ബയോമെട്രിക്സ്

(ജീവമാനകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യനുസ്വന്തമായ സ്വന്തമായ ശരീരഘടനയും സ്വഭാവസവിശേഷതകളും ഉപയോഗിച്ച് സുരക്ഷാസംവിധാനമൊരുക്കുന്ന പുതിയ ശാസ്ത്ര സംവിധാനമാണിത്. ശാരീരിക അളവുകളെയും കണക്കുകൂട്ടലുകളെയും സംബന്ധിച്ച സാങ്കേതികപദമാണ് ജീവമാനകങ്ങൾ അഥവാ ബയോമെട്രിക്സ് (Biometrics). മനുഷ്യസവിശേഷതകളുമായി ബന്ധപ്പെട്ട മാനകങ്ങളെയാണ് ഇത് വിവക്ഷിക്കുന്നത്. കമ്പ്യൂട്ട൪ ശാസ്ത്രത്തിൽ ജീവമാനക ആധികാരികതാനിർണയം (അഥവാ സാക്ഷാൽ ആധികാരികതാനിർണയം -Bio-metric Authentication or Realistic Authentication) വ്യക്തികളെ തിരിച്ചറിയുന്നതിനും പ്രാപ്യതാ നിയന്ത്രണത്തിനുമുളള ഒരു ഉപാധിയായി ഉപയോഗിക്കുന്നു. വ്യക്തികളെ വിവരിക്കുന്നതിനും പ്രതിപാദിക്കുന്നതിനും ഉപയോഗിക്കപ്പെടുന്ന ജീവമാനക സ്വത്വകങ്ങൾ (Biometric Identifiers) വേറിട്ടതും അളക്കാൻ കഴിയുന്നവയുമാണ്. സ്വഭാവാധിഷ്ടിത സവിശേഷതകൾ, ശരീരാധിഷ്ടിത സവിശേഷതകൾ എന്നിങ്ങനെ ജീവമാനകങ്ങളെ വ൪ഗ്ഗീകരിക്കപ്പെട്ടിരിക്കുന്നു. ശരീരാധിഷ്ടിത സവിശേഷതകൾ ശരീരാകാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിരലടയാളം, ഉളളംകൈ ഞരമ്പുകൾ, മുഖം തിരിച്ചറിയൽ, ഡിഎൻഎ, ഉളളംകൈ അടയാളം, കൈയുടെ അളവുകൾ, നേത്രപടലം തിരിച്ചറിയൽ, രശ്മിഗ്രാഹി (Retina), ശരീരഗന്ധം എന്നിവ ശരീരാധിഷ്ടിത സവിശേഷതകൾക്ക് ഉദാഹരണങ്ങളാണ്. സ്വഭാവാധിഷ്ടിത സവിശേഷതകൾ ഒരാളുടെ സ്വഭാവരീതിയെ അനുസരിച്ചിരിക്കുന്നു. ഉദാഹരണമായി ടൈപ്പിംഗ്താളം, ശബ്ദം, നടത്തം തുടങ്ങിയവ.

ബയോമെട്രിക്സിന്റെ സവിശേഷതകൾ

തിരുത്തുക

ശരീരാധിഷ്ടിതമായവ (ഫിസിയോളജിക്കൽ)

തിരുത്തുക

ശരീത്തിന്റെ ആകൃതി, രൂപഘടന, ശബ്ദം, കൈയക്ഷരം, റെറ്റിന, മൂക്കിന്റെ ഘടന തുടങ്ങിയവയെ പരിഗണിച്ചുകൊണ്ട് ശരിയായ വ്യക്തിയെ തിരിച്ചറിയുന്നു.


സ്വഭാവപരമായവ (ബിഹേവിയറൽ)

തിരുത്തുക

ഒരാളിൽ നിന്നും തീർത്തും വിഭിന്നമായ സ്വഭാവസവിശേഷതകൾ അധികരിച്ച് വ്യക്തിയെ തിരിച്ചറിയൽ.

"https://ml.wikipedia.org/w/index.php?title=ബയോമെട്രിക്സ്&oldid=3267668" എന്ന താളിൽനിന്ന് ശേഖരിച്ചത്