ഫിലിപ്പീൻസിലെ ആദ്യ വനിതാ സെനറ്റ് അംഗമായിരുന്നു സെനറ്റർ ആയിരുന്നു ജെറോണിമ പെക്സൺ (Geronima Josefa Tomelden Pecson) (December 19, 1895[1][2] – 31 July 1989). 1947ലെ  സെനറ്റ് തിരഞ്ഞെടുപ്പിലാണ് ജെറോണിമ പെക്സൺ തെരഞ്ഞെടുക്കപ്പെട്ടത്.[3] സ്‌ത്രീകളുടെ സമ്മതിദാനവകാശത്തിനുവേണ്ടി വാദിച്ച ആളായിരുന്നു ജെറോണിമ. ഒരു സെനറ്റംഗം എന്നതിലുപരി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും അധ്യാപികയുമായിരുന്നു. യുനെസ്കോ (UNESCO)യുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ഫിലിപ്പീൻസ് സ്വദേശിയുമാണിവർ, 1950ലാണ് യുനെസ്കോ (UNESCO)യുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. [4]

ജീവിതരേഖ തിരുത്തുക

കുടുംബം തിരുത്തുക

ലിഗായെൻ ലെ ബാര്യോ ലിബ്സോംഗ് എന്ന സ്ഥലത്താണ് പെക്സൺ ജനിച്ചത്. വിക്ടർ ടൊമെൽഡൺ, മരിയ പാസ് പാലിസോക് ദമ്പദിമാരുടെ രണ്ടാമത്തെ മകളാണ് പെക്സൺ. ജെറോണിമയുടെ ഭർത്താവ് പൊറ്റെൻസ്യാനോ പെക്സൺ ആയിരുന്നു.

വിദ്യാഭ്യാസം തിരുത്തുക

ലിഗായെനിലെ പൊതു സ്കൂളുകളിൽ നിന്നുമാണ് പെക്സൺ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.  She obtained her college education from the ഫിലിപ്പീൻസ് സർവ്വകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ബിരുദവും ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി.

രാഷ്ട്രീയ ജീവിതം തിരുത്തുക

സെനറ്റംഗമാകുന്നതിനു മുമ്പ് ഫിലിപ്പീൻസ് പ്രസിഡണ്ടായിരുന്ന ജോസ് പി. ലോറലിന്റെ പ്രൈവെറ്റ് സെക്രട്ടറിയായിരുന്നു. അതിനു ശേഷം 1946 ൽ ഫിലിപ്പീൻസ് പ്രസിഡണ്ടായിരുന്ന മാന്യൽ റൊക്സാസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. 1947 ൽ ഫിലിപ്പീൻസ് സെനറ്റിലേക്ക് ഒരു സ്ഥാനാർത്ഥിയായി പങ്കെടുത്തു.

അവലംബം തിരുത്തുക

  1. "Geronima T. Pecson (1895 – 1989)". aboutph.com. Archived from the original on 2012-04-04. Retrieved 1 April 2012.
  2. "Geronima Josefa Palisoc Tomelden Baptism". Familysearch.org. December 22, 1895. Retrieved January 15, 2017.
  3. "Geronima T. Pecson". Retrieved 23 November 2013.
  4. http://www.chanrobles.com/executiveorders/1996/executiveorderno375-1996.html#.
"https://ml.wikipedia.org/w/index.php?title=ജെറോണിമ_പെക്സൺ&oldid=3632180" എന്ന താളിൽനിന്ന് ശേഖരിച്ചത്