കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനുമാണ് ജി. വെങ്കടസുബ്ബയ്യ (ജനനം: 23 ആഗസ്റ്റ് 1913). പത്മശ്രീ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡും ലഭിച്ചിട്ടുണ്ട്.[1]

ജി. വെങ്കടസുബ്ബയ്യ
G. Venkatasubbaiah.jpg
ജി. വെങ്കടസുബ്ബയ്യ
ജനനം
ശ്രീരംഗപട്ടണ, മാണ്ഡ്യ, കർണാടക
ദേശീയതഇന്ത്യൻ
തൊഴിൽകന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും സാഹിത്യ വിമർശകനും

ജീവിതരേഖതിരുത്തുക

പത്തിലധികം നിഘണ്ടുക്കൾ തയ്യാറാക്കിയിട്ടുണ്ട്. ക്ലിഷ്ടപദ കോശ എന്ന കന്നഡ നിഘണ്ടുവിൽ സങ്കീർണമായ നിരവധി കന്നഡ പദങ്ങളുടെ അർത്ഥം വിശദീകരച്ചിരിക്കുന്നു. നിഘണ്ടു ശാസ്ത്രവുമായി ബന്ധപ്പെട്ട നാല് കന്നഡ ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്യുകയും എട്ട് വിവർത്തന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

കന്നഡ-കന്നഡ നിഘണ്ടുതിരുത്തുക

ആദ്യത്തെ ആധുനിക കന്നഡ-കന്നഡ നിഘണ്ടു രചിച്ചത് ജി. വെങ്കടസുബ്ബയ്യ ആണ്. 9,000 താളുകളുള്ള ഈ കന്നഡ-കന്നഡ നിഘണ്ടു എട്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് കന്നഡ സാഹിത്യ പരിഷത്ത് ആണ്. ജി. വെങ്കടസുബ്ബയ്യ ഒരു കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവും ക്ലിഷ്ടപദകോശ എന്ന കന്നഡയിലെ ക്ലിഷ്ട പദങ്ങൾ അടങ്ങിയ നിഘണ്ടുവും രചിച്ചിട്ടുണ്ട്.[2][3]

പുരസ്കാരങ്ങൾതിരുത്തുക

  • പത്മശ്രീ
  • കർണാടക സാഹിത്യ അക്കാദമി അവാർഡ്
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ അവാർഡ്[4]

അവലംബംതിരുത്തുക

  1. http://pib.nic.in/newsite/PrintRelease.aspx?relid=157675
  2. Muralidhara Khajane (22 August 2012). "Today's Paper / NATIONAL : 100 years on, words never fail him". The Hindu. ശേഖരിച്ചത് 2013-02-12.
  3. Johnson Language (20 August 2012). "Language in India: Kannada, threatened at home". The Economist. ശേഖരിച്ചത് 2013-02-12.
  4. http://sahitya-akademi.gov.in/pdf/Press_Release_(English)_BS_2017-2018.pdf

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജി._വെങ്കടസുബ്ബയ്യ&oldid=3068901" എന്ന താളിൽനിന്ന് ശേഖരിച്ചത്