ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
Address
ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല
വിവരങ്ങൾ
ആരംഭം1956 മാർച്ച് 19
Founderഎൻ. ഗണപതി കമ്മത്ത്
സ്കൂൾ ജില്ലകാസർഗോഡ്
അധികാരിസർക്കാർ സഹായം
സ്കൂൾ കോഡ്12044
ഹെഡ്മാസ്റ്റർസി. കുഞ്ഞിരാമൻ
ഭാഷാ മീഡിയംമലയാളം , ഇംഗ്ലീഷ്

സ്കൂളിന്റെ നാൾവഴി തിരുത്തുക

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചെലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

പാഠ്യേതര പ്രവർത്തനങ്ങൾ തിരുത്തുക

വിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തങ്ങളിൽ പ്രധാനമായതു താഴെ കൊടുക്കുന്നു.

  1. സ്കൗട്ട് & ഗൈഡ്സ്
  2. എൻ. സി. സി.
  3. റെഡ് ക്രോസ്
  4. ക്ലാസ് മാഗസിൻ
  5. വിദ്യാരംഗം കലാ സാഹിത്യ വേദി
  6. ക്ലബ്ബ് പ്രവർത്തനങ്ങൾ
  7. എസ്. പി. സി.
  8. എൻ. എസ്. എസ്.

മറ്റുകാര്യങ്ങൾ തിരുത്തുക

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.