ജാവൂർ ജഗദീശപ്പ ശോഭ

(ജെ. ജെ. ശോഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തയായ ഇന്ത്യൻ കായികതാരമാണ് ജാവുർ ജഗദീശപ്പ ശോഭ എന്ന ജെ. ജെ. ശോഭ. ഇംഗ്ലീഷ്: Javur Jagadeeshappa Shobha (കന്നഡ: ಜಾವೂರ್ ಜಗದೀಶಪ್ಪ ಶೋಭ) (ജനനം14 ജനുവരി, 1978)[1] കർണാടകയിലെ ധാർവാഡിനടുത്ത പശുപതിഹാൽ എന്ന ഗ്രാമത്തിൽ നിന്നാണ് ശോഭ വരുന്നത്.ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് സ്ഥിരതാമസം. ഹെപ്റ്റാതലൺ ആണ് ശോഭയുടെ സ്ഥിരം മത്സരം ഇനം. 2003 ലെ ആഫ്രോ ഏഷ്യൻ ഗേയിംസിൽ ജയിച്ചതാണ് ഒരു പ്രമുഖ വഴിത്തിരിവായത്. 2004 ൽ ദേശീയ ഗെയിംസിലെ 6211 പോയന്റാണ് വ്യക്തിഗതമികവ്. 2004 ൽ ആഥൻസിലെ ഹെപ്റ്റാത്ലൺ മത്സരത്തിനിടയിൽ പരിക്ക് പറ്റിയെങ്കിലും അവസാന ഇനമായ ജാവലിൻ മത്സരത്തിൽ പരിക്ക് വകവക്കാതെ തിരിച്ചെത്തി പങ്കെടുത്തത് യഥാർത്ഥ ഒളിമ്പിക് മൂല്യമായി ആദരിക്കപ്പെട്ടു. [2]

ജാവൂർ ജഗദീശപ്പ ശോഭ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Javur Jagadeeshappa Shobha
ജനനം (1978-01-14) 14 ജനുവരി 1978  (46 വയസ്സ്)
പശുപതി ഹാൽ ദാർവാദ്, കർണ്ണാടക, ഇന്ത്യ
Sport
രാജ്യം ഇന്ത്യ
കായികയിനംAthletics
Event(s)ഹെപ്റ്റാത്തലൺ
നേട്ടങ്ങൾ
Personal best(s)6211 (New Delhi 2004)
Updated on 10 July 2013.

2005 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു. [3]

ജീവിതരേഖ

തിരുത്തുക

1978 ജനുവരി 14 നു കർണ്ണാടകയിലെ ധാർവാഡിനടുത്ത പശുപതിഹാൽ എന്ന സ്ഥലത്ത് ജനിച്ചു.

കായികജീവിതം

തിരുത്തുക

നാലു പ്രാവശ്യം ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു പ്രാവശ്യം വെള്ളി മെഡൽ നേടി. [4]

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാവൂർ_ജഗദീശപ്പ_ശോഭ&oldid=4099569" എന്ന താളിൽനിന്ന് ശേഖരിച്ചത്