ജെയിൻ ഇർവിൻ ഹാരിസൺ
ജെയിൻ ഇർവിൻ ഹാരിസൺ, വില്ല്യം ഹെൻഡ്രി ഹാരിസൺ Jr. ന്റെ (മരണം: 1838) പത്നിയും ഐക്യനാടുകളുടെ ഒൻപതാമത്തെ പ്രസിഡൻറായിരുന്ന വില്ല്യം ഹെൻഡ്രി ഹാരിസണിൻറെ പുത്രഭാര്യയുമായിരുന്നു. അവർ 1804 ജൂലൈ 23 ന് പെൻസിൽവാനിയയിലെ മെർസർബർഗിലാണ് ജനിച്ചത്.[1] ആഷ്‍ട്ടൺ ഇർവിൻ, ഹാരി ഇർവിൻ, ലോറൻ ഡോവ്കിൻസ് എന്നിങ്ങനെ മൂന്നു കുട്ടികളുണ്ടായിരുന്നു. അവരുടെ മുത്തഛനായ ജെയിംസ് റാംസെ പെൻസിൽവാനിയയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലുള്ള മോണ്ട്ഗോമറി ടൌൺഷിപ്പിൽ സ്ഥിതിചെയ്തിരുന്ന മിൽമോണ്ട് ഫാമിൻറെ ഉടമസ്ഥനായിരുന്നു.[2]
Jane Harrison | |
---|---|
First Lady of the United States Acting | |
In role March 4, 1841 – April 4, 1841 Serving with Anna Harrison | |
രാഷ്ട്രപതി | William Henry Harrison |
മുൻഗാമി | Angelica Van Buren (Acting) |
പിൻഗാമി | Letitia Tyler |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mercersburg, Pennsylvania, U.S. | ജൂലൈ 23, 1804
മരണം | മേയ് 11, 1846 | (പ്രായം 41)
പങ്കാളി | William Henry Harrison, Jr (മരണം: 1838) |
പ്രസിഡന്റ്‍ വില്ല്യം ഹാരിസൺ സ്ഥാനാരോഹണത്തിനായി ഒഹിയോ വിട്ട വേളയിൽ പത്നിയായ അന്ന ഹാരിസൺ ശക്തമായ ദീനം പിടിച്ച് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അവർക്ക് പരിചരണത്തിനായി അവരുടെ അമ്മായിയായ (അപ്പോൾ 73 വയസു പ്രായമുണ്ടായിരുന്ന പിതാവിന്റെ സഹോദരി) ജെയിൻ ഇർവിൻ ഫിൻഡ്‍ലെ ഒഹിയോയിൽ തങ്ങി. പ്രസിഡന്റിന്റെ പത്നിയുടെ അഭാവത്തിൽ പുത്രവധുവായ ജെയിൻ ഇർവിൻ ഹാരിസൺ വൈറ്റ് ഹൌസിലെ പ്രസിഡന്റിന്റെ ചുരുങ്ങിയകാലത്തെ ജീവിതത്തിൽ (1841 ൽ കേവലം 32 ദിവസം മാത്രം) ഔദ്യോഗിക ആതിഥേയയുടെ ചുമതലകൾ നിർവ്വഹിക്കുവാൻ നിയോഗിക്കപ്പെട്ടു.
ജെയിൻ ഇർവിൻ ഹാരിസണിന്റെ സഹോദരിയായ എലിസബത്ത് റാംസെ ഇർവിനെ (1810 – 1850) ഒഹിയോയിലെ സിൻസിനറ്റിയിൽ വച്ച് 1831ൽ പ്രസിഡന്റിന്റെ മറ്റൊരു പുത്രനായ ജോൺ സ്കോട്ട് ഹാരിസൺ വിവാഹം കഴിക്കുകയുണ്ടായി. എലിസബത്ത് പിൽക്കാലത്ത് പ്രസിഡന്റായ ബെഞ്ചമിൻ ഹാരിസണിന്റെ മാതാവും കൂടിയായിരുന്നു. ജെയിൻ ഇർവിൻ ഹാരിസൺ 1846 മെയ് 11 ന് തന്റെ 41 ആമത്തെ വയസിൽ ഇഹലോകവാസം വെടിഞ്ഞു.
അവലംബം
തിരുത്തുക- ↑ Her father was Archibald Irwin (died 1840) who married her mother Mary Ramsey in 1798. After her mother's death 10 Feb 1813, she and her siblings were adopted by her father's second wife.
- ↑ "National Historic Landmarks & National Register of Historic Places in Pennsylvania". CRGIS: Cultural Resources Geographic Information System. Archived from the original (Searchable database) on 2007-07-21. Retrieved 2017-03-18. Note: This includes Paula Stoner Dickey (n.d.). "National Register of Historic Places Inventory Nomination Form: Millmont Farm" (PDF). Archived from the original (PDF) on 2012-03-14. Retrieved 2012-02-04.