ജെമൈൻ ഗ്രിയർ
ഓസ്ട്രിയൻ പണ്ഡിതയും എഴുത്തുകാരിയും ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഫെമിനിസ്റ്റ് ശബ്ധങ്ങളിൽ ഒരാളുമാണ് ജെമൈൻ ഗ്രിയർ. അവരുടെ ഏറെ വായിക്കപ്പെട്ട ഗ്രന്ഥമാണ് 1970-ൽ പുറത്തിറങ്ങിയ ദ ഫീമെയിൽ യൂനക്- പ്രശംസകളും അതേ പോലെ വിമർശനങ്ങളും ഏറ്റുവാങ്ങിയ ഈ ഗ്രന്ഥം പുറത്തിറങ്ങിയ വേളയിൽ ഒരു വിവാദ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. ദ് പൊളിറ്റിക്സ് ഒവ് ഹ്യൂമൻ ഫെർട്ടിലിറ്റി, ഷേക്സ്പിയേഴ്സ് വൈഫ് എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
ജെമൈൻ ഗ്രിയർ | |
---|---|
![]() | |
ജനനം | മെൽബോൺ, വിക്ടോറിയ, ഓസ്ട്രേലിയ | 29 ജനുവരി 1939 വയസ്സ്)
തൂലികാ നാമം | Rose Blight (for Private Eye) Dr. G (for Oz) |
ഭാഷ | ഇംഗ്ലീഷ് |
ദേശീയത | ഓസ്‌ട്രേലിയൻ |
പഠിച്ച വിദ്യാലയം | മെൽബോൺ സർവ്വകലാശാല സിഡ്നി സർവ്വകലാശാല കേംബ്രിഡ്ജ് സർവ്വകലാശാല |
കാലഘട്ടം | 1970–ഇന്നുവരെ |
Genre | Feminism |
വിഷയം | English literature, French literature, romantic poetry |
ശ്രദ്ധേയമായ രചന(കൾ) | The Female Eunuch |
ഗ്രിയറിന്റെ അഭിപ്രായത്തിൽ പുരുഷനുമായി തുല്യയാവുകയല്ല അവരുടെ ലക്ഷ്യം. സ്ത്രീക്ക് അവളുടെതായ ശരീരവും ലൈംഗികതയുമുണ്ട്. അതിൽ നിന്നും വേറിട്ടൊരു അസ്തിത്വം അവൾക്കില്ല. പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹം സ്ത്രീകളെ സ്വന്തം ശരീരത്തെ അപകർഷതയോടെ കാണാൻ പഠിപ്പിക്കുന്നു. അവളുടെ ലൈംഗികതയെ അവളിൽ നിന്നും മുറിച്ചുമാറ്റിയിരിക്കുന്നു. പാടങ്ങളിലും മറ്റും പണിയെടുക്കുന്ന മൃഗങ്ങളെപ്പോലെ ഷണ്ഡീകരിക്കപ്പെട്ടിരുന്നു. സ്വന്തം ലൈംഗികതയെ തിരിച്ചു പിടിക്കാൻ അവർ സ്ത്രീജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
ആദ്യകാല ജീവിതം
തിരുത്തുക1939-ൽ മെൽബണിലാണ് ഗ്രിയറിന്റെ ജനനം.
ദ ഫീമെയിൽ യൂനക്
തിരുത്തുക1970 ലാണ് ദ ഫീമെയിൽ യൂനക് പ്രസിദ്ധീകരിച്ചത്.