ജൂലി റെനി ബ്രഹ്മർ
ഒരു അമേരിക്കൻ തൊറാസിക് അർബുദ ചികിത്സകയാണ് ജൂലി റെനി ബ്രഹ്മർ. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിലെ ബ്ലൂംബെർഗ്~കിമ്മൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ ഇമ്മ്യൂണോതെറാപ്പിയിലെ അപ്പർ എയറോഡൈജസ്റ്റീവ് ഡിപ്പാർട്ട്‌മെന്റിന്റെ ഉപമേധാവിയും തൊറാസിക് ഓങ്കോളജിയിൽ മെർലിൻ മേയർഹോഫ് പ്രൊഫസറുമാണ് അവർ.
ജൂലി റെനി ബ്രഹ്മർ | |
---|---|
ജനനം | നെബ്രാസ്ക, യു.എസ്. |
ജീവിതപങ്കാളി(കൾ) | Michael G. Nast (m. 2004–04) |
Academic background | |
Education | BSc, Chemistry and Philosophy, 1989, Creighton University MD, 1993, University of Nebraska Medical Center |
Academic work | |
Institutions | ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്‌ക സംസ്ഥാനത്തുനിന്നുള്ള ഒരു കർഷകനായ പിതാവിനും നഴ്‌സായ മാതാവിനും ജനിച്ച ബ്രഹ്മർ ജനിച്ചതും വളർന്നതും നെബ്രാസ്കയിലാണ്.[1] ക്രെയ്‌ടൺ സർവ്വകലാശാലിയിൽ നിന്ന് 1989ൽ [2] കെമിസ്ട്രി ആൻഡ് ഫിലോസഫി എന്ന വിഷയത്തിൽ ശാസ്ത്രബിരുദം നേടിയ അവർ[3] 1993-ൽ നെബ്രാസ്‌ക സർവ്വകലാശാലയുടെ വൈദ്യശാസ്ത്ര വിഭാഗത്തിൽനിന്ന് തന്റെ വൈദ്യശാസ്ത്ര ബിരുദം നേടി.[4] അതിനു ശേഷം, യൂട്ടാ സർവ്വകലാശാലിയിൽ ഇന്റേണൽ മെഡിസിനിൽ ഇന്റേൺഷിപ്പും റെസിഡൻസിയും പൂർത്തിയാക്കി. ചീഫ് മെഡിക്കൽ റസിഡന്റായി നിയമിതയായ ശേഷം, ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിലെ കിമ്മൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജിയിൽ ഫെലോഷിപ്പും പൂർത്തിയാക്കി.[3]
സ്വകാര്യ ജീവിതം
തിരുത്തുക2004 ജൂണിൽ ബ്രഹ്മർ മൈക്കൽ ജി. നാസ്റ്റിനെ വിവാഹം കഴിച്ചുവെങ്കിലും അടുത്ത ഡിസംബറിൽ മെക്സിക്കോയിൽ സ്കൂബ ഡൈവിങ്ങിനിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.[5]
അവലംബം
തിരുത്തുക- ↑ Piana, Ronald (December 25, 2019). "Lung Cancer Expert Julie R. Brahmer, MD, MSc, Was an Early Believer in Immunotherapy—and Still Is". ASCO Post. Retrieved November 16, 2022.
- ↑ "Creighton University holds commencement". Sioux City Journal. June 6, 1989. Retrieved November 16, 2022 – via newspapers.com.
- ↑ 3.0 3.1 "Julie Renee Brahmer, M.D." Johns Hopkins University. Retrieved November 16, 2022.
- ↑ "UN Medical confers 558 Diplomas". Sioux City Journal. May 15, 1989. Retrieved November 16, 2022 – via newspapers.com.
- ↑ "Michael G. Nast". Intelligencer Journal. December 13, 2004. Retrieved November 16, 2022 – via newspapers.com.