ജൂനിപ്പർ കായകൾ

ജൂനിപെർ മരങ്ങളിൽ നിന്ന് ലഭിക്കുന്ന ഫലത്തെയാണ് ജൂനിപ്പർ കായ എന്ന് വിശേഷിപ്പിക്കുന്നത്. ജൂനിപ്പർ കോണിലെ ഇതളുകൾ ഒട്ടിച്ചേർന്നാണ് കായ് രൂപത്തിലാവുന്നത്. ജൂനിപ്പർ കമ്യൂണിസ് എന്ന വൃക്ഷത്തിന്റെ കായ് സുഗന്ധദ്രവ്യമായി ഉപയോഗിക്കാറുണ്ട്. കോണിഫറുകളിൽ നിന്ന് ലഭിക്കുന്ന ഏക സുഗന്ധദ്രവ്യം ഇത്തരം ജൂനിപ്പർ കായകളാണ്. എല്ലാ ജൂനിപ്പറുകൾക്കും കായുണ്ടാവുമെങ്കിലും ചില സ്പീഷീസുകൾ ചവർപ്പുള്ള കായ് ഉല്പാദിപ്പിക്കുന്നവയാണ്. ജൂനിപ്പറസ് സബീന എന്ന മരത്തിന്റെ കായ വിഷമുള്ളതിനാൽ ഭക്ഷ്യയോഗ്യമല്ല.[1]

ഉപയോഗങ്ങൾതിരുത്തുക

ജൂനിപ്പർ കായകൾ ഉത്തര യൂറോപ്പിൽ, പ്രത്യേകിച്ചും സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഇറച്ചിക്ക് ഗന്ധവും, രുചിയും നൽകാൻ ഉപയോഗിക്കുന്നു. വെടിവച്ച് കൊന്ന പക്ഷികളെയും മൃഗങ്ങളെയും ജൂനിപ്പർ കായ ഉപയോഗിച്ച് പാകം ചെയ്യുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു. പോർക്ക്, ക്യാബേജ് എന്നിവ ജ്യൂനിപ്പർ കായയുടെ സത്തയിൽ കേടുകൂടാതെ സൂക്ഷിക്കുന്നവരുമുണ്ട്. ഹോളണ്ടുകാർ മദ്യത്തിന് സ്വാദുകൂട്ടാൻ ജൂനിപ്പർ കായകൾ ഉപയോഗിക്കുന്നു. ഔഷധം എന്ന രീതിയിൽ മൂത്രത്തിന്റെ അളവു കൂട്ടാൻ ജൂനിപ്പറിനു കഴിയും.

ചരിത്രംതിരുത്തുക

ജൂനിപ്പർ കായ്ക്കൾ ആദ്യമായി ഉപയോഗയോഗ്യമാക്കിയത് ഈജിപ്തുകാരാണ്. ഈ വിദ്യ പിന്നീട് ഗ്രീക്കുകാർ പഠിച്ചെടുക്കുകയായിരുന്നു.

അവലംബംതിരുത്തുക

  1. Ciesla, William M (1998). Non-wood forest products from conifers. Food and Agriculture Organization of the United Nations. ISBN 92-5-104212-8. Chapter 8: Seeds, Fruits, and Cones. Retrieved July 27, 2006.
"https://ml.wikipedia.org/w/index.php?title=ജൂനിപ്പർ_കായ&oldid=2266601" എന്ന താളിൽനിന്ന് ശേഖരിച്ചത്