ജെസ്സി ബക്ക്ലി
ജെസ്സി ബക്ക്ലി (ജനനം: 28 ഡിസംബർ 1989) ഒരു ഐറിഷ് വംശജയായ നടിയും ഗായികയുമാണ്. റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട് ബിരുദധാരിയായ അവൾ 2008-ൽ ഐ'ഡ് ഡു എനിതിംഗ് എന്ന ബി.ബി.സി.യുടെ ടിവി ടാലന്റ് ഷോയിലെ മത്സരാർത്ഥിയായി തന്റെ കരിയർ ആരംഭിച്ച് അതിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഒരു ലോറൻസ് ഒലിവിയർ അവാർഡ് ജേതാവുംകൂടിയായിരുന്ന അവർ, ഒരു അക്കാദമി അവാർഡിനും മൂന്ന് ബാഫ്റ്റ അവാർഡ് നാമനിർദ്ദേശങ്ങൾക്കും പുറമേ, 2020-ൽ ഐറിഷ് ടൈംസിന്റെ അയർലണ്ടിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര അഭിനേതാക്കളുടെ പട്ടികയിൽ 38-ാം സ്ഥാനത്തെത്തിയിരുന്നു.[1]
ജെസ്സി ബക്ക്ലി | |
---|---|
ജനനം | |
വിദ്യാഭ്യാസം | റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട് (ബി.എ.) |
തൊഴിൽ |
|
സജീവ കാലം | 2008–ഇതുവരെ |
ലിയോ ടോൾസ്റ്റോയിയുടെ വാർ ആൻഡ് പീസ് എന്ന നാടകത്തിൻറെ 2016-ലെ അഡാപ്റ്റേഷനിലെ മരിയ ബോൾകോൺസ്കായ, ടാബൂ പരമ്പരയിലെ ലോർണ ബോ (2017), ദി വുമൺ ഇൻ വൈറ്റിലെ (2018) മരിയൻ ഹാൽകോംബ് എന്നിവ പോലുള്ള ബി.ബി.സി. ടെലിവിഷൻ പരമ്പരകൾ അവളുടെ ആദ്യകാല വേഷങ്ങളിൽ ഉൾപ്പെടുന്നു. ബീസ്റ്റ് (2017) എന്ന സിനിമയിലെ മോൾ ഹണ്ട്ഫോർഡ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജെസ്സി ബക്ക്ലി തന്റെ സിനിമാ രാംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തിയത്. മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡിന് നാമനിർദ്ദേശം ലഭിച്ച വൈൽഡ് റോസ് (2018) എന്ന ചിത്രത്തിലെ റോസ്-ലിൻ ഹാർലാൻ, ചെർണോബിൽ (2019) എന്ന എച്ച്ബിഒ മിനിപരമ്പരയിലെ (2019) ലുഡ്മില്ല ഇഗ്നറ്റെങ്കോ, ഐ ആം തിങ്കിംഗ് ഓഫ് എൻഡിംഗ് തിംഗ്‌സ് (2020) എന്ന സിനിമയിലെ യുവതി, ഫാർഗോ (2020) എന്ന ടെലിവിഷൻ പരമ്പരയുടെ സീസൺ നാലിലെ ഒറയ്റ്റ മെയ്‌ഫ്ലവർ, മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം നേടിയ ദി ലോസ്റ്റ് ഡോട്ടർ (2021) എന്ന സിനിമയിലെ യുവതിയായ ലെഡ എന്നിവ അവളുടെ മറ്റ് വേഷങ്ങളിൽ ഉൾപ്പെടുന്നു. 2019-ൽ, ഫോർബ്‌സ് മാസികയുടെ വാർഷിക 30 അണ്ടർ 30 പട്ടികയിൽ അവളെ അംഗീകരിച്ചു.[2] 2021-ൽ കാബറേ എന്ന വെസ്റ്റ് എൻഡ് മ്യൂസിക്കലിൻറെ പുനർനിർമ്മാണത്തിൽ സാലി ബൗൾസ് എന്ന കഥാപാത്രമായി അഭിനയിച്ച് ബക്ലി ഒരു മ്യൂസിക്കലിലെ മികച്ച നടിക്കുള്ള ലോറൻസ് ഒലിവിയർ അവാർഡ് നേടി.
ആദ്യകാല ജീവിതം
തിരുത്തുക1989 ഡിസംബർ 28-ന് അയർലണ്ടിലെ കെറി കൗണ്ടിയിലെ കില്ലർണിയിൽ മറീന കാസിഡിയുടെയും ടിം ബക്ക്ലിയുടെയും മകളായി ജെസ്സി ബക്ക്ലി ജനിച്ചു.[3][4] മാതാവ് അവളെ ചെറുപ്പകാലത്ത് പാടാൻ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അവൾക്ക് ഒരു ഇളയ സഹോദരനും മൂന്ന് ഇളയ സഹോദരിമാരുമുണ്ട്. മാതാവ് ഒരു വോക്കൽ കോച്ചായി ജോലി ചെയ്തിരുന്ന[5] ടിപ്പററി കൗണ്ടിയിലെ തുർലെസിലെ പെൺകുട്ടികളുടെ കോൺവെന്റ് വിദ്യാലയമായ ഉർസുലിൻ സെക്കൻഡറി സ്കൂളിൽ പഠനത്തിന് ചേർന്ന ബക്ക്ലി അക്കാലത്ത് വിദ്യാലയത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്ന നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന മ്യൂസിക്കലിലെ ടോണി എന്ന പ്രധാന കഥാപാത്രവും ചെസിലെ ഫ്രെഡി ട്രംപറും ഉൾപ്പെടെ നിരവധി പുരുഷ വേഷങ്ങൾ അവർ വിദ്യാലയത്തിൽ അവതരിപ്പിച്ചു.[6] റോയൽ ഐറിഷ് അക്കാദമി ഓഫ് മ്യൂസിക്കിൽ പിയാനോ, ക്ലാരിനെറ്റ്, സാരംഗി എന്നിവയിൽ എട്ടാം ഗ്രേഡ് പൂർത്തിയാക്കിയ ബക്ക്ലി, ടിപ്പററി മില്ലേനിയം ഓർക്കസ്ട്രയിലെ അംഗമായിരുന്നു. ആലാപനവും അഭിനയവും മെച്ചപ്പെടുത്തുന്നതിനായി അസോസിയേഷൻ ഓഫ് ഐറിഷ് മ്യൂസിക്കൽ സൊസൈറ്റിയുടെ (എയിംസ്) വേനൽക്കാല വർക്ഷോപ്പുകളിൽ പങ്കെടുത്ത അവർ അവിടെ വച്ചാണ് ഒരു കഴിവുള്ള നടിയായി അംഗീകരിക്കപ്പെടുകയും ലണ്ടനിലെ നാടക വിദ്യാലയത്തിലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തത്. ഐ'ഡ് ഡു എനിതിംഗിന് വേണ്ടി ഓഡിഷൻ ചെയ്യുന്നതിന് തൊട്ടുമുമ്പായി, ഷോയ്‌ക്കായുള്ള അവളുടെ ആദ്യ ഓഡിഷന്റെ തലേദിവസം ഉൾപ്പെടെ രണ്ട് നാടക വിദ്യാലയങ്ങൾ അവളെ നിരസിച്ചിരുന്നു.[7] 2008-ൽ, കില്ലർണി മ്യൂസിക്കൽ സൊസൈറ്റിയുടെ കറൗസലിൽ ജൂലി ജോർദാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് എയിംസിൻറെ മികച്ച നടിക്കുള്ള അവാർഡ് നേടി.
അവലംബം
തിരുത്തുക- ↑ Clarke, Donald; Brady, Tara. "The 50 greatest Irish film actors of all time – in order". The Irish Times.
- ↑ Irish Central, "Forbes includes six Irish people in their 2019 30 under 30 list" 12 February 2019 [1]
- ↑ "Jessie Buckley's dad on her 'wonderful' Oscar nod". Rte.ie. 9 February 2022. Retrieved 4 March 2022.
- ↑ Murphy, Greg (9 February 2022). "Who is Jessie Buckley? Kerry star gets first Oscar nod for 'The Lost Daughter'". Irish Examiner (in ഇംഗ്ലീഷ്).
- ↑ Dundon, Noel (20 മാർച്ച് 2008). "Thurles Student Destined for West End?". Tipperary Star. Archived from the original on 17 ഫെബ്രുവരി 2013. Retrieved 14 ജൂൺ 2008.
- ↑ Webster, Nick (19 April 2008). "Nancy favourite Jessie Buckley was even a star as a MALE lead". Daily Mirror. Archived from the original on 2008-10-07. Retrieved 3 June 2008.
- ↑ Webster, Nick (19 April 2008). "Nancy favourite Jessie Buckley was even a star as a MALE lead". Daily Mirror. Archived from the original on 2008-10-07. Retrieved 3 June 2008.