ജെബി മേത്തർ കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ-സാമൂഹിക പ്രവർത്തകയാണ്. ജെബി നിലവിൽ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ പാർലമെന്റ് അംഗമാണ്. അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പ്രാദേശിക ശാഖയായ കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ നിലവിലെ പ്രസിഡന്റുമാണ് ജെബി.[1] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കമ്മിറ്റി അംഗമായ ജെബി മേത്തർ, 2022 ഏപ്രിൽ 4 ന് രാജ്യസഭയിലേക്ക് പാർലമെന്റ് അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.[2][3][4][5]

അഡ്വ. ജെബി മേത്തർ
അഡ്വ. ജെബി മേത്തർ
പാർലമെന്റ് അംഗം, രാജ്യസഭ
പദവിയിൽ
ഓഫീസിൽ
4 ഏപ്രിൽ 2022
മുൻഗാമിഎ കെ ആന്റണി
മണ്ഡലംകേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-08-19) 19 ഓഗസ്റ്റ് 1978  (46 വയസ്സ്)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികൾഡോ. ഹാഷിം അഹമ്മദ്, ഹൃദ്രോഗവിദഗ്ധൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
മാതാപിതാക്കൾs
  • കെ എം ഐ മേത്തർ (പിതാവ്)
  • സഫിയ മേത്തർ (മാതാവ്)
അൽമ മേറ്റർകൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി
Jebi Mather taking oath
രാജ്യസഭാംഗമായി ജെബി മേത്തർ സത്യപ്രതിജ്ഞ ചെയ്യുന്നു

വഹിക്കുന്ന പദവികൾ

തിരുത്തുക

ജെബി മേത്തർ താഴെ പറയുന്ന പദവികൾ കൈകാര്യം ചെയ്യുന്നു;[6]

വർഷം വിവരണം
വർഷം ലഭ്യമല്ല സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്, കേരളം
2010 കൗൺസിലർ, ആലുവ മുനിസിപ്പാലിറ്റി (ഒന്നാം തവണ)
2013 ജനറൽ സെക്രട്ടറി, കേരള പ്രദേശ് യൂത്ത് കോൺഗ്രസ്
2015 കൗൺസിലർ, ആലുവ മുനിസിപ്പാലിറ്റി (രണ്ടാം തവണ)
2016 സെക്രട്ടറി, ഇന്ത്യൻ യൂത്ത് കോൺഗ്രസ്
2020
2021 പ്രസിഡന്റ്, കേരള പ്രദേശ് മഹിള കോൺഗ്രസ്
2022 പാർലമെന്റംഗം, രാജ്യസഭ
  1. "Kerala: Jebi Mather appointed as Mahila Congress state president". Mathrubhumi. 6 December 2021.
  2. "After 42 years, Congress nominates a woman leader from Kerala to RS". HindusthanTimes. 4 April 2022.
  3. "Congress names Jebi Mather as RS candidate from Kerala, 1st female party MP in 42 years". Supriya Bhardwaj. India Today. 19 March 2022. Retrieved 22 March 2022.
  4. "Kerala: AICC brass picked Jebi Mather to avoid internal bickering". The Times of India. 20 March 2022. Retrieved 22 March 2022.
  5. "Congress picks Jebi Mather as Rajya Sabha candidate from Kerala". The Indian Express. 19 March 2022. Retrieved 22 March 2022.
  6. "Jebi Mather Hisham". 19 June 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെബി_മേത്തർ&oldid=4071457" എന്ന താളിൽനിന്ന് ശേഖരിച്ചത്