ജെന്നിഫർ ബൗംഗാർഡ്നർ

യുഎസ് ഫെമിനിസ്റ്റ് എഴുത്തുകാരി

എഴുത്തുകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയും പ്രഭാഷകയുമാണ് ജെന്നിഫർ ബൗംഗാർഡ്നർ (ജനനം 1970). 2013 മുതൽ 2017 വരെ, 1970 ൽ ഫ്ലോറൻസ്ഹോവ് [1] സ്ഥാപിച്ച ഫെമിനിസ്റ്റ് സ്ഥാപനമായ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (CUNY) ഫെമിനിസ്റ്റ് പ്രസ്സിൽ എക്സിക്യൂട്ടീവ് ഡയറക്ടർ / പ്രസാധകയായി ജെന്നിഫർ സേവനമനുഷ്ഠിച്ചു.

ജെന്നിഫർ ബൗംഗാർഡ്നർ
JenniferBaumgardner.jpg
ജനനം1970
ദേശീയതഅമേരിക്കൻ
തൊഴിൽരചയിതാവ്, പത്രപ്രവർത്തക, ചലച്ചിത്ര നിർമ്മാതാവ്, സാംസ്കാരിക നിരൂപക, ആക്ടിവിസ്റ്റ്, പബ്ലിക് സ്പീക്കർ
രചനാകാലംLate 20th/early 21st century
രചനാ സങ്കേതംപുസ്തകങ്ങൾ, മാസിക ലേഖനങ്ങൾ, ഡോക്യുമെന്ററി സിനിമകൾ
വിഷയംഫെമിനിസം, തേർഡ് വേവ് ഫെമിനിസം, ബൈസെക്ഷ്വാലിറ്റി, സിംഗിൾ പാരന്റ്ഹുഡ്, സെക്സ്, ബലാത്സംഗം, അലസിപ്പിക്കൽ
സാഹിത്യപ്രസ്ഥാനംതേർഡ് വേവ് ഫെമിനിസം
പ്രധാന കൃതികൾManifestA: Young Women, Feminism and the Future
വെബ്സൈറ്റ്jenniferbaumgardner.net

തേർഡ്-വേവ് ഫെമിനിസത്തിന്റെ വികാസത്തിന് നൽകിയ സംഭാവനകളുടെ പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ആദ്യകാലവും വ്യക്തിപരവുമായ ജീവിതംതിരുത്തുക

മൂന്ന് പെൺമക്കളുടെ നടുവിലെ കുട്ടിയായി നോർത്ത് ഡക്കോട്ടയിലെ ഫാർഗോയിലാണ് ബൗംഗാർഡ്നർ വളർന്നത്. വിസ്കോൺസിൻ ആപ്പിൾടണിലെ ലോറൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് 1992 ൽ ബിരുദം നേടി. ലോറൻസിൽ ആയിരുന്നപ്പോൾ യുദ്ധവിരുദ്ധ "ഗറില്ല തിയേറ്റർ" സംഘടിപ്പിക്കാൻ സഹായിക്കുകയും കാമ്പസിൽ ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പിനെ നയിക്കുകയും ഇന്റർസെക്ഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച ദ അദർ എന്ന പേരിൽ ഒരു ഇതര പത്രം സ്ഥാപിക്കുകയും ചെയ്തു ബിരുദാനന്തരം ന്യൂയോർക്ക് സിറ്റിയിലേക്ക് മാറിയ അവർ 1993 ൽ മിസ് മാസികയുടെ ശമ്പളമില്ലാത്ത ഇന്റേൺ ആയി ജോലി ചെയ്യാൻ തുടങ്ങി. 1997 ആയപ്പോഴേക്കും Msലെ ഏറ്റവും പ്രായം കുറഞ്ഞ പത്രാധിപരായി.

അവലംബംതിരുത്തുക

  1. "Welcome, Jennifer Baumgardner, the new Publisher/Executive Director of Feminist Press!". Feminist Press. 2013-07-31. മൂലതാളിൽ നിന്നും 2013-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-02.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_ബൗംഗാർഡ്നർ&oldid=3546074" എന്ന താളിൽനിന്ന് ശേഖരിച്ചത്