ റേഡിയോ ഓപ്പറേറ്ററായി മാറി, അദ്ദേഹം മൂന്ന് വർഷത്തോളം വിദൂര ദ്വീപുകളിൽ കാലാവസ്ഥാ നിരീക്ഷണ ചുമതലകൾ വഹിച്ചു. ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിനായി അദ്ദേഹം സ്‌കൂളിൽ തിരിച്ചെത്തി, അതിനായി ഇലക്ട്രോണിക്‌സ് ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1958-ൽ ഇഇസിഎസി(EECS)-ൽ ബിഎസ് കരസ്ഥമാക്കി.[2]

ഇവയും കാണുക

തിരുത്തുക



  1. Nick Montfort (October 1996). "Spawn of Atari". Wired Magazine.
  2. "Register - University of California, Band 2". 1958.
"https://ml.wikipedia.org/w/index.php?title=ജേ_മൈനർ&oldid=3826924" എന്ന താളിൽനിന്ന് ശേഖരിച്ചത്