1995 ൽ സ്ഥാപിതമായ ഡിജിറ്റൽ ലൈബ്രറിയാണ് ജെസ്‌റ്റോർ.(ജേർണൽ സ്റ്റോറേജ് എന്നതിന്റെ ചുരുക്കം) അക്കാദമിക് ജേർണലുകളുടെ ഡിജിറ്റലൈസ് ചെയ്ത മുൻ ലക്കങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഇപ്പോൾ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക് ജേർണലുകളുടെ പുതിയ ലക്കങ്ങളും ഇവിടെ ലഭ്യമാണ്. 1665 മുതൽ പ്രസിദ്ധീകരിച്ച ആയിരത്തിലധികം ജേർണലുകളിലെ ഫുൾ ടെക്സ്റ്റ് തിരച്ചിൽ ,സൗകര്യം ജെസ്‌റ്റോറിലുണ്ട്. 160 ലധികം രാജ്യങ്ങളിലെ 8000 ത്തിലധികം ഗവേഷണ സ്ഥാപനങ്ങൾ ജെസ്‌റ്റോറിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളടക്കമുപയോഗിക്കുന്നതിന് വരിസംഖ്യ നൽകേണ്ടതുണ്ടെങ്കിലും പൊതു സഞ്ചയത്തിൽ വരുന്ന ഉള്ളടക്കം സൗജന്യമായി ലഭ്യമാണ്. 2012 ൽ, രജിസ്റ്റർ ചെയ്യുന്ന ഗവേഷകർക്കായി ഒരു സൗജന്യ പദ്ധതിയും ജെസ്‌റ്റോറിൽ നിലവിലുണ്ട്.

ജെസ്‌റ്റോർ
പ്രമാണം:JSTOR logo.png
പ്രമാണം:JSTOR Screenshot Nov2010.png
The JSTOR front page
യു.ആർ.എൽ.jstor.org
സൈറ്റുതരംDigital library
രജിസ്ട്രേഷൻYes
ലഭ്യമായ ഭാഷകൾEnglish (includes content in other languages)
ഉടമസ്ഥതITHAKA
നിർമ്മിച്ചത്Andrew W. Mellon Foundation
തുടങ്ങിയ തീയതി1995
അലക്സ റാങ്ക്4,664 (August 2012[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1]
നിജസ്ഥിതിActive
  1. "Jstor.org site info". Alexa Internet. Archived from the original on 2018-12-25. Retrieved 2012-08-02.

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെസ്‌റ്റോർ&oldid=3778263" എന്ന താളിൽനിന്ന് ശേഖരിച്ചത്