യുവാൻ ബെന്നെറ്റ് ഡ്രമ്മണ്ട്

(ജുവാൻ ബെന്നെറ്റ് ഡ്രമ്മണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുവാൻ എഫ്. ബെന്നറ്റ് ഡ്രമ്മണ്ട് (ജൂൺ 7, 1864 - നവംബർ 4, 1926) ഒരു അമേരിക്കൻ ഭിഷഗ്വരയായിരുന്നു . ഇംഗ്ലീഷ്:Juan F. Bennett Drummond. 1888-ൽ, മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് ലൈസൻസുള്ള ഡോക്ടറായ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി അവർ മാറി.

യുവാൻ ബെന്നെറ്റ് ഡ്രമ്മണ്ട്

ജീവചരിത്രം

തിരുത്തുക

1864 ജൂൺ 7-ന് മസാച്യുസെറ്റ്‌സിലെ ന്യൂ ബെഡ്‌ഫോർഡിലാണ് യുവാൻ ജനിച്ചത്. [1] പോൾ കഫെയുടെ പിൻഗാമിയായിരുന്നു യുവാൻ.[2] ന്യൂ ബെഡ്ഫോർഡ് ഹൈസ്കൂളിൽ നിന്ന് 1883-ൽ ബിരുദം നേടിയ അവർ 1888 -ൽ പെൻസിൽവാനിയയിലെ വനിതാ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. [1] [3]

34 വർഷക്കാലം വൈദ്യ പരിശീലനം നടത്തിയ യുവാൻ, ആദ്യം അവളുടെ വീട്ടിൽ നിന്നും പിന്നീട് ന്യൂ ബെഡ്‌ഫോർഡിലെ സ്റ്റേറ്റ് തിയേറ്ററിന് മുകളിലുള്ള ഓഫീസിൽ നിന്നും ജോലി ചെയ്യാൻ തുടങ്ങി.[4] മസാച്ചുസെറ്റ്‌സിൽ ലൈസൻസുള്ള ഫിസിഷ്യനായി ജോലി ചെയ്യുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായിരുന്നു അവർ. [5] അവളുടെ സമൂഹം മെച്ചപ്പെടുത്തുന്നതിലും ന്യൂ ബെഡ്‌ഫോർഡ് ഹോം ഫോർ ദി ഏജഡിന്റെ സ്ഥാപകരിലൊരാളായും അവൾ പ്രവർത്തിച്ചു. [5]

റഫറൻസുകൾ

തിരുത്തുക

1926 നവംബർ [6] -ന് യുവാൻ അവളുടെ വീട്ടിൽ വച്ച് മരിച്ചു.

  1. 1.0 1.1 "Juan Bennett Drummond". Lighting the Way, Historic Women of the SouthCoast (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-20. Retrieved 2020-05-07.
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. Hayden, Robert C. (1993). African-Americans and Cape Verdean-Americans in New Bedford : A History of Community and Achievement. Boston: Select Publications. p. 116. ISBN 0-9635682-0-5. OCLC 28467971 – via Internet Archive.
  5. 5.0 5.1 "Juan Bennett Drummond". Lighting the Way, Historic Women of the SouthCoast (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-20. Retrieved 2020-05-07.
  6. "Juan Bennett Drummond". Lighting the Way, Historic Women of the SouthCoast (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-20. Retrieved 2020-05-07.