ജെയിൻ ഹാർഡ്‍ലി ബെർക്കിലി
എലിസബത്ത് ജെയിൻ റക്കർ ഹാർഡ്‍ലി ബെർക്കിലി (ജീവിതകാലം : സെപ്റ്റംബർ 23, 1911 – സെപ്റ്റബംർ 6, 1964) അമേരിക്കൻ ഐക്യനാടുകളിലെ വൈസ്‍ പ്രസിഡൻറായിരുന്ന ആൽബൻ ഡബ്ല്യൂ. ബെർക്കിലിയുടെ രണ്ടാംപത്നിയായിരുന്നു. ജെയിൻ ഹാർഡ്‍ലി ബർക്കിലി എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.
ജെയിൻ ഹാർഡ്‍ലി ബെർക്കിലി | |
---|---|
Second Lady of the United States | |
In role November 18, 1949 – January 20, 1953 | |
രാഷ്ട്രപതി | Harry Truman |
മുൻഗാമി | Bess Truman (1945) |
പിൻഗാമി | Pat Nixon |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Jane Rucker സെപ്റ്റംബർ 23, 1911 Keytesville, Missouri, U.S. |
മരണം | സെപ്റ്റംബർ 6, 1964 Washington, D.C., U.S. | (പ്രായം 52)
രാഷ്ട്രീയ കക്ഷി | Republican (Formerly) Democratic |
പങ്കാളികൾ | Carleton Hadley (1931–1944) Alben Barkley (1949–1956) |
കുട്ടികൾ | 2 (with Hadley) |
ആദ്യകാലജീവിതം
തിരുത്തുകമിസൌറിയിലെ കീറ്റെസ്‍വില്ലെയിൽ ജനിച്ച് ജെയിൻ ബെർക്കിലിയുടെ പിതാവ് ഒരു അഭിഭാഷകനും മാതാവ് യൂറോപ്പിൽ പഠനം നടത്തിയ പിയാനിസ്റ്റുമായിരുന്നു. 1931 ൽ അവർ ആദ്യ ഭർത്താവായിരുന്ന കാൾട്ടൺ ഹാർഡ്‍ലിയെ വിവാഹം കഴിച്ചു. സെൻറ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽവച്ചാണ് ജെയിൻ കാൾട്ടണുമായി കണ്ടുമുട്ടുന്നത്. 1944 ൽ 42 ആമത്തെ വയസിൽ അദ്ദേഹം മരണമടഞ്ഞു. അവർക്കു രണ്ടു കുട്ടികളാണുണ്ടായിരുന്നത്.
ആൽബൻ ബർക്കിലിയുമായുള്ള വിവാഹം
തിരുത്തുകഒരു വിഭാര്യനായ വൈസ് പ്രസിഡൻറ് ആൽബൻ ബർക്കിലിയെ അവർ വിവാഹം കഴിക്കുന്നത് 1949 നവംബർ 18 നായിരുന്നു. അദ്ദേഹത്തിൻ രണ്ടാംപത്നിയായിരുന്നു അവർ.[1][2] വിവാഹം നടക്കുന്ന കാലത്ത് ബെർക്കിലിയ്ക്ക് ജെയിനേക്കാൾ 34 വയസ് കൂടുതലുണ്ടായിരുന്നു. അദ്ദേഹത്തിന് 71 വയസും ജെയിന് 37 വയസും. ബർക്കിലിയുടെ ആദ്യ പത്നിയായിരുന്ന ഡൊറോത്തി 1947 ൽ മരണപ്പെട്ടു പോയിരുന്നു. 1949 ൽ യുവതിയായ വിധവയെ വാഷിങ്ടണിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് വൈസ് പ്രസിഡൻറ് അവരെ ആദ്യമായി കാണുന്നത്. ബർക്കിലിയുമായി പ്രണയത്തിലാകുന്ന കാലത്ത് ജെയിൻ റക്കർ ഹാർഡ്‍ലി ഒരു ഉറച്ച് റിപ്പബ്ലിക്കനായിരുന്നു.
മരണം
തിരുത്തുക1953 ൽ അവരുടെ ഭർത്താവ് വൈസ് പ്രസിഡൻറു പദം വിട്ടിതിനുശേഷം 1954 ൽ വീണ്ടമൊരു തവണ യു.എസ്. സെനറ്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1956 ൽ അദ്ദേഹം മരണപ്പെടുന്നതുവരെ ഈ പദവിയിലിരുന്നു.[അവലംബം ആവശ്യമാണ്]
ബെർക്കിലിയുടെ മരണശേഷം, ജെയിൻ ജോർജ്ജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ ഒരു സെക്രട്ടറിയായുള്ള ജോലി സ്വീകരിച്ചു. 1958 ൽ മിസിസ് ബർക്കിലിയുടെ ഓർമ്മക്കുറിപ്പുകൾ “I Married the Veep” എന്ന പേരിൽ ന്യൂയോർക്കിലെ വാൻഗാർഡ് പബ്ലീഷേർസ് പുറത്തിറക്കിയിരുന്നു. 1964 ൽ ഒരു ഹൃദയാഘാതത്താൽ മരണപ്പെടുന്നതുവരെ ജോർജ്ജ് വാഷിങ്ടൺ ഡി.സി.യിലെ യൂണിവേഴ്സിറ്റിയിലെ ജോലി അവർ ചെയ്തിരുന്നു.[3]