ഗ്രന്ഥകാരനും സി.എം.എസ്. മിഷനറിയുമായിരുന്നു റവ. ജെ.ജി. ബ്യൂട്ട്‌ലർ. തൃശൂരിനടുത്തുള്ള കുന്നംകുളം കേന്ദ്രമാക്കിയായിരുന്നു 1860കളിലെ ഇദ്ദേഹത്തിന്റെ പ്രവർത്തനം.

1824-ൽ ജർമനിയിലെ വർട്ടെൻബർഗ്ഗിൽ ജനിച്ചു. ചർച്ച് മിഷൻ സൊസൈറ്റിയുടെ ലണ്ടനിലെ ഐലിങ്ടണിലെ കോളേജിൽ പഠിച്ചു. 1850-ൽ കോട്ടയത്തെത്തി. മലയാളഭാഷ വശമാക്കിയതിനുശേഷം കുന്നംകുളംകേന്ദ്രമാക്കി സി.എം.എസിന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചു. കുന്നംകുളത്തെ ആദ്യത്തെ ആംഗ്ലിക്കൻപള്ളിയുടെ നിർമ്മാണം ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. മലയാളംബൈബിൾ പരിഭാഷാകമ്മറ്റിയിൽ അംഗമായിരുന്നു. പല ക്രൈസ്തവമതപ്രചാരണ/മതബോധന പുസ്തകങ്ങളും സെക്കുലർവിദ്യാഭ്യാസ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1862-ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 1877ൽ അവിടെവെച്ചുതന്നെ അന്തരിച്ചു.

ഗ്രന്ഥങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെ.ജി._ബ്യൂട്ട്‌ലർ&oldid=3968889" എന്ന താളിൽനിന്ന് ശേഖരിച്ചത്