ജുഗന്തർ പത്രിക
1906- ൽ കൊൽക്കത്തയിൽ ബരീന്ദ്ര കുമാർ ഘോഷ് , അബിനാശ് ചന്ദ്ര ഭട്ടാചാര്യ , ഭൂപേന്ദ്രനാഥ് ദത്ത് എന്നിവർ ചേർന്ന് തുടക്കം കുറിച്ച ഒരു ബംഗാളി വിപ്ലവ പത്രം ആയിരുന്നു ജുഗന്തർ പത്രിക ( ബംഗാളി : যুগান্তর ). 1906 മാർച്ചിൽ ഒരു രാഷ്ട്രീയ വാരത്തിൽ സ്ഥാപിതമായ പത്രിക അക്കാലത്ത് ബംഗാളിൽ രൂപപ്പെട്ടു വളർന്നുവരുന്ന വിപ്ലവ സംഘടനയായ അനുശീലൻ സമിതിയുടെ പ്രചരണ പ്രസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത്. പ്രസിദ്ധനായ ബംഗാളി എഴുത്തുകാരനായിരുന്ന ശിവ്നാഥ് ശാസ്ത്രി എഴുതിയ രാഷ്ട്രീയ നോവലാണ് ജുഗന്തർ. ഇതേ പേരിൽ തന്നെ ജേർണൽ ജുഗന്തർ (ലിറ്റ്: ന്യൂ ഈറ) എന്ന പേരിൽ ആരംഭിച്ചു. പാശ്ചാത്യ ബംഗാളിലെ അനുശീലൻ സമിതിയുടെ ശാഖയ്ക്കും ഈ പേര് തന്നെ നൽകാൻ തീരുമാനിച്ചു. ഇത് പിന്നീട് ജുഗന്തർ ഗ്രൂപ്പായി അറിയപ്പെട്ടു. ജേർണൽ ബ്രിട്ടീഷ് രാജിനെതിരായ വിപ്ലവകരമായ ആക്രമണത്തിനെ ന്യായീകരിക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു രാഷ്ട്രീയ ഉപകരണമായി പ്രവർത്തിക്കുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവകാശവും നിയമസാധുതയും കുറ്റപ്പെടുത്തുകയും ചെയ്തു. അതുകൂടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്, രാജിൻറെ വിമർശനവിഷയങ്ങൾക്ക് വഴികാട്ടിയും ആയിരുന്നു. വില ഒരു പൈസ ആയിരുന്ന പത്രികയുടെ പ്രധാന ലക്ഷ്യം ബംഗാളിലെ ചെറുപ്പക്കാരായ, സാക്ഷര, രാഷ്ട്രീയ പ്രേരിതമായിരുന്ന യുവാക്കളായിരുന്നു.
20,000 വായനക്കാരുള്ള ഈ പത്രിക വളരെ വ്യാപകമായിരുന്നു. 1907-ൽ അറസ്റ്റു ചെയ്യപ്പെടുന്നതു വരെ പത്രത്തിന്റെ എഡിറ്റർ ആയിരുന്ന ഭുപേന്ദ്രനാഥ് ദത്ത്, ബരീന്ദ്ര കുമാർ ഘോഷ്, അരബിന്ദോ ഘോഷ് എന്നിവരുൾപ്പടെ നിരവധി പ്രമുഖ ബംഗാളി വിപ്ലവകാരികളുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പല തവണ വിചാരണ നേരിടേണ്ടിവന്നിരുന്നു. 1907-ൽ "inciting violence against the Government of India",' എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ഭുപേന്ദ്രനാഥ് ദത്തിനെ അറസ്റ്റു ചെയ്തു. അതിന് വർഷങ്ങളോളം അദ്ദേഹത്തിന് കഠിനമായ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1908-ൽ പ്രോസിക്യൂഷന് ശേഷമുള്ള സാമ്പത്തിക നഷ്ടങ്ങൾക്കനുസൃതമായി, 1908-ൽ പത്രിക അടച്ചു പൂട്ടുവാൻ നിർബന്ധിതമായി. 1908 ജൂൺ മാസത്തിൽ ദി ന്യൂസ്പേപ്പേഴ്സ് (ഇൻസെറ്റ്മെൻറ് ടു ഓക്സൻസ്) ആക്ടിന് ശേഷം അതിന്റെ പ്രവർത്തനം ദുർബലമാവുകയും ചെയ്തു.
അവലംബം
തിരുത്തുക- Legitimising Violence: Seditious Propaganda and Revolutionary Pamphlets in Bengal, 1908-1918. Sanyal S. The Journal of Asian Studies. Vol.67. No.3. 2008. pp759–787.