യൂറോപ്പിലെ ഒരു തടാകമാണ് ജനീവാ തടാകം. ലീമൻ തടാകം എന്നും ഇത് അറിയപ്പെടുന്നു. യൂറോപ്പിലെ ആൽപൈൻ തടാകങ്ങളിൽവച്ച് ഏറ്റവും വലുതാണ് ഈ തടാകം. ഫ്രാൻസിനും സ്വിറ്റ്സർലൻഡിനും ഇടയിലായാണ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ 60 ശതമാനം ഭാഗം സ്വിറ്റ്സർലൻഡിലും ബാക്കിഭാഗം ഫ്രാൻസിലുമാണ്. ചന്ദ്രക്കലയുടെ ആകൃതിയാണ് തടാകത്തിനുള്ളത്. ലത്തീൻഭാഷയിലെ ലാക്സ് ലെമാണസിൽനിന്നു രൂപംകൊണ്ട ലാക് ലീമൻ എന്ന ഫ്രഞ്ചുപദത്തിൽ നിന്നണ് ലീമൻ തടാകത്തിന്റെ പേരിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു.

ജെനീവാ തടാകം
ഉപഗ്രഹ ചിത്രം
സ്ഥാനംസ്വിറ്റ്സർലന്റ്, ഫ്രാൻസ്
നിർദ്ദേശാങ്കങ്ങൾ46°26′N 6°33′E / 46.433°N 6.550°E / 46.433; 6.550
പ്രാഥമിക അന്തർപ്രവാഹംRhône, Dranse
Primary outflowsRhône
Catchment area7,975 ച. �കിലോ�ീ. (3,079 ച മൈ)
Basin countriesSwitzerland, France
പരമാവധി നീളം73 കി.മീ (45 മൈ)
പരമാവധി വീതി14 കി.മീ (8.7 മൈ)
ഉപരിതല വിസ്തീർണ്ണം580.03 കി.m2 (6.243390959×109 sq ft)
ശരാശരി ആഴം154.4 മീറ്റർ (507 അടി)
പരമാവധി ആഴം310 മീറ്റർ (1,020 അടി)
Water volume89 കി.m3 (72,000,000 acre⋅ft)
Residence time11.4 years
ഉപരിതല ഉയരം372 മീ (1,220 അടി)
IslandsÎle de Peilz, Château de Chillon, Île de Salagnon, Île de la Harpe, Île Rousseau, Île de Choisi
അധിവാസ സ്ഥലങ്ങൾGeneva (CH), Lausanne (CH), Evian (F), Montreux (CH), Thonon (F), Vevey (CH) (see list)

580 ചതുരശ്ര കിലോമീറ്റർ ആണ് തടാകത്തിന്റെ വിസ്തീർണ്ണം, നീളം: 73 കിലോമീറ്ററും. കൂടാതെ പരമാവധി വീതി 14 കിലോമീറ്ററും പരമാവധി ആഴം 310 മീറ്ററും ആണ്. കടൽനിരപ്പിൽനിന്ന് 372 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ജെനീവാ_തടാകം,_യൂറോപ്പ്&oldid=3460756" എന്ന താളിൽനിന്ന് ശേഖരിച്ചത്