ദി ജാസ് സിംഗർ

(ജാസ്സ് സിംഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമാണ് ദി ജാസ്സ് സിംഗർ. ലോകത്തിലെ ആദ്യത്തെ മുഴുനീളെ സംഭാഷണങ്ങളോടുകൂടിയ ചലച്ചിത്രവും ഇതാണ്. 1927-ൽ അമേരിക്കയിൽ നിന്നാണ് ഈ ചിത്രം ലോകത്തിന്‌ സമ്മാനിക്കപ്പെട്ടത്. സംഗീതം മുഖ്യവിഷയകമാക്കിയ ഈ സിനിമക്ക് വിറ്റാ ഫോൺ സൌണ്ട് ഓൺ സിസ്റ്റം ഉപയോഗിച്ചാണ് ശബ്ദം നൽകിയത്. അലൻ ക്രോസ്സ്ലാന്റ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. നിർമ്മാണം വാർണർ ബ്രോസ്സ് നിർവ്വഹിച്ചു. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അൽ ജോൽസൺ അവതരിപ്പിക്കുന്നു. ആൽഫ്രഡ് എ.കോഹ്ൻ ആണ് തിരക്കഥാകൃത്ത്. ലൂയിസ് സിൽവർസ് സംഗീതസംവിധാനം നിർവ്വഹിച്ചു. സിനിമയിലെ 6-ൽ പരം പാട്ടുകൾ ആലപിച്ചത് അൽ ജോൽസൺ ആണ്.

ദി ജാസ് സിംഗർ
പ്രദർശന ചിത്രം
സംവിധാനംഅലൻ ക്രോസ്സ്ലാന്റ്
തിരക്കഥആൽഫ്രഡ് എ.കോഹ്‌ൻ
ആസ്പദമാക്കിയത്ഡെ ഓഫ് അറ്റോൺമെന്റ്
by സാംസൺ റാഫേൽസൺ
അഭിനേതാക്കൾഅൽ ജോൽസൺ
മെ മാക് അവോയ്
വാർണർ ഒലന്റ്
സംഗീതംലൂയിസ് സിൽവർസ്
ഛായാഗ്രഹണംഹാൾ മോർ
ചിത്രസംയോജനംഹാരോൾഡ് മാക് കോർഡ്
വിതരണംവാർണർ ബ്രോസ്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 6, 1927 (1927-10-06)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$422,000
സമയദൈർഘ്യം89 മിനിറ്റ്
ആകെ$3.9 ദശലക്ഷം (യു.എസ്. മൊത്തം)
$2.6 ദശലക്ഷം (വേൾഡ്‌വൈഡ് റെന്റൽ)

കഥാസംഗ്രഹം

തിരുത്തുക

സാംസൺ റാഫേൽസണിന്റെ ഡെ ഓഫ് അറ്റോൺമെന്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

അഭിനേതാക്കൾ

തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ജാസ്_സിംഗർ&oldid=3773550" എന്ന താളിൽനിന്ന് ശേഖരിച്ചത്