ജൂലൈ 3
തീയതി
(ജൂലൈ 03 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 3 വർഷത്തിലെ 184-ാം (അധിവർഷത്തിൽ 185-ാം) ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 987 - 1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.
- 1754 - ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന് അടിയറ വച്ചു.
- 1767 - നോർവേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.
- 1778 - ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.
- 1848 - ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ അടിമകളെ സ്വതന്ത്രരാക്കി.
- 1962 - ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.
ജന്മദിനങ്ങൾ
- 1929 - ഇമെൽഡാ മാർക്കോസ്, ഫിലിപ്പൈൻസിന്റെ മുൻ പ്രഥമ വനിത.
- 1942 - വിൻസെന്റ് ഫോക്സ്, മെക്സിക്കോയുടെ പ്രസിഡന്റ്.
ചരമവാർഷികങ്ങൾ
- 1962 - ഏണസ്റ്റ് ഹെമിങ്വേ, സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ.
മറ്റു പ്രത്യേകതകൾ
- കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ഈ ദിനം ദുക്റാന തിരുനാൾ ആയി ആചരിക്കുന്നു.