ജൂലിയൻ ഹഫ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജൂലിയൻ അലക്സാണ്ട്ര ഹഫ് (/hʌf/; ജനനം: ജൂലൈ 20, 1988)[1] ഒരു അമേരിക്കൻ നർത്തകി, അഭിനേത്രി, ഗാനരചയിതാവ്, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എബിസിയുടെ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് എന്ന അമേരിക്കൻ നൃത്ത മത്സര പരമ്പരയിലൂടെ രണ്ട് തവണ പ്രൊഫഷണൽ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.[2] ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ സീസൺ അഞ്ചിലെ മികച്ച നൃത്തത്തിന് 2007 ൽ ക്രിയേറ്റീവ് ആർട്സ് പ്രൈംടൈം എമ്മി അവാർഡിന് അവർ നാമനിർദേശം ചെയ്യപ്പെട്ടു. 2011 ൽ പുറത്തിറങ്ങിയ ഫൂട്ട്‌ലൂസ് എന്ന റീമേക്ക് ചിത്രത്തിലാണ് അവർ ആദ്യമായി ഒരു പ്രധാന വേഷം അവതരിപ്പിച്ചത്. 2014 സെപ്റ്റംബറിൽ ഒരു സ്ഥിരമായ നാലാമത്തെ ജഡ്ജിയായി ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിൽ ചേർന്നു.[3] സഹോദരൻ ഡെറക് ഹോഗിനും (ആറ് തവണ നൃത്തപരിപാടികളിൽ വിജയി) ടെസ്സാന്ദ്ര ഷാവേസിനുമൊപ്പം 2015 ൽ മികച്ച നൃത്തത്തിനുള്ള പ്രൈംടൈം എമ്മി അവാർഡ് നേടി. 2016 ൽ ഫോക്സ് ടെലിവിഷൻ നിർമ്മിച്ച ഗ്രീസിൽ സാൻഡി എന്ന കഥാപാത്രമായി അഭിനയിച്ചു. 2019 സീസണിലെ അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ അവർ ഒരു വിധികർത്താവായിരുന്നു.

ജൂലിയൻ ഹഫ്
Julianne Hough (25831904580) (cropped).jpg
ഹഫ് 2016 ൽ
ജനനം
Julianne Alexandra Hough

(1988-07-20) ജൂലൈ 20, 1988  (32 വയസ്സ്)
കലാലയം
തൊഴിൽ
  • Dancer
  • actress
  • singer
സജീവ കാലം2001–present
അറിയപ്പെടുന്ന കൃതി
Dancing with the Stars
പങ്കാളി(കൾ)
Brooks Laich (വി. 2017)
ബന്ധുക്കൾDerek Hough (brother)
Musical career
സംഗീതശൈലിCountry
ഉപകരണംVocals
സജീവമായ കാലയളവ്2007–2019
ലേബൽMercury Nashville
Associated acts
വെബ്സൈറ്റ്juliannehough.com

ആദ്യകാലംതിരുത്തുക

യൂട്ടായിലെ ഒറെമിൽ ഒരു ലാറ്റർ-ഡേ സെയിന്റ് കുടുംബത്തിലെ അഞ്ച് മക്കളിൽ ഇളയവളായി ജൂലിയൻ ഹഫ് ജനിച്ചു.[4][5][6] മരിയാന, ബ്രൂസ് ഹോഗ് എന്നിവരാണ് അവളുടെ മാതാപിതാക്കൾ.[7] പിതാവ് രണ്ടുതവണ യൂട്ടാ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു.[8] സഹോദരൻ ഡെറക് ഹോഗും ഒരു പ്രൊഫഷണൽ നർത്തകനാണ്. ഷാരി, മറാബെത്ത്, കാതറിൻ എന്നിങ്ങനെ അവർക്ക് മൂന്ന് മൂത്ത സഹോദരിമാരുമുണ്ട്.[9] ഹോഗിന്റെ നാലു മുത്തശ്ശീമുത്തശ്ശന്മാരും നർത്തകരായിരുന്നു.[10] R5 എന്ന പോപ്പ് റോക്ക് ബാന്റിലെ സംഗീതജ്ഞരായ റിക്കർ, റിഡൽ, റോക്കി, റോസ് ലിഞ്ച് എന്നിവരുടെ രണ്ടാം കസിൻ കൂടിയായ അവരുടെ മുത്തശ്ശിമാർ സഹോദരിമാരാണ്.


അവലംബംതിരുത്തുക

  1. "Julianne Hough: Biography". TVGuide.com. ശേഖരിച്ചത് 17 March 2013.
  2. "Dance Workout Routines with Julianne Hough". Shape. മൂലതാളിൽ നിന്നും August 7, 2009-ന് ആർക്കൈവ് ചെയ്തത്.
  3. Highfill, Samantha (August 21, 2014). "Julianne Hough joins 'Dancing With the Stars' as fourth judge". Entertainment Weekly. Des Moines, Iowa: Meredith Corporation. ശേഖരിച്ചത് August 21, 2014.
  4. Schadler, Jay (November 9, 2007). "Sibling Rivalry: A Brother and Sister Compete to Win on 'Dancing with the Stars'". ABC News. ശേഖരിച്ചത് December 22, 2010.
  5. "About: Dancing". JulianneHough.com. മൂലതാളിൽ നിന്നും ഫെബ്രുവരി 20, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 17, 2013.
  6. Copp, Dan (May 25, 2007). "Local woman's sister dances with the stars". The Advertiser News. Spring Hill, Tennessee: GateHouse Media. മൂലതാളിൽ നിന്നും April 12, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 19, 2008.
  7. Schadler, Jay (November 9, 2007). "Sibling Rivalry: A Brother and Sister Compete to Win on 'Dancing with the Stars'". ABC News. ശേഖരിച്ചത് December 22, 2010.
  8. Benson, Lee (April 12, 2009). "Country singer's roots are in Utah". Deseret News. Salt Lake City, Utah: Deseret News Publishing Company. ശേഖരിച്ചത് December 22, 2010.
  9. Julianne Hough News, Julianne Hough Bio and Photos | TVGuide.com Archived October 21, 2012, at the Wayback Machine.
  10. Sweetslyrics – Julianne Hough Biography Archived October 2, 2011, at the Wayback Machine.

പുറം കണ്ണികൾതിരുത്തുക

മുൻഗാമി
Todd Newton and Alexandra Wehrley
Host of Miss USA with Terrence J
2016, 2017
Succeeded by
Nick Lachey and Vanessa Lachey
"https://ml.wikipedia.org/w/index.php?title=ജൂലിയൻ_ഹഫ്&oldid=3413533" എന്ന താളിൽനിന്ന് ശേഖരിച്ചത്