ജിൻസൺ ജോൺസൺ
മലയാളിയായ ഒരു കായിക താരമാണ് ജിൻസൺ ജോൺസൺ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ ജിൻസൺ അംഗമായിരുന്നു. പുരുഷൻമാരുടെ 800 മീറ്റർ ട്രാക്കിൽ ഇദ്ദേഹം റിയോയിൽ മൽസരിച്ചു.
വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | Indian | ||||||||||||||||||||||||||
Sport | |||||||||||||||||||||||||||
രാജ്യം | India | ||||||||||||||||||||||||||
കായികമേഖല | Track and field | ||||||||||||||||||||||||||
ഇനം(ങ്ങൾ) | 800 metres, 1500 metres | ||||||||||||||||||||||||||
അംഗീകാരങ്ങൾ | |||||||||||||||||||||||||||
ഏറ്റവും മികച്ച പ്രകടനങ്ങൾ | 3:35.24 (1 September 2019) | ||||||||||||||||||||||||||
|
ജനനം
തിരുത്തുകകേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശിയാണ്. 1991 മാർച്ച് 15ന് ജനിച്ചു.[1] കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി. 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു.[2] 2015 ജൂലൈ മുതൽ ഹൈദരാബാദിൽ ജൂനിയർ കമ്മീഷൻ ഓഫീസർ.[3]
ഔദ്യോഗിക ജീവിതം
തിരുത്തുകഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.[2] 2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സാണ് ആദ്യ ഒളിമ്പിക് മൽസരം. എറ്റവും മികച്ച സമയം ഒരു മിനുട്ടും 45.98 സക്കന്റാണ്.[4]
അവലംബം
തിരുത്തുക- ↑ "JOHNSON Jinson - Olympic Athletics". Rio 2016. Archived from the original on 2016-08-06. Retrieved 11 August 2016.
- ↑ 2.0 2.1 MV, Vijesh (2 August 2016). "Jinson Johnson on the right track". The Times of India. Retrieved 11 August 2016.
- ↑ Koshie, Nihal (12 July 2015). "Rising star Jinson Johnson hopes to climb higher". The Indian Express. Retrieved 11 August 2016.
- ↑ Sudarshan, N. (12 July 2016). "Renjith, Jinson and Dharambir make the cut to Rio". The Hindu. Retrieved 11 August 2016.