ജീൻ ബ്രൂക്ക്സ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജീൻ ബ്രൂക്ക്സ് (ജനനം: റൂബി മട്ടിൽഡ കെല്ലി; ഡിസംബർ 23, 1915 - നവംബർ 25, 1963) മുപ്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഒരു അമേരിക്കൻ നടിയും ഗായികയുമായിരുന്നു. ഹോളിവുഡിൽ താരപദവിയിലേയ്ക്ക് ഉദിച്ചുയരാൻ സാധിച്ചില്ലെങ്കിലും 1940 കളുടെ തുടക്കത്തിൽ RKO റേഡിയോ പിക്ചേഴ്സിന്റെ ഒരു കരാർ നടിയെന്ന നിലയിൽ അവർക്ക് നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ ഉണ്ടായിരുന്നു.

ജീൻ ബ്രൂക്ക്സ്
ജീൻ ബ്രൂക്ക്സ് 1940 കളിൽ.
ജനനം
റൂബി മറ്റിൽഡ കെല്ലി

(1915-12-23)ഡിസംബർ 23, 1915
മരണംനവംബർ 25, 1963(1963-11-25) (പ്രായം 47)[1]
അന്ത്യ വിശ്രമംചിതാഭസ്മം പസഫിക് സമുദ്രത്തിൽ വിതറി.
മറ്റ് പേരുകൾ
  • ജീൻ കെല്ലി
  • റോബിന ഡുവാർട്ടെ
  • ജീൻ ബ്രൂക്ക്സ്
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1935–1948
ജീവിതപങ്കാളി(കൾ)
തോമസ് ലെഡി
(m. 1956)

ഹൂസ്റ്റണിൽ ജനിച്ച ജീൻ ബ്രൂക്സ് ബാല്യകാലം ടെക്സസിലും കോസ്റ്റാറിക്കയിലുമാണ് ചെലവഴിച്ചത്. സിനിമകളിൽ മിന്നി മറയുന്ന ചെറു ഭാഗങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പുള്ള കാലത്ത് ന്യൂയോർക്ക് സിറ്റിയിൽ ഒരു ക്ലബ് ഗായികയായും ഗിറ്റാറിസ്റ്റായും അവർ കരിയർ ആരംഭിച്ചു. പിന്നീട് യൂണിവേഴ്സൽ പിക്‌ചേഴ്സ് നിർമ്മിച്ച സിനിമാ പരമ്പരകളായ ഫ്ലാഷ് ഗോർഡൻ കൺക്വേഴ്‌സ് ദ യൂണിവേഴ്‌സ് (1940), ദി ഗ്രീൻ ഹോർനെറ്റ് സ്‌ട്രൈക്ക്‌സ് എഗെയ്‌ൻ (1941) എന്നിവയിലെ സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1942-ൽ, ബ്രൂക്ക്സ് ആർ.കെ.ഒ.യുമായി കരാർ ഒപ്പിടുകയും ജാക്വസ് ടൂർണറുടെ ദി ലെപ്പാർഡ് മാൻ (1943), മാർക്ക് റോബ്സന്റെ ഹൊറർ സിനിമ ദി സെവൻത് വിക്ടിം (1943), യൂത്ത് റൺസ് വൈൽഡ് (1944) തുടങ്ങി സ്റ്റുഡിയോയുടെ ഒന്നിലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടൊപ്പം ഫാൽകൺ പരമ്പരയിലെ നിരവധി സിനിമകളിലും വേഷമിട്ടു.

അവളുടെ പിന്നീടുള്ള ജീവിതവും കരിയറും മദ്യപാന സംബന്ധമായ വിഷയങ്ങൾ കാരണം നശിപ്പിക്കപ്പെടുകയും, കൂടാതെ മദ്യപിച്ച് പരസ്യമായി പ്രത്യക്ഷപ്പെടുന്നതിൻറെ പേരിൽ ആർ‌.കെ‌.ഒ. ബ്രൂക്ക്സുമായുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്തു. 1948-ൽ, വുമൺ ഇൻ ദ നൈറ്റ് (1948) എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ചുകൊണ്ട് ഒരു നടിയെന്ന നിലയിലുള്ള തന്റെ കരിയർ ഉപേക്ഷിച്ച് അവർ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറി. 1963-ൽ മദ്യപാനം മൂലമുണ്ടായ സങ്കീർണതകളാൽ അവർ അകാലത്ത് അന്തരിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

1915 ഡിസംബർ 23-ന്[2] ടെക്സസ് ഹൂസ്റ്റണിൽ ഹോറസ്, റോബിന കെല്ലി ദമ്പതികളുടെ നാലാമത്തെ കുട്ടിയായി റൂബി മട്ടിൽഡ കെല്ലി എന്ന പേരിൽ ജീൻ ബ്രൂക്ക്സ് ജനിച്ചു.[3][4] അമ്മയിലൂടെ ബ്രൂക്ക്സ് ഇംഗ്ലീഷ്, കനേഡിയൻ വംശജയായിരുന്നു.[5] അവരുടെ രണ്ട് മൂത്ത സഹോദരന്മാരായ ഹോറസ് ജൂനിയറും ഏണസ്റ്റും അവർ ജനിക്കുമ്പോൾ കൗമാരക്കാരായിരുന്നു; മൂന്നാമത്തെ മകൻ ടെറ്റനസ് ബാധിച്ച് 1912-ൽ ഏഴാം വയസ്സിൽ മരിച്ചു.[6]

ജീൻ ബ്രൂക്ക്സ് തന്റെ ആദ്യകാലങ്ങൾ ടെക്സസിൽ ചെലവഴിക്കുകയും[7] ബാല്യകാലത്ത് പിതാവിന്റെ മരണശേഷം, മാതാവിനോടൊപ്പം അവരുടെ ജന്മനാടായ കോസ്റ്റാറിക്കയിലേക്ക് താമസം മാറുകയു ചെയ്തു. അവിടെ അവർ ബ്രൂക്സിന്റെ മുത്തച്ഛന്റെ കാപ്പിത്തോട്ടത്തിലായിരുന്നു താമസിച്ചിരുന്നത്.[5] തൽഫലമായി, ബ്രൂക്ക്സ് ഇംഗ്ലീഷിലും സ്പാനിഷിലും പ്രാവീണ്യം നേടി ഒരു ദ്വിഭാഷയായിത്തീർന്നു.[8] കൗമാരപ്രായത്തിൽ കോളേജിൽ ചേരാനുള്ള പദ്ധതിയുമായി ബ്രൂക്ക്സ് അമ്മയോടൊപ്പം ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മാറി.[9]

  1. Daniel 2011, പുറങ്ങൾ. 24–25.
  2. United States Census Bureau (1920). "Ruby M Kelly in household of Horace A Kelly, Houston Ward 5, Harris, Texas, United States; citing ED 87, sheet 2B, line 52, family 35, NARA microfilm publication T625 (Washington D.C.: National Archives and Records Administration, 1992), roll 1814; FHL microfilm 1,821,814". United States Census, 1920, Database with Images. FamilySearch. Retrieved February 9, 2017.
  3. Raw 2012, പുറം. 34.
  4. Daniel 2011, പുറം. 24.
  5. 5.0 5.1 Mank 2005, പുറം. 245.
  6. Mank 2005, പുറങ്ങൾ. 243–265.
  7. Raw 2012, പുറം. 35.
  8. Mank 2005, പുറം. 252.
  9. Mank 2005, പുറം. 247.
"https://ml.wikipedia.org/w/index.php?title=ജീൻ_ബ്രൂക്ക്സ്&oldid=3948180" എന്ന താളിൽനിന്ന് ശേഖരിച്ചത്