ജൂലിയ ന്യൂമാർ
ജൂലിയ ന്യൂമാർ (ജൂലിയ ചാലെയ്ൻ ന്യൂമെയർ, ജനനം: ആഗസ്റ്റ് 16, 1933) ഒരു അമേരിക്കൻ അഭിനേത്രിയും, നർത്തകിയും, ഗായികയുമായിരുന്നു. ഒട്ടനവധി നാടക, തിരശീല, ടെലിവിഷൻ വേഷങ്ങളിലൂടെ അറിയപ്പെട്ട അവർ എഴുത്തുകാരി, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രധാനി എന്നീ നിലകളിലും പ്രശസ്തയാണ്. 1958 ൽ ബ്രോഡ്വേ നിർമ്മാണക്കമ്പനിയുടെ ദ മാര്യേജ്-ഗോ-റൌണ്ട് എന്ന നാടകത്തിലെ കത്രീൻ സ്വെഗ് എന്ന വേഷം അവതരിപ്പിച്ചതിന്റെ പേരിൽ ഒരു നാടകത്തിലെ മികച്ച ഫീച്ചർ നടിക്കുള്ള ടോണി അവാർഡ് കരസ്ഥമാക്കുകയും 1961-ൽ പുറത്തിറങ്ങിയ ഈ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ ഇതേ വേഷം അവതരിപ്പിക്കുകയും ചെയ്തു. 1960 കളിൽ ബാറ്റ്മാൻ (1966-1967) എന്ന ടെലിവിഷൻ പരമ്പരയിൽ കാറ്റ് വുമൺ എന്ന കഥാപാത്രത്തെ രണ്ടു സീസണുകളിൽ അവതരിപ്പിച്ചു. പ്രാദേശിക നാടകവേദികളിലെ അവരുടെ മറ്റു വേഷങ്ങളിൽ 1956 ൽ സീഗ്ഫെൽഡ് ഫോളീസിലെ വേഷവും ഡാം യാങ്കീസ് (1961) എന്ന നാടകത്തിലെ ലോള, ഇർമാ ഡൌസിലെ (1965) ഇർമ എന്നീ വേഷങ്ങളും ഉൾപ്പെടുന്നു.
ജൂലിയ ന്യൂമാർ | |
---|---|
ജനനം | Julia Chalene Newmeyer ഓഗസ്റ്റ് 16, 1933 Los Angeles, California, U.S. |
തൊഴിൽ |
|
സജീവ കാലം | 1952–present |
ഉയരം | 5 അടി (1.52400000000 മീ)*[1] |
ജീവിതപങ്കാളി(കൾ) | J. Holt Smith (m. 1977–1984) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | julienewmar |
ജോർജ്ജ് മൈക്കിൾസിന്റെ 1992 ലെ സിംഗിളായ “ടൂ ഫങ്കി” എന്ന സംഗീത ആൽബത്തിൽ ന്യൂമർ പ്രത്യക്ഷപ്പെട്ടിരുന്നു. 1995 ൽ “ടു വോങ് ഫൂ, താങ്ക്സ് ഫോർ എവിരിതിംഗ്! ജൂലി ന്യൂമർ” എന്ന ചിത്രത്തിൽ ജൂലിയ ന്യൂമറായിത്തന്നെ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. “ബാറ്റ്മാൻ: റിട്ടേൺ ഓഫ് ദ ക്യാപ്ഡ് ക്രൂസേഡേഴ്സ്” (2016), “ബാറ്റ്മാൻ vs. ടൂ-ഫെയ്സ്” (2017) എന്നീ ആനിമേറ്റഡ് ഫീച്ചർ ചിത്രങ്ങളിൽ അവർ ശബ്ദം കടം കൊടുക്കുകയും ഒപ്പം ബാറ്റ്മാൻ എന്ന ടെലിവിഷൻ പരമ്പരയിൽ വേഷമിട്ട് 50 വർഷങ്ങൾക്കുശേഷം ക്യാറ്റ് വുമൺ എന്ന അതേ കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുകയുണ്ടായി.
മുൻകാലജീവിതം
തിരുത്തുക1933 ഓഗസ്റ്റ് 16 ന് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ഡോൺ, ഹെലൻ (ജെസ്മർ) ന്യൂമെയർ എന്നിവരുടെ മൂന്നു കുട്ടികളിൽ മൂത്തയാളായാണ് ജൂലിയ ന്യൂമാർ ജനിച്ചത്. ലോസ് ഏഞ്ചലസ് സിറ്റി കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ തലവനായിരുന്നു ജൂലിയയുടെ പിതാവ്. 1920കളിൽ നാഷണൽ ഫുട്ബോൾ ലീഗിലെ 1926 ലോസ് ആഞ്ചലസ് ബുക്കനേഴ്സിൽ അദ്ദേഹം പ്രൊഫഷണലായി അമേരിക്കൻ ഫുട്ബോൾ കളിച്ചിരുന്നു. അവരുടെ സ്വീഡിഷ്-ഫ്രഞ്ച് പിന്തുടർച്ചയുള്ള മാതാവ് ഒരു ഫാഷൻ ഡിസൈനറായിരുന്നു. ചലേയ്ൻ എന്ന ഔദ്യോഗിക നാമം ഉപയോഗിച്ചിരുന്ന അവർ പിന്നീട് ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപകയായി മാറി.[2]
ന്യൂമാറിന് പീറ്റർ ബ്രൂസ് ന്യൂമെയർ (ജനനം, 1935),[3] എഴുത്തുകാരനും രോഗപര്യവേക്ഷകനും വീഞ്ഞു നിർമ്മാതാവുമായ ജോൺ എ. ന്യൂമെയെർ (ജനനം, 1940) ഉൾപ്പെടെ രണ്ട് ഇളയ സഹോദരന്മാരാണുള്ളത്.[4][5] ചെറുപ്പത്തിൽത്തന്നെ നൃത്ത പരിശീലനം ചെയ്തിരുന്ന ന്യൂമാർ, പതിനഞ്ചാമത്തെ വയസ്സിൽ ലോസ് ആഞ്ചലസ് ഓപ്പറ കമ്പനിയിൽ ബാലെ നർത്തകിയായി തിളങ്ങിയിരുന്നു.[6]
ഔദ്യോഗിക ജീവിതം
തിരുത്തുകനർത്തകിയെന്ന നിലയിൽ സിനിമകളിലെ ചെറുതും അപ്രധാനവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുതുടങ്ങിയ ന്യൂമാർ, സ്ലേവ്സ് ഓഫ് ബാബിലോൺ (1953), സെർപന്റ് ഓഫ് ദ നൈൽ (1953) തുടങ്ങിയ ചിത്രങ്ങളിൽ നർത്തകിയുടെ വേഷം ചെയ്തിരുന്നു. ദ ബാന്റ് വാഗൺ (1953), ഡെമിട്രിയസ് ആന്റ് ദ ഗ്ലാഡിയേറ്റേർസ് (1954) എന്നിങ്ങനെയുള്ള നിരവധി ചിത്രങ്ങളിൽ അവർ നർത്തകിയായി തിളങ്ങിയിരുന്നു. പത്തൊമ്പതാം വയസിൽ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ നൃത്തസംവിധായികയായും നർത്തകിയായും ജോലിചെയ്തിരുന്നു.[7][8]
സ്വകാര്യ ജീവിതം
തിരുത്തുകന്യൂമാർ 1977 ആഗസ്റ്റ് 5 ന് ഒരു അഭിഭാഷകനായിരുന്ന ജെ. ഹോൾട്ട് സ്മിത്തിനെ വിവാഹം കഴിച്ച് ടെക്സാസിലെ ഫോർട്ട് വർത്തിലേയ്ക്കു താമസം മാറുകയും 1984 ൽ വേർപിരിയുന്നതുവരെ അവിടെ താമസിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Demaret, Kent (September 12, 1977). "At 42, Julie Newmar Takes Her First Husband, and a Texas Lawyer Gets His Own Living Doll". People. Retrieved June 2, 2017.
- ↑ Min, Janice (October 16, 1995). "Feline Groovy". People. Archived from the original on 2019-03-27. Retrieved December 26, 2016.
- ↑ 1940 United States Federal Census for Los Angeles County, California, accessed on ancestry.com on 26 January 2013
- ↑ Newmeyer family genealogy site Archived 2017-12-01 at the Wayback Machine., newmeyer.com; accessed October 10, 2014.
- ↑ Strider, Chris (2000). Swingin' Chicks of the '60s. Cedco Press. p. 171. ISBN 978-0-768-32232-3.
- ↑ Huqueriza, Chris (January 15, 2013). "Julie Newmar, Original Catwoman, Receives LGBT Award". South Florida Gay News. Retrieved June 1, 2017.
- ↑ "Julie Newmar". Biography.com. The Biography Channel. Archived from the original on 2018-03-22. Retrieved June 2, 2017.
- ↑ "Bruce Edwin Interview Julie Newmar". The Hollywood Sentinel. Retrieved May 30, 2017.