2018 ജൂലൈ 29 ന് രാവിലെ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ജൂലൈ 2018 ലോംബോക് ഭൂകമ്പം 14 കിലോമീറ്റർ (8.7 മൈൽ) ആഴത്തിൽ ലോംബോക്ക് ദ്വീപ് തകർത്തു.[4] ഈ മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.[5][6]

July 2018 Lombok earthquake
Lombok earthquake damage.
ജൂലൈ 2018 ലോംബോക് ഭൂകമ്പം is located in Indonesia
ജൂലൈ 2018 ലോംബോക് ഭൂകമ്പം
UTC time2018-07-28 22:47:37
ISC event612373139
USGS-ANSSComCat
Local date29 ജൂലൈ 2018 (2018-07-29)
Local time06:47:37 WITA
Duration10–20 seconds
Magnitude6.4 Mw
Depth14.0 കി.മീ (8.7 മൈ)
Epicenter8°16′26″S 116°29′28″E / 8.274°S 116.491°E / -8.274; 116.491
FaultFlores Back Arc Thrust Fault[1]
TypeReverse fault
Areas affectedWest Nusa Tenggara, Indonesia
Max. intensityVIII (Severe)
LandslidesYes
Aftershocks564[2]
Casualties20 dead
401 injured
10,062 displaced[3]
Map of 2018 Lombok earthquakes

ഈസ്റ്റ് ലോംബോക്ക് റീജൻസിയിലെ സെംബലുൻ സബ് ഡിസ്ട്രിക്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവിച്ചത് കൂടുതൽ ശക്തമായ Mw 6.9 ഭൂകമ്പം ആയിരുന്നു. ഒരു ആഴ്ചയ്ക്കുശേഷം ഈ ദ്വീപ് തകർന്നു.[7][8]

ടെക്റ്റോണിക് ക്രമീകരണം

തിരുത്തുക

ഓസ്ട്രേലിയൻ പ്ലേറ്റിനും സുന്ദ പ്ലേറ്റിനും ഇടയിലെ വിനാശകാരിയായ പ്ലേറ്റ് അതിർത്തിയിലാണ് ലോംബോക്ക് സ്ഥിതി ചെയ്യുന്നത്. ബാലിക്ക് കിഴക്ക് ഭാഗത്ത് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ കിഴക്കേ ഭാഗവും ബാൻഡാ ആർക്കിന്റെ പടിഞ്ഞാറ് ഭാഗവും തമ്മിൽ അതിർത്തിയുണ്ടാക്കുന്നു.[9]

ഈ കൂട്ടിയിടിക്ക് പ്രതികരണമായി, 500 കി.മീ (310 മൈൽ) നീളം വരുന്ന ഫ്ലോറസ് ത്രസ്റ്റ് ആർക്ക് സ്വയം ബാക്ക്-ആർക്ക് ബാലി ബേസിനു മുകളിൽ സമ്മർദ്ദമുണ്ടാക്കാൻ തുടങ്ങുന്നു. ഈ ഫ്ലോറസ് ത്രസ്റ്റ് ആണ് ലോംബോക്ക് ഭൂകമ്പത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭൂകമ്പം

തിരുത്തുക

6.4 കി.മീ (4.0 മൈൽ) ആഴത്തിൽ ഞായറാഴ്ച രാവിലെ 6.47 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് സമീപം ശക്തമായ ഭൂചലനങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഒന്നിലധികം കെട്ടിടങ്ങൾ തകർന്നു. ഡസൻ കണക്കിന് വീടുകൾ നശിപ്പിക്കപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുലുക്കം 10-20 സെക്കന്റ് നീണ്ടുനിന്നു.[10]

ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ഭൂചലനമായിരുന്നു അത് എന്ന് തദ്ദേശവാസികൾ പറയുകയുണ്ടായി. ബാലിയിലെ ഡെൻപസറിൽ നിന്നു കുറച്ചുദൂരെയായിരുന്നു ഭൂകമ്പമുണ്ടായത്.[11][12]

ബാലിയിലെ കാരൻങ്കസേം റീജൻസിയിൽ ഒരു ക്ഷേത്രവും ഒരു പ്രാദേശിക കോടതിയും തകർന്നിരുന്നു.[13]

റിൻജാനിയുടെ വടക്കുഭാഗത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. അവിടെ ധാരാളം വിനോദ സഞ്ചാരികളെത്താറുണ്ട്. ഹൈക്കിംങ് ടൂറിസ്റ്റുകൾക്കുള്ള ജനപ്രിയ സ്ഥലങ്ങൾ ഇവിടെ കാണപ്പെടുന്നു. 826 ഹൈക്കർമാർ മലയിൽ കുടുങ്ങി രക്ഷപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു[14]

കിഴക്കൻ ലോംബോക്ക് റീജൻസിയിലെ തലസ്ഥാനമായ സേലോങിൽ ഒരു സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഗണ്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ ഡസൻ കണക്കിന് രോഗികളെ ഒഴിപ്പിച്ചു. ഡോ. സോട്ജോനോ റീജിയണൽ ഹോസ്പിറ്റലും തകർന്നിരുന്നു.[15]ഇന്തോനേഷ്യൻ ഏജൻസി ഫോർ മെറ്റീരിയോളജിയിൽ, ക്ലൈമറ്റോളജി ആന്റ് ജിയോഫിസിക്സ് (ബി.എം.കെ.ജി) നടത്തിയ പരിശോധനയിൽ 5.0 മുതൽ 5.5 മെഗാവാട്ട് വരെ 276 മടക്കുകളുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം 10:16 ന് 5.7 Mw അളവിൽ ഭൗമോപരിതലത്തിൽ ഏറ്റവും വലിയ ആഫ്റ്റർ ഷോക്ക് ഉണ്ടായി.[16] ആഗസ്റ്റ് 3 ന് 500 ലേറെ ആഫ്റ്റർ ഷോക്കുകൾ ആണ് രേഖപ്പെടുത്തിയത്.[2]

പരിണതഫലങ്ങൾ

തിരുത്തുക

ഭൂകമ്പത്തിന്റെ അനന്തരഫലമായി ലോംബോക്കിൽ ഉടനീളം ബ്ലാക്ക്ഔട്ടുകൾ സംഭവിച്ചു, ടെലികമ്യൂണിക്കേഷൻസ് തകർന്നിരുന്നു, ഈസ്റ്റ് ലോംബോക്ക് റീജൻസിയിലെ വൈദ്യുതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് നാഷണൽ ഇലക്ട്രിസിറ്റി കമ്പനി (പിഎൽഎൻ) അറിയിച്ചു.[17]സാധാരണ പ്രവർത്തനം മണിക്കൂറുകൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് അവർ പിന്നീട് പ്രഖ്യാപിച്ചു.[18]സർക്കാർ ഉടൻ തന്നെ മൌണ്ട് റിൻജാനി നാഷണൽ പാർക്ക് അടച്ചു. മണ്ണിടിച്ചിൽ ഭയം കാരണം പ്രദേശത്ത് ഹൈക്കിംഗും മറ്റു പ്രവർത്തനങ്ങളും നിരോധിച്ചു.[19]ഭൂകമ്പത്തിന് മുൻപ് പടിഞ്ഞാറൻ നുസ ടെങ്കാര സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോദൊ, [20] ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഉടനടി രക്ഷാപ്രവർത്തനം നടത്താൻ പടിഞ്ഞാറൻ നുസ ടെങ്കാര ഗവർണറായിരുന്ന മുഹമ്മദ് സൈനുൽ മജ്ദിയോട് ഉത്തരവിടുകയുണ്ടായി.[21]

  1. "Gempa di Sumbawa Akibat Sesar Naik Flores" (in ഇന്തോനേഷ്യൻ). Kabar24. Retrieved 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 "Sebanyak 564 Gempa Susulan Guncang Lombok Hingga Sabtu, 4 Agustus 2018" (in ഇന്തോനേഷ്യൻ). Tribun News. Retrieved 7 August 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Dampak Gempa Lombok: 17 Jiwa Meninggal dan 10 Ribu Orang Mengungsi - Tirto.ID".
  4. ANSS. "Lelongken 2018 : M 6.4 - 1km SW of Lelongken, Indonesia". U.S. Geological Survey. Retrieved 29 July 2018 {{cite encyclopedia}}: |work= ignored (help); Missing or empty |title= (help)
  5. Liputan6.com. "Korban Jiwa Gempa Lombok Bertambah Jadi 20 Orang". liputan6.com. Retrieved 5 August 2018.{{cite news}}: CS1 maint: numeric names: authors list (link)
  6. "Asia Pacific: Multiple disasters affect millions in the region". ReliefWeb (in ഇംഗ്ലീഷ്). Retrieved 2 August 2018.
  7. Liputan6.com. "Korban Jiwa Gempa Lombok Bertambah Jadi 20 Orang". liputan6.com. Retrieved 5 August 2018.{{cite news}}: CS1 maint: numeric names: authors list (link)
  8. "Asia Pacific: Multiple disasters affect millions in the region". ReliefWeb (in ഇംഗ്ലീഷ്). Retrieved 2 August 2018.
  9. "BMKG Nyatakan Gempa Lombok Magnitudo 7 sebagai yang Utama dari Gempa Pekan Lalu". KOMPAS (in ഇന്തോനേഷ്യൻ). 5 August 2018. Retrieved 6 August 2018.
  10. "10 Detik Gempa 6,4 SR Mengguncang Lombok, Sejumlah Bangunan Dilaporkan Rusak" (in ഇന്തോനേഷ്യൻ). Tribun News. 29 July 2018.
  11. "Gempa Lombok Terasa Hingga Sumbawa dan Bali" (in ഇന്തോനേഷ്യൻ). Kompas. 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. "GEMPA LOMBOK TIMUR TERASA HINGGA KE BALI, BNPB: ADA KORBAN JIWA" (in ഇന്തോനേഷ്യൻ). Mojok. 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  13. "Dampak Gempa Lombok, Pura di Karangasem Bali Roboh" (in ഇന്തോനേഷ്യൻ). Okezone. 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  14. "Gempa Lombok, Banyak Pendaki Gunung Rinjani Diduga Menjadi Korban" (in ഇന്തോനേഷ്യൻ). Tempo. 29 July 2018.
  15. "Gempa NTB-Bali: Pasien RSUD Selong Lombok Evakuasi Diri" (in ഇന്തോനേഷ്യൻ). Tirto. 29 July 2018.
  16. "Indonesia earthquake: 10 dead on tourist island Lombok". BBC. 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  17. "Ada Gempa, PLN Padamkan Sebagian Wilayah NTB" (in ഇന്തോനേഷ്യൻ). Detik. Retrieved 30 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  18. "Gempa Guncang NTB, Infrastruktur Listrik Aman" (in ഇന്തോനേഷ്യൻ). Detik. Retrieved 30 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  19. "Pendakian ke Gunung Rinjani Ditutup Sementara Menyusul Longsor akibat Gempa di Lombok" (in ഇന്തോനേഷ്യൻ). Tribun News. Retrieved 29 July 2018.
  20. "Jokowi Tetap Kunjungi NTB Meski Sempat Diguncang Gempa 6,4 SR" (in ഇന്തോനേഷ്യൻ). Detik. Retrieved 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  21. "TGB: Jokowi Instruksikan BNPB Tangani Dampak Gempa di NTB" (in ഇന്തോനേഷ്യൻ). Detik. Retrieved 29 July 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൂലൈ_2018_ലോംബോക്_ഭൂകമ്പം&oldid=3107690" എന്ന താളിൽനിന്ന് ശേഖരിച്ചത്