ജൂഡിത്ത് ഹോക്കാഡേ
ജൂഡിത്ത് മേരി ഹോക്കാഡേ (മുമ്പ്, ഫിറ്റ്സിമോൺസ്) FRCP (ജീവിതകാലം: 19 സെപ്റ്റംബർ 1929 - 24 മെയ് 2019) പീഡിയാട്രിക് ന്യൂറോളജി മേഖലയിലെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു ബ്രിട്ടീഷ് ന്യൂറോളജിസ്റ്റായിരുന്നു. കുട്ടിക്കാലത്ത് പിടിപെടുന്ന മൈഗ്രേനിനെക്കുറിച്ച് മനസ്സിലാക്കാൻ വളരെയധികം സംഭാവന നൽകിയ അവർ, കൂടാതെ ബ്രിട്ടീഷ് പീഡിയാട്രിക് ന്യൂറോളജി അസോസിയേഷന്റെ സ്ഥാപക അംഗവുംകൂടിയായിരുന്നു.
ജൂഡിത്ത് ഹോക്കാഡേ | |
---|---|
ജനനം | ജൂഡിത്ത് മേരി ഫിറ്റ്സിമൺസ് സെപ്റ്റംബർ 19, 1929 |
മരണം | മേയ് 24, 2019 | (പ്രായം 89)
വിദ്യാഭ്യാസം | St Mary's Catholic School, Bishop's Stortford |
കലാലയം | കേംബ്രിഡ്ജ് സർവകലാശാല സെന്റ് മേരീസ് ഹോസ്പിറ്റൽ, ലണ്ടൻ |
ജീവിതപങ്കാളി(കൾ) | ഡെറക് ഹോക്കാഡേ |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഗ്രേറ്റ് ഒർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ആഡൻബ്രൂക്ക് ഹോസ്പിറ്റൽ സെന്റ് മേരീസ് ഹോസ്പിറ്റൽ, ലണ്ടൻ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റൽ |
പ്രബന്ധം | ട്യൂബർകുലസ് മെനിഞ്ചൈറ്റിസ് ചികിത്സയുടെ ഫലങ്ങൾ (1960) |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകാർഡിഫിലാണ് ഹോക്കഡേ ജനിച്ചത്.[1] അവളുടെ മാതാപിതാക്കൾ രണ്ടുപേരും ഐറിഷ് ഫിസിഷ്യന്മാരായിരുന്നു. അമ്മ ഒരു ജനറൽ പ്രാക്ടീഷണറും അച്ഛൻ ഒരു സർജനുമായിരുന്നു.[2][3] സെന്റ് മേരീസ് കാത്തലിക് സ്കൂൾ ബിഷപ്പ് സ്റ്റോർട്ട്ഫോർഡ്, കേംബ്രിഡ്ജിലെ ലേഡി മാർഗരറ്റ് ഹൗസ് എന്നിവിടങ്ങളിൽനിന്ന് അവർ വിദ്യാഭ്യാസം നേടി.[4] കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിൽ ഉപരിപഠനത്തിന് ചേർന്ന അവർ, അവിടെ അവൾ ഒരു എക്സിബിഷൻ സ്കോളർഷിപ്പ് ഉപയോഗിച്ച് നാച്ചുറൽ സയൻസസ് പഠിച്ചു.[5] ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽനിന്നാണ് അവർ ക്ലിനിക്കൽ പരിശീലനം നേടിയത്.[6] 1960-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് അവൾക്ക് പിഎച്ച്ഡി നേടി.[7]
ഗവേഷണവും കരിയറും
തിരുത്തുകഹോക്കാഡേ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ജനറൽ മെഡിസിനിലും അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ ഹൗസ് സർജനായും ജോലി ചെയ്തു.[8] ഒരു ചെസ്റ്റ് ഫിസിഷ്യൻ എന്ന നിലയിൽ സ്പെഷ്യലൈസ് ചെയ്യാനാണ് അവൾ ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിഎച്ച്ഡിക്ക് വേണ്ടി അവർ ക്ഷയരോഗത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ചു.[9]
സ്വകാര്യ ജീവിതം
തിരുത്തുകഹോക്കഡേയ്ക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. പൂന്തോട്ടപരിപാലനം, ബൊട്ടാണിക്കൽ ആർട്ട്,[10] ട്രാവലിംഗ്, കമ്മ്യൂണിറ്റി വർക്ക് എന്നിവയിലേർപ്പെടുന്നതിനായി അവൾ തന്റെ വിരമിക്കൽ സമർപ്പിച്ചു. 2019ൽ പെരിറ്റോണിയൽ കാർസിനോമ ബാധിച്ച് ഹോക്കഡേ മരിച്ചു.[11]
അവലംബം
തിരുത്തുക- ↑ "Personal Papers of Judith Fitzsimons, 1947 | ArchiveSearch". archivesearch.lib.cam.ac.uk. Archived from the original on 2022-12-13. Retrieved 2022-12-13.
- ↑ Hockaday, Derek (2019-11-15). "Judith Mary Hockaday". BMJ (in ഇംഗ്ലീഷ്): l6512. doi:10.1136/bmj.l6512. ISSN 0959-8138.
- ↑ "The Virtual Wall of Honour - The Royal Society of Medicine" (PDF). 2015.
- ↑ "Personal Papers of Judith Fitzsimons, 1947 | ArchiveSearch". archivesearch.lib.cam.ac.uk. Archived from the original on 2022-12-13. Retrieved 2022-12-13.
- ↑ "Judith Mary Hockaday | RCP Museum". history.rcplondon.ac.uk. Retrieved 2022-12-13.
- ↑ "Judith Mary Hockaday | RCP Museum". history.rcplondon.ac.uk. Retrieved 2022-12-13.
- ↑ Fitzsimons, Judith Mary (1960). The results of treatment of tuberculous meningitis (PhD thesis). University of Cambridge. OCLC 265427307. EThOS uk.bl.ethos.599066.
- ↑ "Judith Mary Hockaday | RCP Museum". history.rcplondon.ac.uk. Retrieved 2022-12-13.
- ↑ Fitzsimons, Judith Mary (1960). The results of treatment of tuberculous meningitis (PhD thesis). University of Cambridge. OCLC 265427307. EThOS uk.bl.ethos.599066.
- ↑ Hockaday, Derek (2019-11-15). "Judith Mary Hockaday". BMJ (in ഇംഗ്ലീഷ്). 367: l6512. doi:10.1136/bmj.l6512. ISSN 0959-8138.
- ↑ "Judith HOCKADAY". oxfordmail.co.uk (in ഇംഗ്ലീഷ്). Oxford Mail. Retrieved 2022-12-13.