ജേസൺ ഹോൾഡർ

വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം

വെസ്റ്റിൻഡീസിനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന താരവും വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്,nഏകദിന ടീമുകളുടെ നായകനുമാണ് ജേസൺ ഒമർ ഹോൾഡർ (ജനനം നവംബർ 5, 1991)[1]. ഒരു വലംകൈയൻ ഫാസ്റ്റ് മീഡിയം ബൗളറും വലം കൈ ബാറ്റ്സ്മാനുമായ ഹോൾഡർ 2013ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് വെസ്റ്റിൻഡീസിനുവേണ്ടി രാജ്യാന്തരക്രിക്കറ്റിൽ അരങ്ങേറുന്നത്. 23 വയസും 72 ദിവസവും പ്രായമുള്ളപ്പോൾ ഏകദിന ക്യാപ്ടനായി നിയമിതനായ ഹോൾഡർ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വെസ്റ്റ് ഇൻഡീസ് കളിക്കാരനാണ്. 2015 ക്രിക്കറ്റ് ലോകകപ്പിൽ ഹോൾഡറുടെ നേതൃത്വത്തിൽ വെസ്റ്റിൻഡീസ് ടീം ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെയെത്തി[2]. 2015 ഒക്ടോബറിലെ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ഹോൾഡറെ ടെസ്റ്റ് ടീമിന്റെയും നായകനാക്കാൻ വെസ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനായി ഹോൾഡർ മാറി[3]. ആഭ്യന്തര ക്രിക്കറ്റിൽ ബാർബഡോസ് ട്രിഡെന്റ്സ്,സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.

ജേസൺ ഹോൾഡർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ജേസൺ ഒമർ ഹോൾഡർ
ജനനം (1991-11-05) നവംബർ 5, 1991  (32 വയസ്സ്)
Barbados
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ് ബൗളർ
റോൾബൗളിങ് ഓൾറൗണ്ടർ
പ്രാദേശിക തലത്തിൽ
വർഷംടീം
2009–presentബാർബഡോസ്
2013ചെന്നൈ സൂപ്പർ കിങ്സ്
2013–presentബാർബഡോസ് ട്രൈഡന്റ്സ്
2014–2015സൺറൈസേഴ്സ് ഹൈദരാബാദ്
2016ക്വേട്ട ഗ്ലാഡിയേറ്റേഴ്സ്
2016കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
2019നോർത്താംപ്ടൺഷെയർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 37 90 67 140
നേടിയ റൺസ് 1783 1471 2465 2325
ബാറ്റിംഗ് ശരാശരി 33.64 26.26 26.50 26.12
100-കൾ/50-കൾ 3/8 0/7 3/10 0/12
ഉയർന്ന സ്കോർ 202* 99* 202* 99*
എറിഞ്ഞ പന്തുകൾ 5904 4260 9673 6386
വിക്കറ്റുകൾ 93 119 168 200
ബൗളിംഗ് ശരാശരി 27.69 33.05 25.72 27.42
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 2 8 2
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 1 n/a
മികച്ച ബൗളിംഗ് 6/59 5/27 6/59 5/27
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 29/– 36/– 51/– 51/–
ഉറവിടം: ESPNcricinfo, 25 April 2019
  1. "Jason Holder". ESPNcricinfo. Retrieved 3 February 2013.
  2. AB's assault, and losing T20 centuries
  3. "Holder replaces Ramdin as captain for SL Tests". ESPNcricinfo. ESPN Sports Media. 4 September 2015. Retrieved 4 September 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • ജേസൺ ഹോൾഡർ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ജേസൺ_ഹോൾഡർ&oldid=3125515" എന്ന താളിൽനിന്ന് ശേഖരിച്ചത്