ജോൺസ് ഹോപ്കിൻസ് എച്ച്ഐവി വിമൻസ് ഹെൽത്ത് പ്രോഗ്രാമിന്റെ (1991) സ്ഥാപകച്ചും ആദ്യ ഡയറക്ടറും എന്ന നിലയിൽ പ്രശസ്തയായ ഡോ. ജീൻ ആർ. ആൻഡേഴ്സൺ (ജനനം 1953) അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ഒരു പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമാണ്. [1]

ഡോ. ജീൻ ആൻഡേഴ്സൺ ഗൈനക്കോളജിക്കൽ സ്പെഷ്യാലിറ്റീസ് ഡിവിഷൻ ഡയറക്ടർ, ഗ്ലോബൽ വിമൻസ് ഹെൽത്ത് ഫെലോഷിപ്പിന്റെ കോർഡിനേറ്റർ, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് പ്രൊഫസർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. അവരുടെ മേഖലകളിൽ ഗർഭാശയ അർബുദം, ഗൈനക്കോളജി, എച്ച്ഐവി/എയ്ഡ്സ്, ഗർഭധാരണവും പ്രസവവും, ഗർഭാശയ ഫൈബ്രോയിഡുകൾ, സ്ത്രീകളുടെ റീപ്രൊഡക്റ്റീവ് മെഡിസിൻ എന്നിവ ഉൾപ്പെടുന്നു.[2][3]

ഡോ. ആൻഡേഴ്സൺ ഡേവിഡ് ലിപ്‌സ്‌കോംബ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. കുട്ടിക്കാലത്ത് മുത്തശ്ശിയോടൊപ്പം പരിക്കേറ്റ മൃഗങ്ങളെ ബാൻഡേജ് ചെയ്യാൻ സഹായിച്ച ശേഷമാണ് ആൻഡേഴ്സനു വൈദ്യത്തോടുള്ള അഭിനിവേശം ഉണ്ടാകുന്നത്. അവർ വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പഠനം ആരംഭിച്ചു, ക്ലാസിലെ അഞ്ച് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. 1987-ൽ അവർ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങി, അവിടെ എച്ച്ഐവി ബാധിതരായ സ്ത്രീകളെ സഹായിക്കാൻ അവരുടെ പുതിയ ക്ലിനിക്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് അവരോട് ചോദിച്ചു. ജോലി ഏറ്റെടുക്കാനുള്ള അവരുടെ തീരുമാനം, എച്ച്ഐവി, എയ്ഡ്‌സ് എന്നിവയുള്ള സ്ത്രീകൾക്ക് ആവശ്യമായ പരിചരണത്തിനുള്ള ഒരു സുപ്രധാന ഉറവിടമായി ക്ലിനിക്കിനെ സ്ഥാപിക്കാൻ സഹായിച്ചു, പിയർ കൗൺസിലിംഗ് ഉപയോഗിക്കുന്ന ആദ്യത്തെ ആശുപത്രികളിൽ ഒന്നാണ് ഇത്. [1]

തന്റെ ജീവിതകാലത്ത്, ജീൻ ആൻഡേഴ്സൺ എച്ച്ഐവി ബാധിതരായ സ്ത്രീകളെക്കുറിച്ച് 75-ലധികം ലേഖനങ്ങളും കൂടാതെ The Manual for the Clinical Care for Women With HIV (എച്ച്ഐവി ഉള്ള സ്ത്രീകൾക്കുള്ള ക്ലിനിക്കൽ കെയർ മാനുവൽ) എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. അവരുടെ പ്രയത്‌നങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരവും നാല് ടീച്ചിംഗ് അവാർഡുകളും അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളിലും അമേരിക്കൻ അക്കാദമി ഓഫ് എച്ച്ഐവി മെഡിസിനിലും അംഗത്വവും ലഭിച്ചു. ഇന്ന്, അവർ ജോൺസ് ഹോപ്കിൻസ് എച്ച്ഐവി വിമൻസ് ഹെൽത്ത് പ്രോഗ്രാമിൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. [1][4]

ബഹുമതികൾ

തിരുത്തുക
  • സല്യൂട്ടോറിയൻ, ഡേവിഡ് ലിപ്‌സ്‌കോംബ് കോളേജ്, 1975
  • കമ്മ്യൂണിറ്റി സേവനത്തിനുള്ള CIBA അവാർഡ്, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ, 1977
  • ജെ. ഡൊണാൾഡ് വുഡ്‌റഫ് ടീച്ചിംഗ് അവാർഡ്, 1990
  • APGO എക്സലൻസ് ഇൻ ടീച്ചിംഗ് അവാർഡ്, 1993
  • ഗോൾഡൻ ആപ്പിൾ സ്റ്റുഡന്റ് ടീച്ചിംഗ് അവാർഡ്, 1995
  • ഗോൾഡൻ ആപ്പിൾ റസിഡന്റ് ടീച്ചിംഗ് അവാർഡ്, 2002
  • ആൽഫ ഒമേഗ ആൽഫ ഹോണർ മെഡിക്കൽ സൊസൈറ്റി, 2005
  • വിശിഷ്ട പൂർവ്വ വിദ്യാർത്ഥി - ഡേവിഡ് ലിപ്‌സ്‌കോംബ് യൂണിവേഴ്സിറ്റി, 2010
  • 2011-ലെ ടീച്ചിംഗിലും മെന്റർഷിപ്പിലും മികവ്, ഹൗസ് സ്റ്റാഫ് അവാർഡ്
  • കോൺസ്റ്റൻസ് വോഫ്‌സി വിമൻസ് ഹെൽത്ത് ഇൻവെസ്റ്റിഗേറ്റർ അവാർഡ്, എയ്ഡ്‌സ് ക്ലിനിക്കൽ ട്രയൽസ് ഗ്രൂപ്പ്, 2013

[5]

അംഗത്വങ്ങൾ

തിരുത്തുക
  • ആൽഫ ഒമേഗ ആൽഫ ഓണററി മെഡിക്കൽ സൊസൈറ്റി, 2005
  • അമേരിക്കൻ അക്കാദമി ഓഫ് എച്ച്ഐവി മെഡിസിൻ, 2002
  • അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിസ്റ്റ്, 1985 ലെ ഫെലോ
  • ഹോവാർഡ് കെല്ലി സൊസൈറ്റി, 2004
  • ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റി, 2000
  • ലോണി എസ്. ബർണറ്റ് OBGYN സൊസൈറ്റി, 1983

പുസ്തകങ്ങൾ

തിരുത്തുക
  • ആൻഡേഴ്സൺ ജെ (എഡി):A Guide to the Clinical Care of Women with HIV Infection (എച്ച്‌ഐവി അണുബാധയുള്ള സ്ത്രീകളുടെ ക്ലിനിക്കൽ കെയറിന് ഒരു ഗൈഡ്), വാഷിംഗ്ടൺ, ഡിസി, യുഎസ് ഗവൺമെന്റ് പ്രിന്റിംഗ് ഓഫീസ്, 2013
  1. 1.0 1.1 1.2 "Dr. Jean R. Anderson". Changing the Face of Medicine. Retrieved May 7, 2014.
  2. “USNews Health:"About Dr. Jean Anderson, MD ”
  3. "Jean Rene Anderson, M.D." Hopkins Medicine (in ഇംഗ്ലീഷ്). Archived from the original on 2018-06-12. Retrieved 2018-06-12.
  4. Jean Rene Anderson, MD "Obstetrics & Gynecology Baltimore, MD"
  5. "Changing the Face of Medicine: Dr. Jean R. Anderson". U.S. National Library of Medicine. October 14, 2003.
"https://ml.wikipedia.org/w/index.php?title=ജീൻ_ആർ._ആൻഡേഴ്സൺ&oldid=4099602" എന്ന താളിൽനിന്ന് ശേഖരിച്ചത്