ജെയ്ൻ ഹോക്കിങ്
ഇംഗ്ലീഷ് എഴുത്തുകാരിയും അധ്യാപികയുമാണ് ജെയ്ൻ ഹോക്കിങ്(Jane Beryl Wilde Hawking Jones). വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ വില്യം ഹോക്കിങിന്റെ ആദ്യത്തെ സഹധർമ്മിണിയായിരുന്നു (1965-1995).
ജെയ്ൻ ഹോക്കിങ് | |
---|---|
ജനനം | Jane Beryl Wilde 29 മാർച്ച് 1944 St Albans, Hertfordshire, England |
കലാലയം | Westfield College, London |
തൊഴിൽ | Author, teacher |
ജീവിതപങ്കാളി(കൾ) | ജോനാഥൻ ജോൺസ്
(m. 1997) |
കുട്ടികൾ | 3, including Lucy Hawking |
ജീവിതരേഖ
തിരുത്തുക1944 മാർച്ച് 29 ന് ഇംഗ്ലണ്ടിലെ സെന്റ് ആൽബർട്സ് ഹാർട്ട് ഫോർഡ് ഷെയറിൽ ജനിച്ചു. ബെറിൽ ഈഗിൾട്ടനും ജോർജ്ജ് വൈൽഡും മാതാപിതാക്കൾ. ലണ്ടനിലെ വെസ്റ്റ് ഫീൽഡ് കോളേജിൽ പഠനം[1].
1962 ൽ സ്റ്റീഫൻ ഹോക്കിങ്ങിനെ പരിചയപ്പെട്ടു. 1964ൽ അദ്ദേഹവുമായി വിവാഹ നിശ്ചയത്തിൽ ഏർപ്പെട്ടു. 1965 ൽ വിവാഹിതരായി. ഹോക്കിങ്ങിനെ ബാധിച്ചിരുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗത്തെക്കുറിച്ച് നല്ല ധാരണയോടെ തന്നെയാണ് ഇവരുടെ വിവാഹം നടന്നത്[2]. മൂന്ന് മക്കൾ. റോബർട്ട് 1967 ലും ലൂസി 1970 ലും തിമോത്തി 1979 ലും ജനിച്ചു[3].
1981ൽ ഇവർ മധ്യകാല സ്പാനിഷ് കവിതകളുടെ ഗവേഷണത്തിലൂടെ PhD നേടി[4] ,[5] . 1990 ൽ ഇവർ തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അഞ്ചു വർഷങ്ങൾക്കു ശേഷം വേർപിരിഞ്ഞു. 1997ൽ, സംഗീതജ്ഞനായിരുന്ന ജോനാഥൻ ജോൺസിനെ വിവാഹം ചെയ്തു[6].
രചനകൾ
തിരുത്തുക1999 ൽ എഴുതിയ ആത്മകഥയാണ് Music to Move the Stars: A Life with Stephen. സ്റ്റീഫൻ ഹോക്കിങിന്റെ രണ്ടാം വിവാഹം വേർപെട്ടതിനു ശേഷം ഇവർ തമ്മിൽ സൗഹൃദം പുലർത്തിയിരുന്നു[7]. 2007 ൽ ആത്മകഥ പരിഷ്കരിച്ച് Travelling to Infinity: My Life with Stephen എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
അവലംബം
തിരുത്തുക- ↑ Anderson, L.V. (7 November 2014). "How Accurate Is The Theory of Everything?". Retrieved 8 February 2015.
- ↑ Ferguson, Kitty (3 January 2012). Stephen Hawking: An Unfettered Mind. St. Martin's Press. ISBN 978-0-230-34060-2.
- ↑ Ferguson, Kitty (5 July 2012). Stephen Hawking: His Life and Work (paperback ed.). Bantam. p. 157. ISBN 978-0-8575-0074-8.
- ↑ "simplyknowledge – Biographies- Stephen Hawking".
- ↑ Hawking, Jane (1 January 2015). "The Theory of Everything: the true story of Stephen Hawking and Jane Hawking's marriage".
- ↑ Ferguson, Kitty (2011). Stephen Hawking: His Life and Work. Transworld. ISBN 978-1-4481-1047-6.
- ↑ Adams, Tim (3 April 2004). "Brief history of a first wife". The Observer. Retrieved 11 November 2014.