ജെയ്ൻ എലിയറ്റ്
ജെയ്ൻ എലിയറ്റ് (ജനനം: ജനുവരി 17, 1947) ജനറൽ ഹോസ്പിറ്റൽ എന്ന എബിസി പകൽസമയ സോപ്പ് ഓപ്പറയിലെ ട്രേസി ക്വാർട്ടർമെയ്ൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയാണ് .
ജെയ്ൻ എലിയറ്റ് | |
---|---|
ജനനം | New York City, New York, U.S. | ജനുവരി 17, 1947
മറ്റ് പേരുകൾ | Jane Elliott |
തൊഴിൽ | Actress |
സജീവ കാലം | 1960–present |
ജീവിതപങ്കാളി(കൾ) | Luis Rojas |
കുട്ടികൾ | 2 |
ജീവിതരേഖ
തിരുത്തുകന്യൂയോർക്ക് നഗരത്തിലാണ് എലിയറ്റ് ജനിച്ചത്. ലൂയിസ് റോജാസുമായി വിവാഹിതയായ അവർക്ക് അഡ്രിയാൻ ലൂക്കാസ് റോജാസ് എലിയറ്റ്, ഇസിയ മിഖായെൽ എലിയറ്റ്, ആനി റോസ് എലിയറ്റ് എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ട്. 1965 ൽ എ ഫ്ലേം ഇൻ ദ വിൻഡ് എന്ന പേരിലുള്ള പകൽ സമയ ഹ്രസ്വകാല എബിസി സോപ്പ് ഓപ്പറയിലൂടെയാണ് കലാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദ മോഡ് സ്ക്വാഡ്, കൊജാക്ക്, ബർണാബി ജോൺസ്, പോലീസ് വുമൺ തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥി താരമായി അഭിനയിച്ചിരുന്നു. എൽവിസ് പ്രെസ്ലി, മേരി ടൈലർ മൂർ എന്നിവർക്കൊപ്പം ചേഞ്ച് ഓഫ് ഹാബിറ്റ് (1969), വൺ ഈസ് എ ലോൺലി നമ്പർ (1972) എന്നീ ചിത്രങ്ങളിലും എലിയറ്റ് അഭിനയിച്ചു. 1977 ലെ ഹ്രസ്വകാല എൻബിസി പരമ്പരയായ റോസെറ്റി ആന്റ് റയാനിൽ ഒരു പ്രധാന കഥാപാത്രത്തെ ജെയ്ൻ എലിയറ്റ് അവതരിപ്പിച്ചിരുന്നു.
എബിസി പകൽസമയ സോപ്പ് ഓപ്പറയായിരുന്ന ജനറൽ ഹോസ്പിറ്റലിലെ ട്രേസി ക്വാർട്ടർമെയ്ൻ എന്ന കഥാപാത്രത്തിന്റെപേരിലാണ് ജെയ്ൻ എലിയറ്റ് എക്കാലവും അറിയപ്പെടുന്നത്. 1978 ൽ അരങ്ങേറ്റം കുറിച്ച എലിയറ്റ് ആരാധകരുടെ പ്രിയങ്കരിയായി. ഹൃദയാഘാതത്തെത്തുടർന്ന് പിതാവിന്റെ മരുന്ന് ട്രേസി തടഞ്ഞു ട്രേസി തടയുന്നതായ ഒരു എപ്പിസോഡിലാണ് ആദ്യ ഘട്ടത്തിൽ എടുത്തുകാണിക്കാവുന്ന അവരുടെ പ്രകടനമുള്ളത്. എലിയറ്റ് 1980 ൽ പരമ്പരയിൽനിന്നു പുറത്തുപോകുകയും 1981 ൽ ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ള ഡേ ടൈം എമ്മി അവാർഡ് നേടുകയും ചെയ്തു.[1] അതേ വർഷം തന്നെ പ്രൈം ടൈം സിബിഎസ് പരമ്പരയായിരുന്ന നോട്ട്സ് ലാൻഡിംഗിൽ ജൂഡി ട്രെന്റ് എന്ന കഥാപാത്രമായി ആവർത്തിച്ചുള്ള വേഷം അവർ നേടി.[2]
1981 മുതൽ 1982 വരെ എലിയറ്റ് സിബിഎസ് സോപ്പ് ഓപ്പറ ഗൈഡിംഗ് ലൈറ്റിൽ ഭിന്ന വ്യക്തിത്വത്തിൽ നിന്ന് കഷ്ടപ്പെടുന്ന, കൊലപാതകിയായി മാറുന്ന ഒരു കഥാപാത്രമായ കാരി ടോഡ് ആയി അവർ പ്രത്യക്ഷപ്പെട്ടു. 1984 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ ഓൾ മൈ ചിൽഡ്രൻ എന്ന സോപ്പ് ഓപ്പറയിൽ ഒരു പണക്കാരനായ വൃദ്ധനെ അദ്ദേഹത്തിന്റെ പണത്തിനായി വിവാഹം കഴിക്കുന്ന, അതേസമയംതന്നെ അദ്ദേഹത്തിന്റെ മകനുമായി ഒരു ബന്ധം പുലർത്തുന്ന സിന്തിയ ചാൻഡലർ പ്രെസ്റ്റൺ കോർട്ട്‌ലാന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1987 മുതൽ 1989 വരെയുള്ള കാലത്ത് ഡെയ്‌സ് ഓഫ് ഔർ ലൈവ്സ് എന്ന സോപ്പ് ഓപ്പറയിൽ അവളുടെ കഥാപാത്രത്തേക്കാൾ വളരെ പ്രായം കുറഞ്ഞ ജസ്റ്റിൻ കിരിയാക്കിസുമായി (വാലി കുർത്ത് അവതരിപ്പിച്ച കഥാപാത്രം) ബന്ധമുണ്ടെങ്കിലും ജസ്റ്റിനിൽനിന്നു ഗർഭിണിയായി മറ്റൊരാളെ വിവാഹം കഴിക്കുന്നതായ എലിയറ്റ് അഞ്ജലിക്ക ഡെവറാക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1987 ൽ ജെയ്ൻ എലിയറ്റ് സം കൈൻഡ് ഓഫ് വണ്ടർഫുൾ, ബേബി ബൂം എന്നീ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഡെയ്സ് ഓഫ് ലൈവ്സിൽ പങ്കെടുത്ത് രണ്ട് വർഷത്തിന് ശേഷം, 1989 ൽ അവർ ജനറൽ ഹോസ്പിറ്റൽ എന്ന പരമ്പരയിലേയ്ക്കു തിരിച്ചെത്തുകയും, 1991 ൽ ട്രേസി എന്ന കഥാപാത്രത്തിന്റെ പുത്രൻ നെഡ് ആഷ്ടൺ ആയി അഭിനയിച്ച കുർത്തുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. 1993 മധ്യത്തിൽ എലിയറ്റ് വീണ്ടും പരമ്പരയിൽനിന്ന് വിട്ടുപോകുകയും പിന്നീട് 1995 ലെ എബിസി സോപ്പ് ഓപ്പറ ദി സിറ്റിയുടെ നിർമ്മാതാവാകുകയും ചെയ്തു. ജനറൽ ഹോസ്പിറ്റലിൽ വീണ്ടും ട്രേസി എന്ന കഥാപാത്രമായി ചുരുങ്ങിയ കാലം പ്രത്യക്ഷപ്പെട്ടതിനുശേഷം 1996 മുതൽ 1997 വരെ ദി സിറ്റിയിൽ ട്രേസി ക്വാർട്ടർമെയ്ൻ എന്ന കഥാപാത്രത്തിന്റെ തനിയാവർത്തനത്തെ അവർ വീണ്ടും അവതരിപ്പിച്ചു. 2003 ൽ എലിയറ്റ് ഒരു സ്ഥിരകഥാപാത്രമായി ജനറൽ ഹോസ്പിറ്റൽ പരമ്പരയിലേയ്ക്കു മടങ്ങി.[3]
അവലംബം
തിരുത്തുക- ↑ "Jane Elliot Playing Tracy Quartermaine on General Hospital". Soaps.sheknows.com. Archived from the original on 2014-10-30. Retrieved 2014-06-26.
- ↑ "Jane Elliot Biography (1947–)". Filmreference.com. Retrieved 2014-06-26.
- ↑ "Jane Elliot 411". Soap Opera Digest. Archived from the original on 2014-07-01. Retrieved 2014-06-26.