ജെന്നി ഡി ലാ മൊണ്ടാഗ്നി ലോസിയർ

ജെന്നി ഡി ലാ മൊണ്ടാഗ്നി ലോസിയർ (ജീവിതകാലം: 1841 - ഓഗസ്റ്റ് 6, 1915) ഒരു അമേരിക്കൻ വൈദ്യനായിരുന്നു. പത്തൊൻപതാം വയസ്സിൽ, അദ്ധ്യാപനജോലിയിൽ പ്രവേശിച്ച അവർ, ഹിൽസ്‌ഡെയ്ൽ കോളേജിൽ ഭാഷകളിലും സാഹിത്യത്തിലും പരിശീലകയായി. 1872-ൽ ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങിയ അവർ, ന്യൂയോർക്ക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഫോർ വിമൺ സ്ഥാപകയും ഡീനുമായിരുന്ന ക്ലെമൻസ് സോഫിയ ഹാർനെഡ് ലോസിയറിന്റെ മകൻ എബ്രഹാം വിറ്റൺ ലോസിയർ ജൂനിയറിനെ വിവാഹം കഴിച്ചു. വൈദ്യശാസ്ത്രം പഠിച്ച് മെഡിക്കൽ ബിരുദം നേടിയ ശേഷം ഫിസിയോളജിയിൽ പ്രൊഫസറായി. പന്ത്രണ്ട് വർഷം ആശുപത്രി ജീവനക്കാരോടൊപ്പം സേവനമനുഷ്ഠിച്ച അവർ 1890-ൽ പ്രൊഫഷണൽ ജോലിയിൽ നിന്ന് വിരമിച്ചുകൊണ്ട്, ഗാർഹികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ താൽപ്പര്യങ്ങൾക്കായി സ്വയം സമർപ്പിച്ചു. 1889-ൽ പാരീസിൽ നടന്ന ഇന്റർനാഷണൽ ഹോമിയോപ്പതിക് കോൺഗ്രസിന്റെ പ്രതിനിധിയായിരുന്ന അവർ 1891-94 കാലഘട്ടത്തിൽ സോറോസിസ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[1]

"നൂറ്റാണ്ടിലെ ഒരു സ്ത്രീ"

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ജീൻ "ജെന്നി" ഡി ലാ മൊണ്ടാഗ്നി 1841-ൽലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അല്ലെങ്കിൽ 1850 ൽലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ന്യൂയോർക്കിലാണ് ജനിച്ചത്. ആ നഗരത്തിലെ ഒരു ആജീവനാന്ത താമസക്കാരിയായിരുന്നു. അവളുടെ പിതാവ് വില്യം ഡി ലാ മൊണ്ടാഗ്നി ജൂനിയർ ആയിരുന്നു. പൂർവ്വികർ ഡച്ചുകാരും ഫ്രഞ്ച് ഹ്യൂഗനോട്ടുകളുമായിരുന്ന അവർ, 1633-ൽ തന്നെ അവിടെ സ്ഥിരതാമസമാക്കിയവരായിരുന്നു. ന്യൂയോർക്കിലെ പഴയ ഏഴാം വാർഡിൽ ജനിച്ചു വളർന്ന അവൾക്ക് ഭാഷകളും ശാസ്ത്രവും ഉൾപ്പെടുന്ന വിപുലമായ ഒരു ലിബറൽ വിദ്യാഭ്യാസമാണ് ലഭിച്ചത്. പ്രായപൂർത്തിയായപ്പോൾ, റട്‌ജേഴ്‌സ് ഫീമെയിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (പിന്നീട്, റട്‌ജേഴ്‌സ് ഫീമെയിൽ കോളേജ്) മെട്രിക്കുലേഷൻ പൂർത്തിയാക്കുകയും പിന്നീട്, അതിന്റെ ട്രസ്റ്റി ആയിത്തീരുകയും ചെയ്ത അവർക്ക് സ്ഥാപനം 1891-ൽ ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ബിരുദപഠനത്തിന് ശേഷം അവൾ വെസ്റ്റ് ഇൻഡീസിലേയ്ക്ക് യാത്ര ചെയ്തു. അവൾക്ക് പത്തൊൻപതു വയസ്സുള്ളപ്പോൾ, അവൾ പഠിപ്പിക്കാൻ തുടങ്ങുകയും, മിഷിഗണിലെ ഹിൽസ്‌ഡെയ്‌ലിലുള്ള ഹിൽസ്‌ഡെയ്ൽ കോളേജിൽ ഭാഷാ സാഹിത്യ കോഴ്‌സുകൾ പഠിപ്പിക്കുന്ന പ്രൊഫസറായി മാറുകയും ചെയ്തു. അതിനുശേഷം, അവർ സ്ഥാപനത്തിൻറെ വനിതാ വകുപ്പിന്റെ വൈസ് പ്രിൻസിപ്പലായി തിരഞ്ഞെടുക്കപ്പെട്ടു. 1872-ൽ ന്യൂയോർക്കിലേക്ക് മടങ്ങിയ അവൾ തന്റെ ആജീവനാന്ത സുഹൃത്തായ ക്ലെമൻസ് എസ്. ലോസിയറിന്റെ ഏക മകനെ വിവാഹം കഴിച്ചു. ലോസിയർ. തൽഫലമായി, അവളുടെ പുതിയ ഭർത്താവ് വിഭാര്യനും അദ്ദേഹത്തിന് ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നതിനാൽ യുവതിയായ കോളേജ് പ്രൊഫസർ ഒരേസമയം ഒരു കുടുംബത്തിന്റെ കാരണവരായിത്തീർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ന്യൂയോർക്ക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഫോർ വുമണിന്റെ സ്ഥാപകയും അതിൻറെ ഇരുപത്തഞ്ചു വർഷത്തെ ഡീനുമായിരുന്ന ക്ലെമെൻസ് എസ് ലോസിയർ എന്ന അവരുടെ അമ്മായിയമ്മയാണ് അവർക്ക് വൈദ്യശാസ്ത്രത്തിൽ താൽപ്പര്യം ജനിപ്പിക്കാൻ ഇടയാക്കിയത്. യുവതിയായ മിസ്സിസ് ലോസിയർ തന്റെ ആദ്യത്തെയും ഏക കുഞ്ഞിനും ജന്മം നൽകിയ ശേഷം താമസിയാതെ എം.ഡി ബിരുദം നേടി. തുടർന്ന്, അവൾ തൻറെ മാതൃവിദ്യാലയത്തിൽ ഫിസിയോളജി പ്രൊഫസറായിക്കൊണ്ട് ആശുപത്രിയിലെ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചു. പന്ത്രണ്ട് വർഷത്തെ സേവനത്തിന് ശേഷം, അവൾ തൊഴിലിൽ നിന്ന് വിരമിക്കുകയും ഗാർഹികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ താൽപ്പര്യങ്ങൾക്കായി ജീവിതം സമർപ്പിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അന്ത്യകാലം

തിരുത്തുക

ജെന്നി ഡി ലാ മൊണ്ടാഗ്നി ലോസിയർ 1915 ഓഗസ്റ്റ് 6 ന് 74 വയസ്സുള്ളപ്പോൾ സ്റ്റാറ്റൻ ഐലൻഡിലെ ന്യൂ ബ്രൈറ്റണിലെ വേനൽക്കാല വസതിയിൽ വച്ച് അന്തരിച്ചു.

  1. "The President of Sorosis". 19th Century U.S. Newspapers. Atchison, Kansas: Atchison Daily Globe. 24 March 1891. Retrieved 2 December 2017.