ജി. രോഹിണി
ജി. രോഹിണി (ജനനം: 1955 ഏപ്രിൽ 14) ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയാണ്. 2014 ഏപ്രിൽ 21-ാം തിയതി ഡെൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ജഡ്ജിയായി അധികാരമേറ്റതോടെ, 1966 ഒക്ടോബറിൽ ഡെൽഹി ഹൈക്കോടതി സ്ഥാപിതമായതിനു ശേഷം അവിടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിത എന്ന ബഹുമതിക്ക് അർഹയായി. [1]
ജി. രോഹിണി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | ഡെൽഹി ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്ജ്. |
ഔദ്യോഗിക ജീവിതം
തിരുത്തുക1980-ൽ അഡ്വക്കറ്റ് ആയി എൻ-റോൾ ചെയ്തു. പിന്നീട് ആന്ധ്രപ്രദേശ് സ്റ്റേറ്റ് ബാർ കൗൺസിൽ ചെയർപെർസൺ ആയി. 1995-ൽ ഹൈക്കോടതിയിൽ ഗവർമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ടു. [2]