ജിസൂ എന്നറിയപ്പെടുന്ന കിം ജി-സൂ (Hangul김지수; born January 3, 1995) ഒരു ദക്ഷിണ കൊറിയൻ നടിയും ഗായികയും ആണ്. ഇവർ 2016ൽ ബ്ലാക്ക്പിങ്ക് എന്ന ഗ്രൂപ്പിന്റെ അംഗമായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. 2015 ലെ ദി പ്രൊഡ്യൂസേഴ്‌സ് എന്ന പരമ്പരയിലെ ഒരു അതിഥി വേഷത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ശേഷം, JTBC സീരീസായ സ്നോഡ്രോപ്പ്ൽ (2021– 2021–) ആദ്യ പ്രധാന വേഷം ചെയ്തു.

ജിസൂ
2022 മാർച്ചിൽ ജിസൂ
ജനനം
കിം ജി-സൂ

(1995-01-03) ജനുവരി 3, 1995  (29 വയസ്സ്)
തൊഴിൽ
  • ഗായിക
  • നടി
സജീവ കാലം2016–present
Musical career
ഉത്ഭവംസിയോൾ
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
ഒപ്പ്

ജീവചരിത്രം

തിരുത്തുക

മുൻകാലജീവിതം

തിരുത്തുക

ഗുൻപോ, ഗ്യോങ്ഗി പ്രവിശ്യ, ദക്ഷിണ കൊറിയയിൽ ജനുവരി 3, 1995ൽ[2][3] ആയിരുന്നു കിം ജി-സൂ ജനിച്ചത്.[4][not in citation given][5] അവർക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്.[6][7] ചെറുപ്പത്തിൽ ഇവർ ബാസ്കറ്റ്ബോൾഉം തായ്ക്വോണ്ടോയും കളിച്ചിരുന്നു. ഒരു കലാകാരിയും എഴുത്തുകാരിയും ആകാൻ ആയിരുന്നു ജി-സൂ ആഗ്രഹിച്ചത്. ടി.വി.എക്സ്.ക്യു എന്ന ഗ്രൂപ്പിന്റെ ആരാധികയായിരുന്നു ജി-സൂ. സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് സിയോൾ ൽ ജി-സൂ, ഹൈ സ്കൂൾ പൂർത്തിയാക്കി. 11-ാം ക്ലാസ്സിൽ, അവൾ സ്കൂളിലെ ഒരു നാടക ക്ലബ്ബിൽ ചേരുകയും ഓഡിഷനുകളിൽ പങ്കെടുത്ത് വിനോദ വ്യവസായത്തിൽ കൂടുതൽ അനുഭവം നേടുകയും ചെയ്തു. അരങ്ങേറ്റത്തിന് മുമ്പ്, ജിസൂ അവളുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, മുത്തശ്ശിമാർ എന്നിവർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

2011–2016: കരിയർ തുടക്കവും ബ്ലാക്ക്പിങ്കിലൂടെ അരങ്ങേറ്റവും

തിരുത്തുക

2011ൽ ജിസൂ വൈ.ജി എന്റെർടൈൻമെന്റിൽ ഒരു പരിശീലകയായി ചേർന്നു. ഒക്ടോബർ 2014ൽ എപിക്ക് ഹൈന്റെ, "സ്പോയ്ലർ + ഹാപ്പൻ എൻഡിംഗ്" എന്ന വിഡിയോയിൽ വന്നു. അതേ വർഷം, "ഐ ആം ഡിഫറന്റ്" എന്നതിനായുള്ള ഹി സുഹ്യുന്റെ മ്യൂസിക് വീഡിയോയിൽ, ബോബിയുടെ കാമുകിയായി അവർ അഭിനയിച്ചു. കെബിഎസ് 2 നാടകമായ ദി പ്രൊഡ്യൂസേഴ്‌സിൽ 2NE1 ലെ സാന്ദര പാർക്ക്, വിന്നറിലെ കാങ് സിയുങ്-യൂൺ എന്നിവരോടൊപ്പം ജിസൂ ഒരു അതിഥി വേഷം ചെയ്തു.

ജെന്നി, റോസ്, ലിസ എന്നിവർക്കൊപ്പം 2016 ഓഗസ്റ്റ് 8-ന് ബ്ലാക്ക്പിങ്ക് ഗേൾ ഗ്രൂപ്പിലെ നാല് അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ ആളായി ജിസൂ അരങ്ങേറ്റം കുറിച്ചു, അവരുടെ സിംഗിൾ ആൽബം സ്‌ക്വയർ വൺ പുറത്തിറക്കി.

2017–ഇന്നുവരെ: സോളോ പരിശ്രമങ്ങളും അഭിനയവും

തിരുത്തുക

2017 തൊട്ട് 2018 വരെ, ഗൊട്ട്7ലെ ജിൻ-യങ്, എൻ.സി.ടിലെ ദോയങ് എന്നിവരോടോപ്പം ജിസൂ, ഇൻകിഗായോ ചേർന്നു.

2021-ൽ ജങ് ഹെയ്-ഇന്നിനോടൊപ്പം അഭിനയിച്ച JTBC സീരീസായ സ്നോഡ്രോപ്പിലാണ് ജിസൂവിന് ആദ്യമായി പ്രധാന വേഷം ലഭിച്ചത്.

സ്വകാര്യ ജീവിതം

തിരുത്തുക

തന്റെ ജന്മദേശമായ കൊറിയൻ ഭാഷയ്ക്ക് പുറമേ ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളും ജിസൂ പഠിച്ചു.

ഡിസ്ക്കോഗ്രാഫി

തിരുത്തുക
Year Artist Song Album Lyricist
Credited With
2020 Blackpink "Lovesick Girls" The Album   Løren, Danny Chung, Jennie, Teddy

കുറിപ്പ്

തിരുത്തുക
  1. Herman, Tamar (October 22, 2018). "BLACKPINK Sign With Interscope Records & UMG in Global Partnership With YG Entertainment: Exclusive". Billboard. Archived from the original on October 23, 2018. Retrieved November 23, 2018.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BoF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Daly, Rhian (January 4, 2019). "A beginner's guide to Blackpink, the all-singing, all-rapping, all-female K-pop band". NME. Archived from the original on October 3, 2020. Retrieved February 11, 2022.
  4. Son, Minji (June 23, 2017). "[아이돌 고향을 찾아서①] 우리 고향 아이돌 누가 있을까". Sports Tendency (in Korean). Archived from the original on June 5, 2020. Retrieved April 20, 2019.
  5. Barredo, Charlie (May 3, 2020). "WILD ROMANCE! Blackpink and Lady Gaga are teaming up". ABS-CBN. Archived from the original on May 5, 2020. Retrieved February 11, 2022.
  6. "BLACKPINK Members Spotted at Jisoo's Brother Wedding Party". May 11, 2019. Archived from the original on April 18, 2021. Retrieved July 4, 2020.
  7. "BLACKPINK's Jisoo's family is one of K-Pop's most attractive families". June 13, 2020. Archived from the original on April 18, 2021. Retrieved September 29, 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിസൂ&oldid=3900185" എന്ന താളിൽനിന്ന് ശേഖരിച്ചത്